Covid Update In Bihar: ബീഹാറില്‍ കൊറോണ വ്യാപനം അതിശക്തം, 168 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു

ബീഹാറിൽ കൊറോണ വൈറസ്  വ്യാപനം അതി തീവ്രമാവുന്നു.   

Written by - Zee Malayalam News Desk | Last Updated : Jan 4, 2022, 12:00 PM IST
  • ബീഹാറിൽ കൊറോണ വൈറസ് വ്യാപനം അതി തീവ്രമാവുന്നു.
  • ബീഹാറിലെ നിരവധി ആശുപത്രികളില്‍ ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്.
Covid Update In Bihar: ബീഹാറില്‍ കൊറോണ വ്യാപനം അതിശക്തം,  168 ഡോക്ടർമാർക്ക് രോഗം സ്ഥിരീകരിച്ചു

Patna: ബീഹാറിൽ കൊറോണ വൈറസ്  വ്യാപനം അതി തീവ്രമാവുന്നു.   

ഡിസംബർ 23 ന് ശേഷമാണ് സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനം വീണ്ടും  ശക്തമായത്. റിപ്പോര്‍ട്ട് അനുസരിച്ച്  ദിനംപ്രതി  മുന്നൂറിലധികം  പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിയ്ക്കുന്നത്. തിങ്കളാഴ്ച സംസ്ഥാനത്തുടനീളം 344 പുതിയ  കോവിഡ്  കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടു. ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്  പറ്റ്നയിലാണ്.  പറ്റ്ന ജില്ലയില്‍  218 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.  കൊറോണ ബാധയുടെ കാര്യത്തിൽ ഗയ ജില്ലയാണ് രണ്ടാം സ്ഥാനത്ത്. 

അതേസമയം, പറ്റ്നയിലെ എൻഎംസിഎച്ച് ആശുപത്രിയിൽ 72 ഡോക്ടർമാർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ ഈ ആശുപത്രിയിലെ കൊറോണ ബാധിതരായ ഡോക്ടർമാരുടെയും മെഡിക്കൽ വിദ്യാർത്ഥികളുടെയും എണ്ണം 168 ആയി ഉയർന്നു. ഞായറാഴ്ച ഇവിടെ 84 ഡോക്ടർമാർക്ക്  കൊറോണ സ്ഥിരീകരിച്ചിരുന്നു.

Also Read: Covid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരം​ഗം സ്ഥിരീകരിച്ചു, ജാ​ഗ്രത

കൂടാതെ,  ബീഹാറിലെ നിരവധി ആശുപത്രികളില്‍  ഡോക്ടർമാർക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും കൊറോണ  സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ട്. ഐജിഐഎംഎസ്, പിഎംസിഎച്ച്,  പറ്റ്ന എയിംസ്  എന്നീ ആശുപത്രികള്‍  ലിസ്റ്റില്‍ ഉള്‍പ്പെടുന്നു.

Also Read: New Covid Guidelines| സർക്കാർ ജീവനക്കാർക്ക് ഡ്യൂട്ടിക്കെത്തണോ? പുതിയ കോവിഡ് മാർഗ നിർദ്ദേശങ്ങൾ ഇങ്ങിനെ

ദുരന്തനിവാരണ ഗ്രൂപ്പുമായി മുഖ്യമന്ത്രിയുടെ യോഗം  ചൊവ്വാഴ്ച നടക്കും.  അതേസമയം,  കൊറോണ വ്യാപനം ശക്തമായതോടെ  ബീഹാറില്‍  lockdown അടക്കം  കർശന നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുമെന്നാണ് സൂചന.  

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

 

Trending News