ഇന്ത്യയില്‍ മൂന്ന്‍ കൊറോണ കേസുകള്‍; പുതിയ യാത്രാ നിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍!

ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഇന്ത്യയിലും...

Last Updated : Mar 4, 2020, 07:00 AM IST
  • ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ സ്ഥിരീകരണത്തിനായി പൂനൈ NIVയിലേക്ക് അയച്ചിരിക്കുകയാണ്.
ഇന്ത്യയില്‍ മൂന്ന്‍ കൊറോണ കേസുകള്‍; പുതിയ യാത്രാ നിര്‍ദേശം പുറത്തിറക്കി സര്‍ക്കാര്‍!

ആഗോളതലത്തില്‍ പൊട്ടിപുറപ്പെട്ട കൊറോണ വൈറസ് ഇന്ത്യയിലും...

കഴിഞ്ഞ രണ്ട് ദിവസത്തിനുള്ളില്‍ മൂന്ന് കൊറോണ വൈറസ് കേസുകളാണ് ഇന്ത്യയില്‍ സ്ഥിരീകരിച്ചത്. മാര്‍ച്ച് രണ്ട് തിങ്കളാഴ്ചയാണ് ആദ്യ രണ്ടു കേസുകള്‍ തെലങ്കാനയിലും ഡല്‍ഹിയിലും സ്ഥിരീകരിച്ചത്. മാര്‍ച്ച് മൂന്ന്‍ തിങ്കളാഴ്ച ജയ്പൂരിലാണ് മൂന്നാമത്തെ കേസ് സ്ഥിരീകരിച്ചത്. 

ഇറ്റലിയില്‍ നിന്നുമെത്തിയവര്‍ക്കാണ് ഡല്‍ഹിയിലും ജയ്പൂരിലും വൈറസ് സ്ഥിരീകരിച്ചത്. ദുബായിയില്‍ നിന്നുമെത്തിയ ഒരാള്‍ക്കാണ് തെലങ്കാനയില്‍ രോഗം സ്ഥിരീകരിച്ചത്. 

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു സ്വകാര്യ സ്കൂള്‍ പൂട്ടിയിരുന്നു. സ്കൂളിലെ വിദ്യാര്‍ത്ഥിയുടെ രക്ഷിതാക്കളില്‍ ഒരാള്‍ കൊറോണ പരിശോധനയ്ക്ക് വിധേയമായതിനെ തുടര്‍ന്നാണ് സ്കൂള്‍ അടച്ചത്. 

ഇതേ തുടര്‍ന്ന് സ്കൂളിലെത്തിയ ഉത്തർപ്രദേശ് ആരോഗ്യ അധികൃതർ ആവശ്യമായ മെഡിക്കൽ പരിശോധനകള്‍ക്ക് ശേഷം വിദ്യാര്‍ത്ഥിയുടെ സാമ്പിള്‍ പരിശോധനയ്ക്കായി അയച്ചിരിക്കുകയാണ്. 

ഉത്തര്‍പ്രദേശിലെ ആഗ്രയില്‍ നടത്തിയ പരിശോധനയില്‍ ആറു പേര്‍ക്ക് വൈറസ് ബാധിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഇവരുടെ സാമ്പിളുകള്‍ സ്ഥിരീകരണത്തിനായി പൂനൈ NIVയിലേക്ക് അയച്ചിരിക്കുകയാണ്. 

കൊറോണ വൈറസ് പടരുന്ന സാഹചര്യത്തില്‍ പുതിയ യാത്ര നിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍. അടിയന്തിര നടപടി എന്ന നിലയില്‍ ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളില്‍ നിന്നുള്ളവരുടെ വിസകളും ഇ-വിസകളും സര്‍ക്കാര്‍ താത്കാലികമായി റദ്ദ് ചെയ്തു. 

യാത്രാ നിര്‍ദേശങ്ങള്‍ ചുവടെ: 
1. ഇറ്റലി, ഇറാൻ, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ക്ക് അനുവദിച്ചിട്ടുള്ള വിസകളും ഇ-വിസകളും (ജപ്പാനും ദക്ഷിണ കൊറിയയ്ക്കുമുള്ള VoA ഉൾപ്പെടെ) അടിയന്തിര നടപടി എന്ന നിലയില്‍ താത്കാലികമായി റദ്ദ് ചെയ്തു.  മാര്‍ച്ച് മൂന്നിനോ അതിനു മുന്‍പോ അനുവദിച്ചിട്ടുള്ളതും ഇതുവരെ ഇന്ത്യയില്‍ പ്രവേശിച്ചിട്ടില്ലാത്തതുമായ വിസകളാണ് റദ്ദ് ചെയ്തിരിക്കുന്നത്. അടിയന്തിരമായി ഇന്ത്യയില്‍ എത്തേണ്ടവര്‍ അടുത്തുള്ള ഇന്ത്യന്‍ എംബസിയില്‍ പുതിയ വിസയ്ക്ക് അപേക്ഷിക്കേണ്ടതാണ്. 

2. പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ പൗരന്മാർക്ക് നൽകിയിട്ടുള്ള പതിവ് (സ്റ്റിക്കർ) വിസകളും ഇ-വിസകളും മുന്‍പ് തന്നെ റദ്ദ് ചെയ്തിരുന്നു. ഫെബ്രുവരി മൂന്നിനോ മുന്‍പോ നല്‍കിയിട്ടുള്ള വിസകളാണ് റദ്ദ് ചെയ്തിരുന്നത്. ഇത് പ്രാബല്യത്തില്‍ തുടരും. നിർബന്ധിത സാഹചര്യങ്ങളിൽ ഇന്ത്യയിലെത്തേണ്ടവര്‍ക്ക് അടുത്തുള്ള ഇന്ത്യൻ എംബസി / കോൺസുലേറ്റിലേക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

3. ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ പോയവരും തിരികെ ഇന്ത്യയില്‍ എത്താത്തതുമായ ആളുകളുടെ വിസകളും ഇ-വിസകളും അടിയന്തിരമായി റദ്ദ് ചെയ്തിരുന്നു. ഇത് പ്രാബല്യത്തില്‍ തുടരും. ഫെബ്രുവരി ഒന്നിനോ അതിനു മുന്‍പോ അപേക്ഷിച്ച വിസകളാണ് റദ്ദ് ചെയ്തിരിക്കുന്നത്.  നിർബന്ധിത സാഹചര്യങ്ങളിൽ ഇന്ത്യയിലെത്തേണ്ടവര്‍ക്ക് അടുത്തുള്ള ഇന്ത്യൻ എംബസി / കോൺസുലേറ്റിലേക്ക് പുതിയ വിസയ്ക്ക് അപേക്ഷിക്കാവുന്നതാണ്.

4. ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ എന്നിവിടങ്ങളിൽ നിന്നുള്ള നയതന്ത്രജ്ഞര്‍, യുഎന്‍ അധികൃതര്‍, മറ്റ് അന്താരാഷ്ട്ര സ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥർ, ഒസിഐ കാർഡ് ഉടമകൾ, മേല്‍പറഞ്ഞ രാജ്യങ്ങളില്‍ നിന്നുള്ള എയർക്രൂ അംഗങ്ങള്‍ എന്നിവരുടെ പ്രവേശനത്തിന് നിയന്ത്രണ൦ ഏര്‍പ്പെടുത്തിയിട്ടില്ല. എന്നാല്‍, ഇവരുടെ മെഡിക്കല്‍ സ്ക്രീനിംഗ് നിര്‍ബന്ധമാണ്‌. 

5. തുറമുഖ മാര്‍ഗം ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്രാ വിമാനത്തിലെ യാത്രക്കാര്‍ വ്യക്തിഗത വിവരങ്ങൾ (ഫോൺ നമ്പർ, ഇന്ത്യയിലെ വിലാസം തുടങ്ങിയവ), യാത്ര വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ ഫോം പൂരിപ്പിച്ച് ആരോഗ്യ അധികൃതര്‍ക്കും ഇമിഗ്രേഷന്‍ ഉദ്യോഗസ്ഥര്‍ക്കും നല്‍കേണ്ടതാണ്.

6. ചൈന, ദക്ഷിണ കൊറിയ, ജപ്പാൻ, ഇറാൻ, ഇറ്റലി, ഹോങ്കോംഗ്, മക്കാവു, വിയറ്റ്നാം, മലേഷ്യ, ഇന്തോനേഷ്യ, നേപ്പാൾ, തായ്ലൻഡ്, സിംഗപ്പൂർ, തായ്‌വാൻ എന്നിവിടങ്ങളിൽ നിന്ന് നേരിട്ടോ അല്ലാതെയോ എത്തുന്ന യാത്രക്കാർ (വിദേശ, ഇന്ത്യൻ) പോർട്ട് ഓഫ് എൻട്രിയിൽ ആരോഗ്യ പരിശോധനകള്‍ക്ക് വിധേയരാകേണ്ടതാണ്. 

7. ചൈന, ഇറാൻ, കൊറിയ, ഇറ്റലി തുടങ്ങിയ COVID-19 ബാധിത രാജ്യങ്ങളിലേക്കുള്ള 
അനിവാര്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുക. 

കൊറോണ വൈറസ് സംബന്ധിക്കുന്ന നടപടികൾ അവലോകനം ചെയ്യുന്നതിനും വിലയിരുത്തുന്നതിനുമായി കാബിനറ്റ് സെക്രട്ടറി അവലോകന യോഗം ചേർന്നിരുന്നു. വീഡിയോ കോൺഫറൻസിംഗിലൂടെയായിരുന്നു യോഗം.

ബന്ധപ്പെട്ട മന്ത്രാലയങ്ങളുടെ സെക്രട്ടറിമാർ, ചീഫ് സെക്രട്ടറിമാർ, ആരോഗ്യ സെക്രട്ടറിമാർ എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. 

യോഗത്തിൽ എല്ലാ സംസ്ഥാനങ്ങൾക്കും മാർഗ്ഗനിർദ്ദേശങ്ങൾ നൽകുകയും ബന്ധപ്പെട്ട മന്ത്രാലയങ്ങളുമായി ഏകോപന യോഗങ്ങൾ നടത്താൻ അഭ്യർത്ഥിക്കുകയും ചെയ്തു. 

യോഗത്തില്‍ നല്‍കിയ മാർഗ്ഗനിർദ്ദേശങ്ങള്‍: 

1. സംസ്ഥാനങ്ങളിൽ സാധ്യമായ നിവാരണോപായ സൗകര്യങ്ങൾ.

2. ഐസോലേഷന്‍ വാര്‍ഡുകള്‍ വര്‍ധിപ്പിക്കുകയും തൊഴിൽ വകുപ്പ്, സായുധ സേന, അർദ്ധസൈനിക വിഭാഗങ്ങൾ, മെഡിക്കൽ കോളേജുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവ അവരുടെ അധികാരപരിധിയിൽ ഉൾപ്പെടുത്തുകയും ചെയ്യുക.

3. അവരവരുടെ ജില്ലകളില്‍ ക്ലസ്റ്റര്‍ രൂപികരിച്ച് പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ ക്ലസ്റ്ററുകള്‍ ഏകോപന യോഗങ്ങൾ നടത്തുകയും,  ജില്ലാ, ബ്ലോക്ക്, ഗ്രാമ തലങ്ങളിൽ ആശയവിനിമയം നടത്തുകയും ചെയ്യണം. 

4. ഇൻസുലേഷൻ വാർഡുകൾ തിരിച്ചറിയാൻ ആശുപത്രി അസോസിയേഷനുകളുമായി ബന്ധപ്പെടുക. 

5. കേരളം അതിജീവിച്ച മൂന്ന് കൊറോണ വൈറസ് കേസുകളെ കൂടാതെ മറ്റ് മൂന്നു കേസുകള്‍ കൂടി ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കൂടാതെ സംശയത്തെ തുടര്‍ന്ന് ആറു പേരുടെ മെഡിക്കല്‍ സാമ്പിളുകള്‍ പരിശോധനയ്ക്കും അയച്ചിട്ടുണ്ട്. ഐസോലേഷന്‍ വാര്‍ഡുകളില്‍ ചികിത്സയിലുള്ള ഇവരുടെ നില തൃപ്തികരമാണ്. 

6. ഇറ്റാലിയൻ പൗരനുമായി ബന്ധപ്പെട്ട 21 ഇറ്റാലിയൻ ടൂറിസ്റ്റുകളും മൂന്ന് ഇന്ത്യക്കാരും (ബസ് ഡ്രൈവർ, കണ്ടക്ടർ, ടൂറിസ്റ്റ് ഗൈഡ്) ഉൾപ്പെടെ 24 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു. ഇവര്‍ ഐടിബിപി സൗകര്യത്തോടെ നിരീക്ഷണത്തിലാണ്. വിശദമായ പരിശോധനകള്‍ക്ക് ശേഷം ഇവരുടെ ആരോഗ്യ സ്ഥിതിയെ കുറിച്ച് വിശദമായ  വിവരങ്ങള്‍ നല്‍കും. 

Trending News