"CAA വിരുദ്ധ പ്രക്ഷോഭത്തെ ഒറ്റിയതാര് ?" മുസ്ലീം ലീഗിന് നേര്‍ക്ക്‌ ചോദ്യം!

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്തതുമില്ല.  സ്റ്റേ ചെയ്യാത്തത് ഹര്‍ജി ക്കാര്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ വ്യാഖ്യാനിക്കപെടുകയും ചെയ്തിരുന്നു,

Last Updated : Jan 23, 2020, 05:49 PM IST
  • പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് ആശ്വാസമായി സുപ്രീം കോടതി നടപടികള്‍ മാറിയ സാഹചര്യത്തിലാണ് ഇപ്പോള്‍ CAA വിരുദ്ധ പ്രക്ഷോഭത്തെ ഒറ്റിയതരെന്ന ചോദ്യം ഉയരുന്നത്.
  • സുപ്രീം കോടതിയിലെ അഭിഭാഷകന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കപില്‍ സിബലിനു മുസ്ലിം ലീഗിന്‍റെ ബ്രീഫിംഗ് കൗണ്‍സില്‍ കൈമാറിയ ഒരു കുറിപ്പിനെ കുറിച്ചടക്കം പരാമര്‍ശിക്കുന്നു.ഇത് സംബന്ധിച്ചുള്ള വാര്‍ത്തയെ ക്കുറിച്ചും പോസ്റ്റില്‍ വിശദീകരിക്കുന്നു.
"CAA വിരുദ്ധ പ്രക്ഷോഭത്തെ ഒറ്റിയതാര് ?" മുസ്ലീം ലീഗിന് നേര്‍ക്ക്‌ ചോദ്യം!

പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്ത് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജികള്‍ കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.ഹര്‍ജി പരിഗണിച്ച കോടതി പൗരത്വ നിയമ ഭേദഗതി സ്റ്റേ ചെയ്തതുമില്ല.  സ്റ്റേ ചെയ്യാത്തത് ഹര്‍ജി ക്കാര്‍ക്ക് തിരിച്ചടിയെന്ന നിലയില്‍ വ്യാഖ്യാനിക്കപെടുകയും ചെയ്തിരുന്നു,

സുപ്രീം കോടതിയില്‍ നിന്ന് പൗരത്വ നിയമ ഭേദഗതിയെ സ്റ്റേ ചെയ്യുന്ന നടപടിയുണ്ടാകത്തത് പ്രതിപക്ഷത്തിന് തിരിച്ചടിയെന്ന് ബിജെപി നേതാക്കള്‍ അഭിപ്രായ പെടുകയും ചെയ്തിരുന്നു.അങ്ങനെ രാജ്യവ്യാപകമായി പൗരത്വ നിയമ ഭേദഗതിക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങള്‍ പോലും ചോദ്യം ചെയ്യപെടുന്ന അവസ്ഥയില്‍ കാര്യങ്ങള്‍ എത്തിനില്‍ക്കുകായാണ്.പൗരത്വ നിയമ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവര്‍ക്ക് ആശ്വാസമായി സുപ്രീം കോടതി നടപടികള്‍ മാറിയ സാഹചര്യത്തിലാണ് ഇപ്പോള്‍ CAA വിരുദ്ധ പ്രക്ഷോഭത്തെ ഒറ്റിയതരെന്ന ചോദ്യം ഉയരുന്നത്.

സുപ്രീം കോടതിയിലെ അഭിഭാഷകന്റെ ഫേസ് ബുക്ക് പോസ്റ്റില്‍ കപില്‍ സിബലിനു മുസ്ലിം ലീഗിന്‍റെ ബ്രീഫിംഗ്  കൗണ്‍സില്‍ കൈമാറിയ ഒരു കുറിപ്പിനെ കുറിച്ചടക്കം  പരാമര്‍ശിക്കുന്നു.ഇത് സംബന്ധിച്ചുള്ള വാര്‍ത്തയെ ക്കുറിച്ചും പോസ്റ്റില്‍ വിശദീകരിക്കുന്നു.പൗരത്വ നിയമ ഭേദഗതിയെ ചോദ്യം ചെയ്തുള്ള കേസില്‍ ഡിവൈഎഫ്ഐ ക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പിവി സുരേന്ദ്രനാഥിനൊപ്പം സുപ്രീം കോടതിയില്‍ ഹാജരായ അഭിഭാഷകന്‍ സുഭാഷ്‌ ചന്ദ്രന്‍റെ ഫേസ് ബുക്ക് പോസ്റ്റ് ചുവടെ,

Trending News