സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനുമുന്‍പില്‍ വച്ച 3 ആവശ്യങ്ങള്‍.....!!

രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ടുമായി ഇടഞ്ഞ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിക്കാന്‍ എത്തിയത് ചില പ്രത്യേക നിബന്ധനകളുമായി....!!

Last Updated : Jul 14, 2020, 07:42 PM IST
സച്ചിന്‍ പൈലറ്റ് കോണ്‍ഗ്രസ് നേതൃത്വത്തിനുമുന്‍പില്‍ വച്ച  3 ആവശ്യങ്ങള്‍.....!!

ന്യൂഡല്‍ഹി: രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്  ഗെഹ്‌ലോട്ടുമായി ഇടഞ്ഞ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് ന്യൂഡല്‍ഹിയില്‍ പാര്‍ട്ടി കേന്ദ്ര നേതൃത്വത്തെ സന്ദര്‍ശിക്കാന്‍ എത്തിയത് ചില പ്രത്യേക നിബന്ധനകളുമായി....!!

പ്രമുഖ ദേശീയ മാധ്യമങ്ങളാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍   പുറത്തു വിട്ടത്. 

കാലാവധി കഴിയുന്നതിന് ഒരു വര്ഷം മുന്‍പ് നിയമസഭ പിരിച്ചുവിടാന്‍ ശിപാര്‍ശ ചെയ്യണമെന്നും തിരഞ്ഞെടുപ്പില്‍ തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടണമെന്നുമായിരുന്നു  സച്ചിന്‍ മുന്നോട്ടു വച്ച ഒന്നാമത്തെ ആവശ്യ൦.  

തനിക്കൊപ്പം നില്‍ക്കുന്ന നേതാക്കളെ  കാര്യമായി പരിഗണിക്കണമെന്നും അവര്‍ക്ക് നിര്‍ണായകസ്ഥാനം നല്‍കണമെന്നുമായിരുന്നു സച്ചിന്‍റെ  രണ്ടാമത്തെ ആവശ്യം. എല്ലാവര്‍ക്കും  മന്ത്രി സ്ഥാനം നല്‍കാന്‍  സാധിക്കില്ല, എങ്കില്‍    കോര്‍പ്പറേഷന്‍, ബോര്‍ഡ് സ്ഥാനങ്ങള്‍  നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

രാജസ്ഥാന്‍റെ  ചുമതലയുള്ള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി അവിനാശ് പാണ്ഡെയെ തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്നായിരുന്നു സച്ചിന്‍റെ  മൂന്നാമത്തെ ആവശ്യം. അവിനാശ് പാണ്ഡെ, ഗെഹ്‌ലോട്ടിന്‍റെ  വിശ്വസ്തനാണെന്നും സച്ചിന്‍ ആരോപിച്ചു. 

ഇതില്‍നിന്നെല്ലാം വ്യക്തമാവുന്നത് സച്ചിന്‍ ഡല്‍ഹിയില്‍ എത്തിയത് കാര്യങ്ങളെല്ലാം തീരുമാനിച്ചുറപ്പിച്ചായിരുന്നു  എന്നത് വ്യക്തം. കൂടാതെ, ഇതില്‍ ഒരു ആവശ്യവും കോണ്‍ഗ്രസ്‌ നേതൃത്വത്തിന് ഉടനടി അംഗീകരിക്കാന്‍ സാധിക്കില്ല എന്നതാണ് വസ്തുത.

കോണ്‍ഗ്രസിന്‍റെ  വിവിധ നേതാക്കളാണ്  സച്ചിന്‍ ഉന്നയിച്ച ആവശ്യങ്ങള്‍  മാധ്യമങ്ങളുമായി  പങ്കുവച്ചത്.   സച്ചിനുമായി നിരന്തരം സംസാരിച്ചുവെന്നും എന്നാല്‍ അദ്ദേഹം തന്‍റെ ആവശ്യങ്ങളില്‍ ഉറച്ചുനില്‍ക്കുകയും ബ്ലാക്ക് മെയില്‍ ചെയ്യുകയുമായിരുന്നെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വ്യക്തമാക്കി. 

Also read: 'എന്‍റെ ഏറ്റവും അടുത്ത സുഹൃത്തിന്‍റെ മകനാണ് ഈ ചുഴിയില്‍പ്പെട്ടത്.. !! സച്ചിന്‍ പൈലറ്റിന്റെ തീരുമാനത്തില്‍ സല്‍മാന്‍ ഖുര്‍ഷിദ്

സച്ചിനുമായി പ്രിയങ്ക ഗാന്ധിയും  കെ. സി വേണുഗോപാലും സംസാരിച്ചിരുന്നുവെങ്കിലും  സമവായത്തിലെത്തിയില്ലെന്നുമാണ് റിപ്പോര്‍ട്ട്.  മുഖ്യമന്ത്രി സ്ഥാനത്തിനായി ഒരു വര്‍ഷമോ, കുറഞ്ഞത്‌ ആറ് മാസമോ കാത്തിരിക്കണമെന്ന് കോണ്‍ഗ്രസ്‌ നേതൃത്വം  നിര്‍ദേശിച്ചെങ്കിലും തന്നെ ഉടന്‍ മുഖ്യമന്ത്രിയാക്കണമെന്നാണ് സച്ചിന്‍ പറഞ്ഞതെന്ന്  ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട്  ചെയ്യുന്നു.

Also read: സത്യത്തെ ഉപദ്രവിക്കാം; പക്ഷെ തോല്‍പ്പിക്കാന്‍ കഴിയില്ല...!! പ്രതികരണവുമായി സച്ചിന്‍ പൈലറ്റ്

ഭൂരിപക്ഷം നേടി അധികാരത്തില്‍ എത്തിയ  രാജസ്ഥാന്‍ സര്‍ക്കാരിനെ  അസ്ഥിരപ്പെടുത്തുകയായിരുന്നോ  സച്ചിന്‍റെ  ലക്ഷ്യമെന്നും കോണ്‍ഗ്രസ് ഇപ്പോള്‍ സംശയിക്കുകയാണ്....  

Trending News