Lock down കാലത്തെ ജാഗ്രതക്കുറവാണ് കേരള സർക്കാരിന് പിഴച്ചതെന്ന വിമർശനവുമായി കേന്ദ്രമന്ത്രി വി. മുരളീധരൻ രംഗത്ത്. ഏറ്റവും സുരക്ഷിതമായിരുന്ന കോട്ടയത്തെയും ഇടുക്കിയേയും ഗ്രീൻസോണാക്കി പ്രഖ്യാപിച്ചശേഷം നടത്തിയ ജാഗ്രത കുറവാണ് ഇപ്പോൾ പറഞ്ഞുതീരുംമുമ്പേ ഗ്രീൻ സോൺ, റെഡ് സോണായി മാറിയാതെന്ന് വി. മുരളീധരൻ വ്യക്തമാക്കി.
തന്റെ ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. കൊവിഡ് മഹാമാരിയെ പ്രതിരോധിക്കാന്‍ രാജ്യമൊന്നാകെ lock down ല്‍ ആയിട്ട് ഒരുമാസം പിന്നിട്ടു കഴിഞ്ഞു. തുടക്കത്തിലെ ജാഗ്രത ഒടുക്കം വരെയും വേണം എന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ജി തന്നെ പലതവണ ഓർമിപ്പിച്ചതെന്നും അവസാനത്തെ രോഗിയും സുഖം പ്രാപിച്ചാലേ രാജ്യം സുരക്ഷിതമായി എന്ന് പറയാനാകൂ. അല്ലാത്തപക്ഷം നാമെല്ലാവരും കൊവിഡ് രോഗത്തിന്റെ നോട്ടപ്പുള്ളികളാണ് എന്നും അദ്ദേഹം ഫെയ്സ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
ഫെയ്സ്ബുക്ക് പോസിന്റെ പൂർണ്ണരൂപം ചുവടെചേർക്കുന്നു;