Covid Updates: രാജ്യതലസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ

കോവിഡ് കാലത്തിന്റെ ഭയാശങ്കകളിൽ നിന്ന മുക്തമായി സാധാരണ ജീവിതത്തിലേക്ക് എത്തുമ്പോഴാണ് വീണ്ടും ആശങ്കയുയർത്തുന്ന വാർത്ത എത്തുന്നത്.

Written by - നീത നാരായണൻ | Edited by - Priyan RS | Last Updated : Apr 16, 2022, 01:14 PM IST
  • കഴിഞ്ഞ 24 മണിക്കൂറിനിടെ 366 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.
  • കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു.
  • കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്.
Covid Updates: രാജ്യതലസ്ഥാനം വീണ്ടും കോവിഡ് പിടിയിൽ

ഡൽഹിയിൽ കോവിഡ് കേസുകൾ കൂടുന്നത് ആശങ്ക ഉയർത്തുന്നു . ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 3.95 ശതമാനമായി . രണ്ട് മാസത്തിനിടെ ഉള്ള ഏറ്റവും കൂടിയ ടിപിആർ ആണ് . 0.57 ആയിരുന്നു ഏപ്രിൽ ഒന്നിലെ ടിപിആർ . ഫെബ്രുവരി മൂന്നിന് ശേഷമുള്ള ഉയർന്ന ടിപിആർ ആണ് ഇത്. 

കഴിഞ്ഞ 24 മണിക്കൂറിനിടെ 366 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. വ്യാഴാഴ്ച 325 പേർക്കാണ് വൈറസ് ബാധ. ഇതോടെ ഡൽഹിയിൽ കോവിഡ് ബാധിതരുടെ എണ്ണം 18,67,572 ആയി ഉയർന്നു . രോഗബാധ കൂടുന്നത് കണക്കിലെടുത്ത് കൂടുതൽ നിയന്ത്രണങഅങൾ കൊണ്ടുവരാനാണ് സാധ്യത. 

Read Also: ഇൻഡിഗോ വിമാനത്തിൽ യാത്രക്കാരന്റെ ഫോണിന് തീപിടിച്ചു; ഒഴിവായത് വൻ ദുരന്തം

കേസുകൾ കുറഞ്ഞതിനെ തുടർന്ന് ഫെബ്രുവരിയിൽ ഇളവുകൾ പ്രഖ്യാപിച്ചിരുന്നു. സ്കൂളകൾക്ക് പ്രത്യേക മുൻകരുതൽ നിർദേശം നൽകി . ഭാഗികമായി സ്കൂളുകൾ അടക്കുന്ന കാര്യം ആവശ്യമെങ്കിൽ മാത്രമെ പരിഗണിക്കൂ. കോവിഡ് സ്ഥിരീകരിച്ച ‌കുട്ടികളുടെ ക്ലാസുകൾക്ക് മാത്രം അവധി നൽകിയാൽ മതിയെന്നാണ് സർക്കാർ തീരുമാനം. വിദ്യാർഥികളുടേയും അധ്യാപകരുടേയും സുരക്ഷ ഉറപ്പാക്കിക്കൊണ്ട് പഠനം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാർ തീരുമാനം. സ്ഥാപനങ്ങളിൽ ആർക്കെങ്കിലും രോഗം റിപ്പോർട്ട് ചെയ്താൽ വിദ്യാഭ്യാസ ഡയറക്ട്രേറ്റിനെ അറിയിക്കണമെന്ന് നിർദേശമുണ്ട്. 

അതേസമയം കോവിഡ് ബാധിച്ച മരണങ്ങൾ ഒന്നും ഡൽഹിയിൽ റിപ്പോർട്ട് ചെയ്തിട്ടില്ല എന്നത് ആശ്വാസകരമാണ്. ജനങ്ങൾ പരിഭ്രാന്തരാകരുതെന്നും കോവിഡ് സ്ഥിതിഗതികൾ സർക്കാർ നിരീക്ഷിച്ചു വരികയാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഹോം ഐസൊലേഷൻ കേസുകളിൽ 48 ശതമാനം വർധനയാണ് ഉണ്ടായിരിക്കുന്ന്ത . ഡൽഹിയിലെ കോവിഡ് സാഹചര്യം വിലയിരുത്താൻ ദുരന്ത നിവാരണ അതോറിറ്റി യോഗം വിളിച്ചിട്ടുണ്ട്.

Read Also: Nabard Recruitment: നബാർഡിൽ ഒഴിവുകൾ; ശമ്പളം. പ്രതിമാസം 1,00,000 വരെ

സർക്കാരും ആരോഗ്യ വിഭാഗവും കാര്യങ്ങൾ കൃത്യമായി നിരീക്ഷിച്ചു വരികയാണ് . ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്ന രോഗികളുടെ എണ്ണവും നിരീകഷിക്കുന്നുണ്ട് . നോയിഡ,ഗുരുഗ്രാം എന്നിവടങ്ങളിലും കേസുകൾ വർധിക്കുകയാണ് . ഗാസിയാബാദിലെ സ്വകാര്യ സ്കൂളിലെ 10 വിദ്യാർഥികൾക്ക് കോവിഡ് സ്ഥിരീകരിച്ചു . നോയിഡയിലെ ഒരു സ്കൂളിൽ 3 അധ്യാപകർക്കും 15 വിദ്യാർഥികൾക്കും രോഗബാധയുണ്ട്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News