ഇന്ത്യയ്ക്കെതിരെ ജൈവ യുദ്ധത്തിനുള്ള പുറപ്പാടില്‍ ചൈനയും പാകിസ്ഥാനും...!!

ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട്  പാക്കിസ്ഥാന്‍റെ  പിന്തുണയോടെ  ജൈവ യുദ്ധത്തിനുള്ള  തയാറെടുപ്പിലാണ് ചൈനയെന്ന് സൂചന...  

Last Updated : Jul 24, 2020, 10:58 PM IST
ഇന്ത്യയ്ക്കെതിരെ ജൈവ യുദ്ധത്തിനുള്ള പുറപ്പാടില്‍  ചൈനയും പാകിസ്ഥാനും...!!

ന്യൂഡല്‍ഹി: ഇന്ത്യയെയും പാശ്ചാത്യ രാജ്യങ്ങളെയും ലക്ഷ്യമിട്ട്  പാക്കിസ്ഥാന്‍റെ  പിന്തുണയോടെ  ജൈവ യുദ്ധത്തിനുള്ള  തയാറെടുപ്പിലാണ് ചൈനയെന്ന് സൂചന...  

ഇതിനായി ആന്ത്രാക്സ് രോഗാണുക്കള്‍  (Bacillus Anthracis – or anthrax) അടക്കമുള്ളവയെ ഉപയോഗിച്ചേക്കാമെന്നും അന്തരാഷ്ട്ര ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളെ അടിസ്ഥാനമാക്കി  ദേശീയ മാധ്യമങ്ങള്‍  റിപ്പോര്‍ട്ട് ചെയ്യുന്നു.

നിലവില്‍ ലോകത്താകമാനം  പിടി മുറുക്കിയിരിക്കുന്ന  കൊറോണ വൈറസ് (COVID-19)  വ്യാപനത്തിന് പിന്നില്‍ ചൈനയുടെ ആസൂത്രിത നീക്കമാണെന്ന  വിമര്‍ശനങ്ങള്‍ നിലനില്‍ക്കവെയാണ് പുതിയ റിപ്പോര്‍ട്ടുകള്‍  പുറത്തു വന്നിരിയ്ക്കുന്നത്‌.

പകര്‍ച്ചവ്യാധികളും പ്രതിരോധ മാര്‍ഗ്ഗങ്ങളുമായി ബന്ധപ്പെട്ട ഗവേഷണങ്ങള്‍  നടത്തുന്നതിന് എന്ന വ്യാജേന  ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടുമായി പാക്കിസ്ഥാന്‍റെ  പ്രതിരോധ ഗവേഷണ വിഭാഗം കരാര്‍ ഒപ്പിട്ടതായാണ് സൂചന.

ആന്ത്രാക്സ് (anthrax) അണുക്കളെ വ്യാപകമായി ഉപയോഗിക്കാനാണ് ചൈനയുടെ നീക്കമേ ന്നാണ്  റിപ്പോര്‍ട്ട്. അതിന് കാരണമുണ്ട്. ജനിതക വ്യതിയാനം സംഭവിക്കുന്ന അണുക്കളാണ്  ആന്ത്രാക്സ് (anthrax). പൊടുന്നനെ വ്യാപിക്കുന്ന ഇവയുടെ നിയന്ത്രണം അപ്രായോഗികമായേക്കും. അതാണ് ആന്ത്രാക്സ് (anthrax) അണുക്കളെ വ്യാപകമായി ഉപയോഗിക്കാനുള്ള നീക്കത്തിന് പിന്നില്‍. 

പാക്കിസ്ഥാന് സ്വന്തമായ ജൈവായുധ ശൃംഖല സൃഷ്ടിച്ചു നല്‍കുകയാണ് ചൈനയുടെ ലക്ഷ്യമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് എന്ന വ്യാജേന തയ്യാറാക്കുന്ന ഇത്തരം പരിശോധനശാലകള്‍ രഹസ്യ കേന്ദ്രങ്ങളിലാകും സ്ഥാപിക്കപ്പെടുകയെന്നും വിവരമുണ്ട്.  ചൈനയിലെ വുഹാന്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടും കിഴക്കന്‍ യുനാനിലെ കുമിംഗ് മെഡിക്കല്‍ ബയോളജി ഇന്‍സ്റ്റിറ്റ്യൂട്ടും ഇന്ത്യയെ ലക്ഷ്യം  വെച്ച്‌ ഡി എന്‍ എ പരീക്ഷണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതായും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

കൊറോണ വൈറസ് വ്യാപനമുണ്ടായപ്പോള്‍ ചൈന അത് മറച്ചു വെച്ചതാണ് ലോകത്തിന്‍റെ  ഇപ്പോഴത്തെ അവസ്ഥയ്ക്ക് കാരണം എന്ന് അമേരിക്കയടക്കം മറ്റ് ലോക രാഷ്ട്രങ്ങള്‍  വിമര്‍ശനം ഉയര്‍ന്നിരുന്നു. അതിനിടെയാണ് പാക്കിസ്ഥാനുമായി ഇത്തരത്തില്‍ ഒരു കരാര്‍ ചൈന ഒപ്പിട്ടതായി വാര്‍ത്തകള്‍  വരുന്നത്. 

 ഇന്ത്യയുടെ അതിര്‍ത്തികളിലെ സ്വാഭാവിക ജനജീവിതത്തെ ഉപയോഗപ്പെടുത്തി എന്തുതരം അസുഖങ്ങളും വ്യാപിപ്പിക്കാനുള്ള കുതന്ത്രമാണ് ചൈന തയ്യാറാക്കിയിരിക്കുന്നത്.

പാക്കിസ്ഥാനെ ഇന്ത്യയ്ക്കെതിരെ സമര്‍ത്ഥമായി ഉപയോഗിക്കാനാണ് ചൈനയുടെ നീക്കം. അപകടകരമായ ഇത്തരം ഗവേഷണങ്ങള്‍ക്ക് സ്വന്തം രാജ്യം ഉപയോഗിക്കാതെ പാകിസ്ഥാനെ ഉപയോഗിക്കാനുള്ള ചൈനയുടെ നീക്കം അങ്ങേയറ്റം അപകടകരമാണെന്നും  വിലയിരുത്തപ്പെടുന്നു.   എതിരാളികളെ തകര്‍ക്കാനുള്ള എന്തും മറ്റൊരു രാജ്യത്ത് പരീക്ഷിച്ച്‌ വിജയിപ്പിക്കുക എന്നതാണ് ചൈനയുടെ തന്ത്രം. അതിനാലാണ് ഇന്ത്യക്കെതിരെ പാക്കിസ്ഥാനെ  തിരഞ്ഞെടുത്തതെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

Trending News