ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റതിനു പിന്നാലെ പ്രതിഷേധവുമായി കോണ്‍ഗ്രസും ജെഡിഎസും രംഗത്ത്. വിധാന്‍ സൗധയിലെ ഗാന്ധി പ്രതിമയ്ക്കു മുന്നില്‍ നേതാക്കള്‍ പ്രതിഷേധ ധര്‍ണ നടത്തുകയാണ്. സത്യപ്രതിജ്ഞയ്ക്ക് ശേഷം മുഖ്യമന്ത്രി വിധാൻ സൗധയിലേക്ക് എത്തുമ്പോൾ പ്രതിഷേധവുമായി എതിരേക്കാനാണ് ഇവരുടെ ശ്രമം.
Bengaluru: Congress MLAs holds protest at Mahatma Gandhi's statue in Vidhan Soudha, against BS Yeddyurappa's swearing in as CM of #Karnataka. pic.twitter.com/Fbjsl6GdiK
— ANI (@ANI) May 17, 2018
കോണ്‍ഗ്രസിന്‍റെ ഗുലാംനബി ആസാദ്, സിദ്ധരാമയ്യ, കെ.സി. വേണുഗോപാല്‍ തുടങ്ങിയ നേതാക്കള്‍ പ്രതിഷേധത്തില്‍ പങ്കെടുക്കുന്നുണ്ട്. ഈഗൾട്ടൻ റിസോർട്ടിലുള്ള 76 എംഎൽഎമാരേയും വിധാൻ സൗധയ്ക്ക് മുന്നിലെത്തിച്ചു. ഇനി എത്താനുള്ള രണ്ട് എംഎൽഎമാർ ഉടൻ എത്തുമെന്നും നേതാക്കൾ അറിയിച്ചു. ജനാധിപത്യത്തെ ബിജെപി കശാപ്പു ചെയ്യുകയാണെന്ന് സത്യാഗ്രഹമിരുന്ന് കൊണ്ട് കര്‍ണാടക മുന്‍മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു.
റിസോര്‍ട്ടിലുണ്ടായിരുന്ന എംഎല്‍എമാരെ വിധാന്‍സൗധയ്ക്കു മുന്നില്‍ അണിനിരത്തി പുതിയൊരു രാഷ്ട്രീയ നീക്കത്തിനാണ് കോണ്‍ഗ്രസ്സ് തുടക്കം കുറിച്ചിരിക്കുന്നത്. കര്‍ണാടകയിലെ വോട്ടര്‍മാര്‍ക്ക് കൃത്യമായ ഒരു സന്ദേശം നല്‍കുകയാണ് സത്യാഗ്രഹ നീക്കത്തിലൂടെ കോണ്‍ഗ്രസ്സ് ലക്ഷ്യം വെക്കുന്നത്.
ജെഡിഎസ്സും കോണ്‍ഗ്രസ്സും ചേര്‍ന്നുള്ള സംയുക്ത പ്രതിഷേധത്തിലൂടെ പൊതുജനവികാരം ഇളക്കിവിടാനാണ് കോണ്‍ഗ്രസ്സ് ലക്ഷ്യമിടുന്നത്.