Viral: ഇനി എന്തെല്ലാം കാണണം! ആദ്യരാത്രിയില്‍ വ്ലോഗുമായി ദമ്പതിമാര്‍, എയറിലാക്കി സോഷ്യൽ മീഡിയ

Wedding night viral video: വ്ലോഗ് ചെയ്യുന്നതിനിടെ ഭാര്യയെ ഭർത്താവ് ചുംബിക്കുന്നുണ്ട്. ഈ ഭാഗം ബ്ലർ ചെയ്താണ് കാണിച്ചിരിക്കുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jul 9, 2024, 01:15 PM IST
  • മണിയറയില്‍ വെച്ച് വ്ലോഗ് ചെയ്ത ദമ്പതിമാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം.
  • വന്‍ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്.
  • സുനന്ദ റോയ് എന്ന യൂസറാണ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
Viral: ഇനി എന്തെല്ലാം കാണണം! ആദ്യരാത്രിയില്‍ വ്ലോഗുമായി ദമ്പതിമാര്‍, എയറിലാക്കി സോഷ്യൽ മീഡിയ

വിവാഹത്തിന് മുമ്പും ശേഷവും വ്ലോഗ് ചെയ്യുന്നത് ഇന്നത്തെ കാലത്ത് സാധാരണ സംഭവമാണ്. എന്നാല്‍ ആദ്യരാത്രിയിലും വ്ലോഗ് ചെയ്യുന്ന കാര്യം ഒന്ന് ആലോചിച്ച് നോക്കൂ. അത്തരത്തില്‍ കല്യാണ രാത്രിയില്‍ മണിയറയില്‍ വെച്ച് വ്ലോഗ് ചെയ്ത ദമ്പതിമാരാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ചര്‍ച്ചാ വിഷയം. വന്‍ വിമര്‍ശനമാണ് വീഡിയോയ്ക്ക് നേരെ ഉയര്‍ന്നിരിക്കുന്നത്. 

സുനന്ദ റോയ് എന്ന യൂസറാണ് വീഡിയോ എക്‌സില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. ആദ്യ രാത്രിയില്‍ വ്ലോഗ്, ഈ വ്ലോഗര്‍മാര്‍ക്ക് ശരിക്കും ഭ്രാന്തായിരിക്കുന്നു, ബ്ലര്‍ ചെയ്ത ക്ലിപ്പിനായി കാത്തിരിക്കുക എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അലങ്കരിച്ചൊരുക്കിയ മണിയറയില്‍ നിന്നാണ് ഭാര്യയും ഭര്‍ത്താവും വ്ലോഗ് ചെയ്യുന്നത്. വീഡിയോയില്‍ മുറിയിലെ അലങ്കാരങ്ങള്‍ പരിചയപ്പെടുത്തുന്നുണ്ട്. ഇതിനിടയില്‍ ഭാര്യയെ ഭര്‍ത്താവ് ചുംബിക്കുന്നുണ്ട്. ഈ ഭാഗം ബ്ലര്‍ ചെയ്താണ് കാണിച്ചിരിക്കുന്നത്. 

ALSO READ: 'ഹൃദയപൂർവം'; മോഹൻലാൽ-സത്യൻ അന്തിക്കാട് ചിത്രം ഒരുങ്ങുന്നു

ആദ്യരാത്രിയിലെ അനുഭവത്തെ കുറിച്ച് ഭർത്താവ് ഭാര്യയോട് ചോദിക്കുന്നത് വീഡിയോയിൽ കാണാം. എന്നാൽ, അത് ഇതുവരെ സംഭവിച്ചിട്ടില്ലല്ലോ എന്ന വധുവിന്റെ പ്രതികരണം പല കാഴ്ചക്കാരെയും അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഇനി എന്തെങ്കിലും കാണിക്കാന്‍ ബാക്കിയുണ്ടോ എന്നാണ് ഭൂരിഭാഗം ആളുകളും കമന്റിലൂടെ ചോദിക്കുന്നത്. സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നതിനായി ദമ്പതികൾ അതിരുകൾ ലംഘിച്ചു എന്നാണ് മറ്റ് ചിലർ അഭിപ്രായപ്പെടുന്നത്. കുറച്ച് കാശിന് വേണ്ടി ആളുകൾ ഇപ്പോൾ അവരുടെ സ്വകാര്യ ജീവിതം വിൽക്കാൻ പോലും തയ്യാറാണെന്ന് ഒരു സോഷ്യൽ മീഡിയ ഉപയോക്താവ് കുറ്റപ്പെടുത്തി. കല്യാണ രാത്രിയിൽ വ്ലോ​ഗിലൂടെ കിടക്ക കാണിക്കുന്നുണ്ടെങ്കിൽ പിന്നെ എന്താണ് കാണാൻ ബാക്കിയുള്ളത്? എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. 

 

ഇന്ന് പല വ്ലോ​ഗുകളും സ്വകാര്യതയ്ക്ക് വില കൽപ്പിക്കുന്നില്ലെന്നും എല്ലാ അതിരുകളും ലംഘിക്കുകയാണെന്നുമുള്ള വിമർശനങ്ങൾ ശക്തമായി നിലനിൽക്കുന്നതിനിടെയാണ് പുതിയ സംഭവം ഉണ്ടായിരിക്കുന്നത്. സമൂഹ മാധ്യമങ്ങളിൽ വ്യക്തിഗത നിമിഷങ്ങൾ അമിതമായി പങ്കിടുന്നതിൻ്റെ അനന്തരഫലങ്ങളെക്കുറിച്ചുള്ള വ്യക്തമായ ഓർമ്മപ്പെടുത്തൽ കൂടിയാകുകയാണ് ഈ വീഡിയോ. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News