തൂത്തുക്കുടി വെടിവെപ്പ്;രജനീകാന്തിനെ ചോദ്യം ചെയ്യും

തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ രജിനീകാന്തിനെ ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ രജിനീകാന്തിന് നോട്ടീസ് നല്‍കി.ഫെബ്രുവരി 25 ന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്.

Last Updated : Feb 4, 2020, 11:03 PM IST
  • തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നടന്ന സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്.വെടിവെപ്പിന് കാരണമായത്‌ സമരത്തില്‍ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.
തൂത്തുക്കുടി വെടിവെപ്പ്;രജനീകാന്തിനെ ചോദ്യം ചെയ്യും

ചെന്നൈ: തൂത്തുക്കുടിയില്‍ പോലീസ് വെടിവെപ്പില്‍ 13 പേര്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നടന്‍ രജിനീകാന്തിനെ ചോദ്യംചെയ്യും. ഇതു സംബന്ധിച്ച് കേസ് അന്വേഷിക്കുന്ന മദ്രാസ് ഹൈക്കോടതി ജഡ്ജി അരുണ ജഗദേശന്‍ രജിനീകാന്തിന് നോട്ടീസ് നല്‍കി.ഫെബ്രുവരി 25 ന് കമ്മീഷന്‍ മുന്‍പാകെ ഹാജരാകണമെന്ന് കാട്ടിയാണ് നോട്ടീസ്.

തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കമ്പനിയുടെ ചെമ്പ് സംസ്‌കരണ ഫാക്ടറി ഉണ്ടാക്കുന്ന മലിനീകരണത്തിനെതിരെ നടന്ന സമരത്തിനിടെയാണ് വെടിവെപ്പുണ്ടായത്.വെടിവെപ്പിന് കാരണമായത്‌ സമരത്തില്‍ നുഴഞ്ഞ് കയറിയ സാമൂഹ്യ വിരുദ്ധരാണെന്ന് രജനീകാന്ത് പറഞ്ഞിരുന്നു.

ഇതുമായി ബന്ധപെട്ട കൂടുതല്‍ കാര്യങ്ങള്‍ വിശദീകരിക്കുന്നതിനാണ് രജനീകാന്തിനോട് കമ്മീഷന്‍ മുന്‍പാകെ ഹാജരാകാന്‍ ആവശ്യപെട്ടിരിക്കുന്നത്.അക്രമത്തില്‍ പരിക്കേറ്റ് തൂത്തുക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരെ സന്ദര്‍ശിക്കാന്‍ എത്തിയപ്പോഴായിരുന്നു അക്രമത്തിനു പിന്നില്‍ പിന്നില്‍ സാമൂഹ്യ വിരുദ്ധര്‍ ഉണ്ടെന്ന  പ്രസ്താവന രജിനീകാന്തിന്റെ ഭാഗത്ത് നിന്നുണ്ടായത്.

Trending News