എ​ട​പ്പാ​ടി പ​ള​നി​സാ​മി ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 12 അം​ഗ​സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് പ​ള​നി​സാ​മി ഗ​വ​ർ​ണ​റെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച 10 മി​നി​റ്റോ​ളം നീ​ണ്ടു​നി​ന്നു. 

Last Updated : Feb 14, 2017, 07:15 PM IST
എ​ട​പ്പാ​ടി പ​ള​നി​സാ​മി ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി

ചെ​ന്നൈ:അണ്ണാ ഡിഎംകെ നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ട ജലസേചന മന്ത്രി എടപ്പാടി പളനിസാമി രാജ്ഭവനിലെത്തി ഗ​വ​ർ​ണ​ർ സി. ​വി​ദ്യാ​സാ​ഗ​ർ റാ​വു​വു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി. 12 അം​ഗ​സം​ഘ​ത്തോ​ടൊ​പ്പ​മാ​ണ് പ​ള​നി​സാ​മി ഗ​വ​ർ​ണ​റെ ക​ണ്ട​ത്. കൂ​ടി​ക്കാ​ഴ്ച 10 മി​നി​റ്റോ​ളം നീ​ണ്ടു​നി​ന്നു. 

ഭൂ​രി​ഭാ​ഗം എം​എ​ൽ​എ​മാ​രും ത​നി​ക്കൊ​പ്പ​മാ​ണെ​ന്ന് അ​ദ്ദേ​ഹം അ​വ​കാ​ശ​പ്പെ​ട്ടു. എം​എ​ൽ​എ​മാ​രു​ടെ പി​ന്തു​ണ​ക്ക​ത്തും ഗ​വ​ർ​ണ​ർ​ക്ക് കൈ​മാ​റി. നി​യ​മ​സ​ഭ വി​ളി​ക്കും​മു​ന്പ് സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് അ​നു​വ​ദി​ക്ക​ണ​മെ​ന്നും പ​ള​നി​സാ​മി ഗ​വ​ർ​ണ​റോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. 

നിയമസഭാകക്ഷി നേതാവായി തിരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെ സർക്കാരുണ്ടാക്കാൻ അവകാശം ഉന്നയിച്ച് പളനിസാമി ഗവർണർ സി.വിദ്യാസാഗർ റാവുവിന് കത്തയച്ചിരുന്നു. 

ഗവർണർ ക്ഷണിച്ചാലുടൻ എംഎൽഎമാരുടെ പിന്തുണ തെളിയിക്കുന്ന കത്തുകൾ ഹാജരാക്കുമെന്ന് വ്യക്തമാക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് ഗവർണറുമായുള്ള കൂടിക്കാഴ്ചയ്ക്കായി പളനിസാമിക്കും സംഘത്തിനും രാജ്ഭവനിൽനിന്ന് ക്ഷണമെത്തിയത്.

Trending News