ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം, എന്തിനും തയ്യാറായി ഇന്ത്യ!!!

തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല

Last Updated : Jun 21, 2020, 04:42 PM IST
ചൈന പ്രകോപിപ്പിച്ചാൽ തിരിച്ചടിക്കാൻ നിർദ്ദേശം, എന്തിനും തയ്യാറായി ഇന്ത്യ!!!

അതിർത്തിയിൽ ചൈനയുടെ ഭാഗത്ത് നിന്നുണ്ടാകുന്ന ഏത് പ്രകോപനത്തിനും ശക്തമായ തിരിച്ചടി നൽകാൻ സേനാ വിഭാഗങ്ങൾക്ക് നിർദ്ദേശം. ഇതിന് രാഷ്ട്രീയ തീരുമാനത്തിന് കാത്തിരിക്കേണ്ട കാര്യമില്ല. പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. യോഗത്തിൽ സംയുക്ത സൈനിക മേധാവി രാജ്‌നാഥ് സിങ്, കര-നാവിക-വ്യോമ സേനാ മേധാവികളും പങ്കെടുത്തു.

തോക്കുൾപ്പെടെ കൈവശമുള്ള ഏത് ആയുധമുപയോഗിച്ചും ചൈനയെ നേരിടാം. അതിർത്തിയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണകൾ അതിനു തടസ്സമാവില്ല. കര, നാവിക, വ്യോമ സേനാ തലത്തിൽ കർശന നിരീക്ഷണം തുടരണമെന്നും നിർദേശിച്ചു.

Also Read: ചൈനയ്ക്ക് നഷ്ടമായത് 40ലധികം സൈനീകരെ, തടവിലാക്കിയിരുന്നവരെ വിട്ടയച്ചു...

രാജ്യത്തിന്റെ പ്രതിരോധ സന്നാഹങ്ങൾ ചൈനീസ് അതിർത്തിയിൽ കേന്ദ്രീകരിക്കും. ഒപ്പം പാക്ക് അതിർത്തിയിലും അതീവ ജാഗ്രത. കിഴക്കൻ ലഡാക്കിലെ അതിർത്തിയിലേക്ക് ചൈന കടന്നുകയറിയാൽ തിരിച്ചടി നൽകാനും അനുവാദം നൽകിയിട്ടുണ്ട്. ഇപ്പോൾ ലഡാക്കിലെ ചൈനീസ് അതിർത്തിയിൽ ഇന്ത്യ സ്വീകരിക്കുന്ന സുരക്ഷാ മുന്നൊരുക്കങ്ങൾ പൊളിച്ചെഴുതണമെന്നും കര-നാവിക-വ്യോമ സേനകൾക്ക് എല്ലാ മേഖലയിലും ജാഗ്രതാ നിർദ്ദേശം നൽകാനും യോഗത്തിൽ തീരുമാനമായി

Trending News