പിതാവ് മകളുടെ മൃതദേഹം ചുമന്ന് നടന്നത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

ഛത്തീസ്ഗഡിൽ പിതാവ് മകളുടെ മൃതദേഹവും ചുമന്ന് നടന്നത് 10 കിലോമീറ്റർ. സംഭവത്തിന്‍റെ വീഡിയോ വൈറലായതോടെ നടപടിയെടുക്കാൻ നിർദ്ദേശം നൽകിയിരിക്കുകയാണ് ആരോഗ്യമന്ത്രി.

Written by - Zee Malayalam News Desk | Edited by - Priyan RS | Last Updated : Mar 26, 2022, 04:04 PM IST
  • ജില്ലയിലെ ലഖൻപുർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി മരിച്ചത്.
  • മൃതദേഹം തോളിലേറ്റി 10 കിലോമീറ്ററോളം കാൽനടയായി താണ്ടിയാണ് അദ്ദേഹം വീട്ടിലെത്തിയത്.
  • വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് മന്ത്രി ആവശ്യപ്പെട്ടു.
 പിതാവ് മകളുടെ മൃതദേഹം ചുമന്ന് നടന്നത് 10 കിലോമീറ്റർ; അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

അംബികാപുർ: ഛത്തീസ്ഗഡിലെ സർഗുജ ജില്ലയിൽ ഒരാൾ തന്റെ ഏഴുവയസ്സുള്ള മകളുടെ മൃതദേഹം തോളിൽ ചുമന്ന് നടന്ന് നീങ്ങുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന് ആരോഗ്യമന്ത്രി ടി എസ് സിംഗ് ദിയോയെ അന്വേഷണത്തിന് ഉത്തരവിട്ടു. ജില്ലയിലെ ലഖൻപുർ ഗ്രാമത്തിലെ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വെള്ളിയാഴ്ച രാവിലെയാണ് പെൺകുട്ടി മരിച്ചത് എന്നാൽ മകളുടെ മൃതദേഹം കൊണ്ട് പോകുന്നതിനായ് ഒരു ശവവാഹിനി എത്തുന്നതിന് മുമ്പ് അവളുടെ പിതാവ് മൃതദേഹവും കൊണ്ടുപോയിരുന്നു.

അംദാല ഗ്രാമ സ്വദേശിയായ ഈശ്വർ ദാസ് രോഗബാധിതയായ മകൾ സുരേഖയുമായി രാവിലെയാണ് ലഖൻപുർ കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലേക്ക് എത്തിയത്. എന്നാൽ പെൺകുട്ടിയുടെ ഓക്‌സിജന്റെ അളവ് വളരെ കുറവായിരുന്നുവെന്നും ആവശ്യമായ ചികിത്സ ആരംഭിച്ചെങ്കിലും അവളുടെ നില വഷളാവുകയും രാവിലെ 7:30 ഓടെ മരിക്കുകയും ചെയ്തു എന്നാണ് ആരോഗ്യ കേന്ദ്രത്തിലെ റൂറൽ മെഡിക്കൽ അസിസ്റ്റന്റ് (ആർഎംഎ) ആയ  ഡോ. വിനോദ് ഭാർഗവ് പറഞ്ഞത്.

Read Also: Ration card Aadhaar linking: ആധാറും റേഷൻ കാർഡും ബന്ധിപ്പിക്കാനുള്ള അവസാന തീയതി ജൂൺ 30; ചെയ്യേണ്ടതെങ്ങനെ?

ഒരു ശവവാഹിനി ഉടൻ എത്തുമെന്ന് ഞങ്ങൾ കുട്ടിയുടെ പിതാവിനോട് പറഞ്ഞിരുന്നെങ്കിലും അദ്ദേഹം കാത്ത് നിൽക്കാതെ മൃതദേഹവുമായി പോവുകയായിരുന്നെന്നും ഡോക്റ്റർ കൂട്ടിച്ചേർത്തു. മൃതദേഹം തോളിലേറ്റി 10 കിലോമീറ്ററോളം കാൽനടയായി താണ്ടിയാണ് അദ്ദേഹം വീട്ടിലെത്തിയത്. വീഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടതിനെ തുടർന്ന്, വെള്ളിയാഴ്ച ജില്ലാ ആസ്ഥാനമായ അംബികാപുരിലെത്തിയ ആരോഗ്യമന്ത്രി ടിഎസ് സിംഗ് ദിയോ, വിഷയം അന്വേഷിച്ച് ആവശ്യമായ നടപടി സ്വീകരിക്കാൻ ജില്ലാ ചീഫ് മെഡിക്കൽ ആൻഡ് ഹെൽത്ത് ഓഫീസറോട് ആവശ്യപ്പെടുകയായിരുന്നു.

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ വേണ്ടത്ര  ആരോഗൃപ്രവർത്തകർ ഉണ്ടായിട്ടും അവരുടെ ചുമതല നിർവഹിക്കാൻ കഴിയാത്തവരെ ഉടൻ നീക്കം ചെയ്യണമെന്ന് ഞാൻ ആവശ്യപെട്ടിട്ടുണ്ടെന്നും ഡ്യൂട്ടിയിലുണ്ടായിരുന്ന ആരോഗ്യപ്രവർത്തകർ വാഹനത്തിനായി കാത്തിരിക്കാൻ കുടുംബത്തെ പ്രേരിപ്പിക്കണമായിരുന്നെന്നും ഇത്തരം കാര്യങ്ങൾ സംഭവിക്കില്ലെന്ന് ഉറപ്പാക്കേണ്ടത് അവരുടെ കൂടെ ഉത്തരവാദിത്വമായിരുന്നെന്നും മാധ്യമപ്രവർത്തകരോട് സംസാരിക്കവെ മന്ത്രി കൂട്ടിച്ചേർത്തു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.
 
 

Trending News