ന്യൂ ഡൽഹി: കോവിഡ് നാലാം തരംഗം ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ വാക്സിനേഷൻ ഒന്നും കൂടി ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം രണ്ടാം ഡോസിന്റെയും ബൂസ്റ്റർ വാക്സിന്റെ തമ്മിലുള്ള ഇടവേള കുറച്ചേക്കും. ഒമ്പത് മാസമെന്ന് ഇരു ഡോസുകൾക്കിടെയുള്ള ഇടവേള ആറ് മാസമാക്കി വെട്ടികുറച്ചേക്കുമെന്ന് വാർത്ത ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നു.
ഏപ്രിൽ 29ന് ആരോഗ്യമന്ത്രിലായത്തിന്റെ യോഗത്തിൽ വാക്സിൻ ഡോസുകൾക്കിടെയുള്ള ഇടവേള കുറയ്ക്കുന്നതിന് കുറിച്ച് നിർദേശം ഉന്നയിക്കുമെന്ന് കേന്ദ്ര വൃത്തങ്ങളെ ഉദ്ദരിച്ച് പിടിഐ റിപ്പോർട്ട് ചെയ്യുന്നു. ഇത് സംബന്ധിച്ച് ദേശീയ ഇമ്മ്യൂണൈസേഷൻ ടെക്നിക്കൽ അഡ്വൈസറി സമിതിയാണ് (എൻടിഎജിഐ) തീരുമാനമെടുക്കേണ്ട്.
ഐസിഎംആറിന്റേയും അന്തരാഷ്ട്ര ഗവേഷകരുടെ പഠനത്തിൽ നിന്ന് മനസ്സിലാക്കാൻ സാധിക്കുന്നത്, വാക്സിൻ സ്വീകരിച്ച് ആറ് മാസത്തിന് ശേഷം അതിന്റെ പ്രതിരോധ ശേഷി കുറഞ്ഞ് തുടങ്ങുമെന്നാണ്. ഇരു ഡോസുകൾക്കൊപ്പം ബൂസ്റ്റർ ഡോസും കൂടി സ്വീകരിക്കുമ്പോൾ കോവിഡിനെതിരെയുള്ള പ്രതിരോധ ശേഷം വീണ്ടും വർധിക്കും.
നിലവിലുള്ള സർക്കാരിന്റെ മാനദണ്ഡപ്രകാരം 18 വയസിന് മുകളിലുള്ളവർക്ക് വാക്സിനുകളുടെ ഇടവേള ഒമ്പത് മാസമാണ്. ജനുവരി പത്ത് മുതലാണ് രാജ്യത്ത് മുൻകരുതൽ വാക്സിൻ മുന്നണി പോരാളികൾക്ക് അറുപത് വയസിന് മുകളിലുള്ളവർക്കുമായി രാജ്യം നൽകി തുടങ്ങിയത്. ഏപ്രിൽ പത്ത് മുതൽ 18 വയസിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് സ്വീകരിക്കാൻ സർക്കാർ അനുമതി നൽകി.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.