കോണ്‍ഗ്രസ്‌ എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്

സേനയുമായി സഹകരിക്കേണ്ട എന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്‌ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്.  

Last Updated : Nov 19, 2019, 09:49 AM IST
കോണ്‍ഗ്രസ്‌ എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലേയ്ക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഒരു തീരുമാനവും ആകാത്ത സാഹചര്യത്തില്‍ സംസ്ഥാനത്തെ കോണ്‍ഗ്രസ്‌, എന്‍സിപി നേതാക്കള്‍ ഇന്ന് ഡല്‍ഹിയിലെത്തുമെന്ന്‍ സൂചന.

ഇന്നലെ സോണിയാഗാന്ധിയും പവാറും തമ്മില്‍ കൂടിക്കാഴ്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. ശിവസേനയുമായി സഹകരിക്കേണ്ട എന്ന നിലപാടില്‍ ഹൈക്കമാന്‍ഡ്‌ ഉറച്ച് നില്‍ക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചര്‍ച്ചയ്ക്കായി നേതാക്കള്‍ ഡല്‍ഹിയിലേയ്ക്ക് എത്തുന്നത്.

എന്നാല്‍ ശിവസേനയെ ബിജെപിയുമായി അടുപ്പിക്കാനുള്ള ശ്രമം ഇപ്പോഴും തകര്‍ത്തു നടക്കുന്നുണ്ടെന്നാണ് സൂചന. എന്‍ഡിഎ ഘടകകക്ഷിയായ ആര്‍പിഐയാണ് ഇതിനായി ശ്രമിക്കുന്നതെന്നാണ് വിവരം.

മൂന്നു വര്‍ഷം ബിജെപിയും മൂന്ന്‍ വര്‍ഷം ശിവസേനയും മുഖ്യമന്ത്രിപദം പങ്കുവയ്ക്കാം എന്ന ഫോര്‍മുലയോട് ഇരുപാര്‍ട്ടികളും ഇതുവരെയും നിലപാട് വ്യക്തമാക്കിയിട്ടില്ല. 

ആര്‍പിഐ നേതാവും കേന്ദ്രമന്ത്രിയുമായ രാംദാസ്‌ അഠാവലെ ഉദ്ധവ് താക്കറെയെ കണ്ട് ചര്‍ച്ച നടത്തിയേക്കുമെന്നാണ് സൂചന. 

എന്തായാലും മഹാരാഷ്ട്രയില്‍ ഉടന്‍ സര്‍ക്കാര്‍ രൂപീകരിക്കുമോ ഇല്ലയോയെന്ന്‍ കാത്തിരുന്നു കാണേണ്ടി ഇരിക്കുന്നു.

Trending News