ന്യൂഡൽഹി: രാജ്യത്ത് 6,531 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ ഇന്ത്യയിൽ 315 മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 4,79,997 ആയി ഉയർന്നു.
COVID19 | India reports 6,531 new cases and 7,141 recoveries reported in the last 24 hours. Active caseload currently stands at 75,841. Recovery Rate currently at 98.40%
Omicron case tally stands to 578. pic.twitter.com/Am7MvokCm9
— ANI (@ANI) December 27, 2021
രാജ്യത്തെ സജീവ കോവിഡ് കേസുകൾ 75,841 ആണ്. 7,141 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 3,42,37,495 ആയി.
ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ആകെ 578 ഒമിക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 151 പേർ രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.
മധ്യപ്രദേശ്, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ഒമിക്രോൺ വേരിയന്റിന്റെ ആദ്യ കേസുകൾ റിപ്പോർട്ട് ചെയ്തു. ഡൽഹിയിൽ 142, മഹാരാഷ്ട്ര 141, കേരളം 57, ഗുജറാത്ത് 49, രാജസ്ഥാൻ 42, തെലങ്കാന 41, തമിഴ്‌നാട് 34, കർണാടക 31 എന്നിങ്ങനെയാണ് ഏറ്റവും കൂടുതൽ ഒമിക്രോൺ കേസുകൾ രേഖപ്പെടുത്തിയത്.
ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ രാത്രി കർഫ്യൂ ഏർപ്പെടുത്താൻ ഡൽഹി സർക്കാർ തീരുമാനിച്ചു. രാജ്യ തലസ്ഥാനത്ത് രാത്രി 11 മുതൽ പുലർച്ചെ അഞ്ച് വരെയാണ് രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...