റാഞ്ചി : മുന്‍ ബീഹാര്‍ മുഖ്യമന്ത്രിയും കാലിത്തീറ്റ കുംഭകോണക്കേസിൽ കുറ്റക്കാരനെന്ന് വിധിച്ച് ജയിലില്‍ കഴിയുന്ന, ലാലു പ്രസാദ് യാദവിന് ജയിലിനകത്ത് തണുപ്പെന്ന് പരാതി.
ലാലു പറഞ്ഞ രസകരമായ പരാതിക്ക് അതിലും രസകരമായ മറുപടിയായിരുന്നു ജഡ്ജി നല്‍കിയത്. എന്നാല്‍ താങ്കള്‍ തബല വായിച്ചോളു, തണുപ്പ് മാറിക്കിട്ടുമെന്നായിരുന്നു ജഡ്ജിയുടെ മറുപടി.
റാഞ്ചിയിലെ പ്രത്യേക സിബിഐ കോടതിയിൽ ലാലുവിനുള്ള ശിക്ഷ പ്രഖ്യാപനത്തിനിടെയാണ് സംഭവം. ശിക്ഷാവിധി പ്രഖ്യാപിക്കുന്നത് ഇന്നത്തേക്ക് മാറ്റി വെച്ചിരിക്കുകയാണ്.
ആര്‍ജെഡി നേതാവായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് വിധിച്ചതിന് പിന്നാലെ തനിക്കൊരുപാട് ഭീഷണി കോളുകൾ വന്നുവെന്നും സ്വാധീനിക്കാൻ ഒരുപാട് പേർ ശ്രമിച്ചുവെന്നും ജസ്റ്റിസ് ശിവ്പാൽ സിംഗ് വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും തമ്മിലുള്ള രസകരമായ സംഭാഷണം.