രാജ്യത്ത് പാരസെറ്റമോൾ ഉൾപ്പെടെയുള്ള 800-ലധികം അവശ്യമരുന്നുകളുടെ വില കൂടും.ഏപ്രിൽ ഒന്ന് മുതലായിരിക്കും വില വർധന പ്രാബല്യത്തിൽ വരുന്നതെന്ന് നാഷണൽ ഫാർമസ്യൂട്ടിക്കൽ പ്രൈസിങ്ങ് അതോറിറ്റി അറിയിച്ചു . 10.7 ശതമാനമാണ് ഒാരോ മരുന്നിനും വില വർധിക്കുന്നത്.
വില കൂടുന്ന മരുന്നുകൾ
പനി,അലർജി,ഹൃദ്രോഗം,ത്വക്‌രോഗം,വിളർച്ച എന്നിവയ്ക്ക് നൽകുന്ന അസിത്രോമൈസിൻ സിപ്രോഫ്ലോക്സാസിൻ,ഹൈഡ്രോക്ലോറൈഡ്,മെട്രോനിഡാസോൾ തുടങ്ങിയ മരുന്നുകളുടെ വിലയാണ് വർധിക്കുന്നത് . വാണിജ്യ വ്യവസായ മന്ത്രാലയം സാമ്പത്തിക ഉപദേഷ്ടാവിന്റെ ഓഫീസ് നൽകിയ WPI ഡാറ്റയെ അടിസ്ഥാനമാക്കിയാണ് പുതിയ മാറ്റം .
രണ്ട് വർഷമായി മരുന്നുകൾക്ക് അനിയന്ത്രിതമായ വില കയറ്റമാണുണ്ടായത് . മരുന്ന് സംയുക്തങ്ങൾക്ക് 15 % മുതൽ 130% വരെ വലി കൂടി . പാരസെറ്റമോളിന്റെ വില 130% ഉയർന്നു . പെട്ടന്നുണ്ടായ വിലക്കയറ്റത്തിന് പിന്നിൽ രാജ്യത്തെ മരുന്നുത്പ്പാദന ലോബിയാണെന്നാണ് ആരോപണം . ഷെഡ്യൂൾഡ് മരുന്നുകൾക്ക് ഡ്രഗ്പ്രൈസ് കൺട്രോളറാണ് എല്ലാ വർഷവും വില നിർണയിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA