ന്യൂഡൽഹി: രാജ്യത്തെ കോവിഡ് കേസുകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ നേതൃത്വത്തിൽ ഇന്ന് സംസ്ഥാന ആരോഗ്യ മന്ത്രിമാരുമായി ഉന്നതതലയോഗം ചേരും.
Also Read: Covid India Update: കോവിഡ് വ്യാപനം തീവ്രം, 24 മണിക്കൂറിനുള്ളിൽ 5,000 ലധികം പുതിയ കേസുകൾ
കോവിഡ് കേസുകൾ വര്‍ദ്ധിക്കുന്ന സാഹചര്യത്തിൽ നടത്തുന്ന അവലോകന യോഗത്തില്‍ എംപവേർഡ് ഗ്രൂപ്പും (Empowered Group) എൻടിജിഎഐ (NTGAI - National Technical Advisory Group on Immunisation) ഉദ്യോഗസ്ഥരും പങ്കെടുക്കും. പുതിയ കോവിഡ് റിപ്പോർട്ടുകൾ പ്രകാരം മഹാരാഷ്ട്രയിൽ ഒരു ദിവസത്തിനിടെ എണ്ണൂറിലധികം പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. ഡൽഹിയിലെ പ്രതിദിന കോവിഡ് നിരക്ക് 606 ആണ്. അതുപോലെ ഉത്തർപ്രദേശിലെ ലഖ്‌നൗവിലും ആഗ്രയിലും രോഗികളുടെ എണ്ണം കൂടിയിട്ടുണ്ട്. ഇതിനിടയിൽ ഉത്തർപ്രദേശിൽ ഒരു കോവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
Also Read: Viral Video: ഓടുന്ന ട്രെയിനിൽ പ്രണയ ജോഡികളുടെ ഞെട്ടിക്കുന്ന പ്രവൃത്തി..! വീഡിയോ വൈറൽ
രാജ്യത്ത് കോവിഡ് വ്യാപനത്തിന്റെ വർദ്ധനവ് കണക്കിലെടുത്ത് സിക്കിമിൽ മാസ്ക് നിർബന്ധമാക്കിയിരിക്കുകയാണ്. ആരോഗ്യമന്ത്രി മൻസൂഖ് മാണ്ഡവിയയുടെ നേതൃത്വത്തിൽ ഇന്ന് നടക്കുന്ന യോഗത്തിൽ തിങ്കളാഴ്ച നടത്താനിരിക്കുന്ന കോവിഡ് മോക്ഡ്രിൽ ഉൾപ്പെടെയുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തേക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...