ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകളിൽ വൻ വർധന. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 37,379 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഒമിക്രോൺ കേസുകളും വ്യാപിക്കുകയാണ്. രാജ്യത്ത് ആകെ 1,892 ഒമിക്രോൺ കേസുകൾ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
India reports 37,379 fresh COVID cases, 11,007 recoveries, and 124 deaths in the last 24 hours
Daily positivity rate: 3.24%
Active cases: 1,71,830
Total recoveries: 3,43,06,414
Death toll: 4,82,017Total vaccination: 1,46,70,18,464 pic.twitter.com/z9Qj9XPSfw
— ANI (@ANI) January 4, 2022
രാജ്യത്ത് കോവിഡ് മൂന്നാംതംരംഗം ആരംഭിച്ചതായി കോവിഡ് ടാസ്ക് ഫോഴ്സ് മേധാവി എൻകെ അറോറ വ്യക്തമാക്കിയിരുന്നു. ഒമിക്രോണിന്റെ അതിവേഗത്തിലുള്ള വ്യാപനം മൂന്നാംതരംഗത്തിലേക്ക് നയിച്ചതായി അധികൃതർ പറഞ്ഞു. രാജ്യത്തെ സജീവ കോവിഡ് കേസുകൾ 1,71,830 ആയി ഉയർന്നു. സജീവ കേസുകളുടെ എണ്ണത്തിൽ 24 മണിക്കൂറിനിടെ 26,248 കേസുകളുടെ വർധനവാണ് ഉണ്ടായത്.
പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 3.24 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.05 ശതമാനവും ആണ്. ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 11,007 പേർ രോഗമുക്തരായി. കോവിഡ് ബാധിച്ച് 124 മരണങ്ങളും രേഖപ്പെടുത്തി. രാജ്യത്ത് ആകെ രോഗമുക്തി നേടിയവർ 3,43,06,414 ആണ്. രാജ്യത്തെ ആകെ മരണസംഖ്യ 4,82,017 ആയി.
23 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒമിക്രോൺ സ്ഥിരീകരിച്ചിട്ടുണ്ട്. 1,892 ഒമിക്രോൺ കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അതിൽ 766 രോഗികൾ സുഖം പ്രാപിച്ചു.
ALSO READ: Covid third wave | കോവിഡ് വ്യാപനം രൂക്ഷം; മൂന്നാംതംരംഗം സ്ഥിരീകരിച്ചു, ജാഗ്രത
മഹാരാഷ്ട്രയിലാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. 568 ഒമിക്രോൺ കേസുകളാണ് മഹാരാഷ്ട്രയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡൽഹി 382, കേരളം 185, രാജസ്ഥാൻ 174 എന്നിങ്ങനെയാണ് ഒമിക്രോൺ കേസുകൾ കൂടുതലുള്ള സംസ്ഥാനങ്ങളുടെ വിവരങ്ങൾ.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...