ന്യുഡൽഹി: കോറോണ വൈറസ് മഹാമാരിയുടെ പശ്ചാത്തലത്തിൽ നടപ്പാക്കിയ lock down ൽ സ്വന്തം ജില്ലകളിലേക്കോ മറ്റ് സംസ്ഥാനങ്ങളിലേക്കോ പോയ കുട്ടികൾ വിഷമിക്കേണ്ടതില്ല കാരണം അവർക്ക് പത്തും പന്ത്രണ്ടും പരീക്ഷകൾ ആ ജില്ലകളിൽ തന്നെ എഴുതുവാനുള്ള അവസരം CBSE ഒരുക്കുന്നു.
Also read: ഡോവല്‍ കളത്തിലിറങ്ങി;നേപ്പാളിന് ആദ്യപണി!
ഈ വിവരം മാനവ വിഭവശേഷി മന്ത്രി രമേശ് പൊഖ്രിയാൽ നിഷാങ്ക് ആണ് നൽകിയത്. കോവിഡ് 19 പ്രതിസന്ധിയെത്തുടർന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികൾ സ്വന്തം നാട്ടിലേക്ക് പോയിട്ടുണ്ടെന്നും ഇത്തരമൊരു സാഹചര്യത്തിൽ ബോർഡ് പരീക്ഷകളിൽ പങ്കെടുക്കാൻ പോകുന്ന വിദ്യാർത്ഥികളുടെ പ്രശ്നം കണക്കിലെടുത്ത് ഇവരെ ആ ജില്ലയിൽ തന്നെ പരീക്ഷ എഴുതിക്കാനുള്ള മാർഗങ്ങൾ CBSE തീരുമാനിച്ചിട്ടുണ്ടെന്നും നിഷാങ്ക് പറഞ്ഞു.
വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്കായി മുമ്പ് ബോർഡ് നിശ്ചയിച്ചിരുന്ന പരീക്ഷാകേന്ദ്രങ്ങളിൽ വരേണ്ട ആവശ്യമില്ലെന്നും ഇക്കാര്യത്തിൽ വിദ്യാർത്ഥികൾക്ക് അഭ്യർത്ഥന രജിസ്റ്റർ ചെയ്യുന്നതിനുള്ള ചട്ടക്കൂട് CBSE പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.
Also read: ഇന്ന് ഇടവമാസത്തിലെ ആരണ്യ ഷഷ്ഠി; വ്രതം നോക്കുന്നത് നന്ന്...
താൻ ഏത് ജില്ലയിലാണെന്നും എവിടെ നിന്ന് പരീക്ഷ എഴുതാൻ ആഗ്രഹിക്കുന്നുവെന്നും വിദ്യാർത്ഥി സ്‌കൂളിനെ അറിയിക്കണമെന്ന് മന്ത്രി പറഞ്ഞു. അവരുടെ സൗകര്യത്തിനനുസരിച്ച് പരീക്ഷ ക്രമീകരിക്കാൻ CBSE ബോർഡ് ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂൺ ആദ്യ വാരത്തിൽ എവിടെയാണ് പരീക്ഷ എഴുതേണ്ടതെന്ന് വിദ്യാർത്ഥികൾക്ക് അറിയാൻ കഴിയുമെന്നും നിഷാങ്ക് പറഞ്ഞു.
കോവിഡ്19 ന്റെ വ്യാപനത്തെത്തുടർന്ന് സ്കൂൾ അടച്ചുപൂട്ടുകയും മാർച്ച് 25 മുതൽ രാജ്യവ്യാപകമായി lock down പ്രഖ്യാപിച്ചതിനാൽ പരീക്ഷ മാറ്റിവയ്ക്കുകയും ചെയ്തിരുന്നു. ഇനി ആ പരീക്ഷകൾ ജൂലൈ 1 മുതൽ 15 വരെ ആയിരിക്കും. പന്ത്രണ്ടാം ക്ലാസ് പരീക്ഷ രാജ്യമൊട്ടാകെ നടക്കും, പത്താം ക്ലാസ് പരീക്ഷ നോർത്ത് ഈസ്റ്റ് ഡൽഹിയിൽ മാത്രം നടക്കും.