Omicron | മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോ​ഗം; നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഉണ്ടാകും

സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം ചേരുന്നത്.

Written by - Zee Malayalam News Desk | Last Updated : Dec 27, 2021, 09:03 AM IST
  • സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും
  • സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 19 പേർക്ക് കൂടി കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു
  • എറണാകുളം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരിലാണ് രോഗബാധ കണ്ടെത്തിയരിക്കുന്നത്
  • ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 57 ആയി
Omicron | മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കോവിഡ് അവലോകന യോ​ഗം;  നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിൽ തീരുമാനം ഉണ്ടാകും

തിരുവനന്തപുരം: ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ കോവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് ഒമിക്രോൺ കേസുകൾ വർധിക്കുന്ന സാഹചര്യത്തിലാണ് കോവിഡ് അവലോകന യോ​ഗം ചേരുന്നത്. സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമോ എന്ന കാര്യം യോഗം പരിഗണിക്കും. സംസ്ഥാനത്തെ വാക്‌സിനേഷൻ ഊർജ്ജിതമാക്കാനുളള നടപടികൾ യോഗത്തിൽ ചർച്ചയാകും. ഓൺലൈനായാണ് യോഗം ചേരുന്നത്.

സംസ്ഥാനത്ത് കഴിഞ്ഞ ദിവസം 19 പേർക്ക് കൂടി കോവിഡ് 19 വകഭേദമായ ഒമിക്രോൺ സ്ഥിരീകരിച്ചിരുന്നു. എറണാകുളം, തിരുവനന്തപുരം, തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരിലാണ് രോഗബാധ കണ്ടെത്തിയരിക്കുന്നത്. ഇതോടെ സംസ്ഥാനത്തെ ആകെ ഒമിക്രോൺ ബാധിതരുടെ എണ്ണം 57 ആയി.

ALSO READ: Omicron Scare: തിരഞ്ഞെടുപ്പ് കമ്മീഷനും ആരോഗ്യ മന്ത്രാലയവും തമ്മില്‍ തിങ്കളാഴ്ച സുപ്രധാന കൂടിക്കാഴ്ച, വൻ പ്രഖ്യാപനങ്ങള്‍ക്ക് സൂചന

പുതിയ രോഗബാധിതരിൽ 11 പേർ എറണാകുളത്ത് നിന്നും, ആറ് പേർ തിരുവനന്തപുരത്തുള്ളവരുമാണ്. തൃശൂർ, കണ്ണൂർ ജില്ലകളിൽ നിന്നുള്ളവരാണ് ബാക്കി രണ്ട് പേർ. രോഗബാധിതരിൽ നാല് പേർ യുകെയിൽ നിന്നും യുഎഇയിൽ നിന്നുള്ളവരാണ്. അയർലണ്ടിൽ നിന്നും ഖത്തറിൽ നിന്നും വന്ന രണ്ട് പേർക്കും രോ​ഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്.

സ്പെയിൻ, കാനഡ, നെതർലാൻഡ്, ഘാന എന്നീ രാജ്യങ്ങളിൽ നിന്ന് വന്ന ഓരോരുത്തർക്കും രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. സംസ്ഥാനത്ത് കൂടുതൽ ഒമിക്രോൺ കേസുകൾ സ്ഥിരീകരിക്കുന്നതിനാൽ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് അറിയിച്ചു. വിദേശത്ത് നിന്ന് വരുന്നവർ കൃത്യമായി ക്വാറന്റൈൻ പാലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News