ഉപാധികളോടെ ഫാറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും മോചനം?

ജമ്മു കാശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള,ഒമര്‍ അബ്ദുള്ള എന്നിവരെ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ മോചിപ്പിച്ചേക്കും.സര്‍ക്കാര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിന് ഇരുവരും തയ്യാറാണോ എന്നറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉടനെ തന്നെ ഇരുവരെയും സമീപിക്കുമെന്നാണ് വിവരം.

Last Updated : Jan 11, 2020, 11:09 PM IST
  • ഇരു നേതാക്കളും കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് അറിയുന്നത്.സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും തല്ക്കാലം വിട്ടുനില്‍ക്കാം എന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരിന് ഇരു നേതാക്കളും നല്‍കും.ഇരു നേതാക്കളെയും ബ്രിട്ടനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കും.
ഉപാധികളോടെ ഫാറൂഖ് അബ്ദുള്ളയ്ക്കും ഒമര്‍ അബ്ദുള്ളയ്ക്കും മോചനം?

ഡല്‍ഹി:ജമ്മു കാശ്മീരില്‍ തടങ്കലില്‍ കഴിയുന്ന നാഷണല്‍ കോണ്‍ഫറന്‍സ് നേതാക്കളായ ഫാറൂഖ് അബ്ദുള്ള,ഒമര്‍ അബ്ദുള്ള എന്നിവരെ കേന്ദ്രസര്‍ക്കാര്‍ ഉപാധികളോടെ മോചിപ്പിച്ചേക്കും.സര്‍ക്കാര്‍ മുന്നോട്ട് വെച്ച വ്യവസ്ഥകള്‍ അംഗീകരിക്കുന്നതിന് ഇരുവരും തയ്യാറാണോ എന്നറിയുന്നതിനായി കേന്ദ്രസര്‍ക്കാര്‍ ഉടനെ തന്നെ ഇരുവരെയും സമീപിക്കുമെന്നാണ് വിവരം.

ഇരു നേതാക്കളും കേന്ദ്രസര്‍ക്കാരുമായി നടത്തിയ ചര്‍ച്ചകളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നീക്കം നടത്തുന്നതെന്നാണ് അറിയുന്നത്.സജീവ രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ നിന്നും തല്ക്കാലം വിട്ടുനില്‍ക്കാം എന്ന ഉറപ്പ് കേന്ദ്ര സര്‍ക്കാരിന് ഇരു നേതാക്കളും നല്‍കും.ഇരു നേതാക്കളെയും ബ്രിട്ടനിലേക്ക് പോകാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചേക്കും.

ജമ്മു കശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി എടുത്ത് മാറ്റുന്നതിന് മുന്നോടിയായാണ്.ഇരു നേതാക്കളെയും കേന്ദ്രസര്‍ക്കാര്‍ കരുതല്‍ തടങ്കലില്‍ ആക്കിയത്.ഫാറൂഖ് അബ്ദുള്ളയെ ശ്രീനഗറിലെ വസതിയിലും,ഒമര്‍ അബ്ദുള്ളയെ സമീപത്തെ സര്‍ക്കാര്‍ അതിഥി മന്ദിരത്തിലാണ് പാര്‍പ്പിച്ചിരിക്കുന്നത്.നേരത്തെ തടങ്കലില്‍ കഴിഞ്ഞിരുന്ന 26 നേതാക്കളെ സര്‍ക്കാര്‍ മോചിപ്പിച്ചിരുന്നു.

Trending News