ന്യൂഡൽഹി: സുപ്രീംകോടതി (Supreme Court) ജഡ്ജിമാരാകാൻ കൊളീജിയം (Collegium) ശുപാർശ ചെയ്ത ഒമ്പത് ജഡ്ജിമാരുടെ പേരുകൾ കേന്ദ്ര സർക്കാർ (Central Government) അംഗീകരിച്ചു. ചീഫ് ജസ്റ്റിസ് എന്‍. വി രമണ അധ്യക്ഷനായ കൊളീജിയമാണ് ശുപാര്‍ശ ചെയ്തിരുന്നത്. മൂന്ന് വനിതകള്‍ (Women Judges) ഉള്‍പ്പടെയുള്ളവരുടെ പേരുകളാണ് ശുപാർശ ചെയ്തിരുന്നത്.
രാഷ്ട്രപതിയുടെ അംഗീകാരത്തിനായി ഈ പേരുകൾ അയച്ചു. രാഷ്ട്രപതി കൂടി ശുപാര്‍ശകള്‍ അംഗീകരിച്ചാല്‍ പുതിയ ജഡ്ജിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേല്‍ക്കും.
Also Read: Justice BV Nagarathna ഇന്ത്യയുടെ ആദ്യ വനിതാ ചീഫ് ജസ്റ്റിസാകും
കേന്ദ്ര സർക്കാർ ശുപാർശ അംഗീകരിച്ചതോടെ സുപ്രീംകോടതിയുടെ ചരിത്രത്തിൽ ആദ്യ വനിത ചീഫ് ജസ്റ്റിസിനും വഴിയൊരുങ്ങുകയാണ്. ഇന്ത്യയുടെ ആദ്യ വനിത ചീഫ് ജസ്റ്റിസ് ആകാന്‍ സാധ്യതയുള്ള ജസ്റ്റിസ് ബി വി നാഗരത്നയും പട്ടികയിലുണ്ട്. ജസ്റ്റിസ് നാഗരത്ന 2027ല്‍ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആകാനാണ് സാധ്യത.
നിലവിൽ കർണാടക ഹൈക്കോടതി (Karnataka high court) ജഡ്ജിയാണ് ജസ്റ്റിസ് ബിവി നാഗരത്ന (Justice BV Nagarathna). 1989 ൽ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇഎസ് വെങ്കട്ടരാമയ്യരുടെ മകളാണ് ബിവി നാഗരത്ന. 2008ൽ ബിവി നാഗരത്ന കർണാടക ഹൈക്കോടതിയുടെ അഡീഷണൽ ജഡ്ജിയായി ചുമതലയേറ്റു. രണ്ട് വർഷത്തിനുശേഷം സ്ഥിരം ജഡ്ജിയായി നിയമിതയായി.
Also Read: Pegasus Spyware: കേന്ദ്രത്തിന് ഇന്ന് നിർണ്ണായകം; അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജികൾ ഇന്ന് പരിഗണിക്കും
തെലങ്കാന ഹൈക്കോടതി ചീഫ് ജസ്റ്റിസ് (Telangana High Court Chief Justice) ഹിമ കോലി, ഗുജറാത്ത് ഹൈക്കോടതി ജഡ്ജി ബേല തൃവേദി എന്നിവരാണ് പട്ടികയിലെ മറ്റ് വനിത ജഡ്ജിമാർ. സുപ്രീംകോടതി സീനിയർ അഭിഭാഷകൻ പി എസ് നരസിംഹയും ജഡ്ജിമാരുടെ പട്ടികയിലുണ്ട്. കേരള ഹൈക്കോടതിയിലെ രണ്ടാമത്തെ മുതിര്‍ന്ന ജഡ്ജി സി ടി രവികുമാറിനെയും സുപ്രീംകോടതിയിലേക്ക് കൊണ്ടുവരാൻ കൊളീജിയം ശുപാര്‍ശ ചെയ്തു. ഇതാദ്യമായാണ് കൊളീജിയം ഇത്രയധികം പേരെ സുപ്രീംകോടതി ജഡ്ജിമാരായി ശുപാര്‍ശ ചെയ്യുന്നതും കേന്ദ്രം അംഗീകരിക്കുന്നതും.
കര്‍ണാടക ഹൈക്കോടതി (Karnataka High Court) ചീഫ് ജസ്റ്റിസ് അശോക് ഓഖ, ഗുജറാത്ത് ഹൈക്കോടതി ചീഫ് ജസ്റ്റിസ് (Gujarat High Court Chief Justice) വിക്രംനാഥ്, സിക്കിം ഹൈക്കോടതി ചീഫ് ജസ്റ്റിസ് (Sikkim High Court Chief Justice) ജെ കെ മഹേശ്വരി എന്നിവരും പട്ടികയിലുണ്ട്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കിയിരിക്കെയാണ് വനിത ജഡ്ജിമാരിൽ ജസ്റ്റിസ് ഹിമ കോലിയെ സുപ്രീംകോടതിയിലേക്ക് കൊണ്ടുവരുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...