Crpf Jobs: സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റ് എഞ്ചിനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു, ശമ്പളം 75000-ന് മുകളിൽ

വിരമിച്ച സർക്കാർ ജീവനക്കാർക്ക് തസ്തികകളിലേക്ക ്അപേക്ഷിക്കാം

Written by - Zee Malayalam News Desk | Last Updated : Apr 21, 2022, 04:20 PM IST
  • എല്ലാ രേഖകളും ഒറിജിനൽ, ഫോട്ടോകോപ്പികൾ എന്നിവയടക്കം അപേക്ഷിക്കണം
  • കെട്ടിടങ്ങളുടെ ആസൂത്രണം, നിർമ്മാണം, പരിപാലനം തുടങ്ങിയവയിൽ 5 വർഷത്തെ പരിചയം ഉണ്ടായിരിക്കണം
  • തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ പ്രതിമാസം 75,000
Crpf Jobs: സിആർപിഎഫ് ഡെപ്യൂട്ടി കമാൻഡന്റ് എഞ്ചിനിയർ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു, ശമ്പളം 75000-ന് മുകളിൽ

സെൻട്രൽ റിസർവ് പോലീസ് സേനയിൽ ഡെപ്യൂട്ടി കമാൻഡന്റ്  (എഞ്ചിനിയർ) തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. വാക്ക്-ഇൻ ഇന്റർവ്യൂവിന്റെ അടിസ്ഥാനത്തിലാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. അഭിമുഖത്തിന് ഹാജരാകുന്നവർ അപേക്ഷിച്ച തസ്തികയുടെ പേര് പ്രസക്തമായ എല്ലാ രേഖകളുടെ ഒറിജിനൽ, ഫോട്ടോകോപ്പികൾ എന്നിവയടക്കം അപേക്ഷിക്കണം.

അഭിമുഖ തീയതികൾ

DIGP, GC, CRPF, ഝരോദ കലാൻ, ന്യൂഡൽഹി: 19 മെയ്, 20 മെയ് 2022.
DIGP, GC, CRPF, ഗുവാഹത്തി, അസം: 2022 മെയ് 25, മെയ് 26.
DIGP, GC, CRPF, ഹൈദരാബാദ്, തെലങ്കാന: ജൂൺ 1 മുതൽ ജൂൺ 02 വരെ.

അപേക്ഷകർ  പൂരിപ്പിച്ച് അപേക്ഷക്കൊപ്പം അടുത്തിടെ എടുത്ത മൂന്ന് പാസ്‌പോർട്ട് സൈസ് ഫോട്ടോകളും കരുതണം

Also Read: ഭർത്യഗൃഹത്തിലെ പീഡനം:യുവതിയുടെ ആത്മഹത്യയിൽ പോലീസിന് ഒളിച്ചുകളി

വിദ്യാഭ്യാസ യോഗ്യത

ബന്ധപ്പെട്ട തസ്തികകളിൽ അപേക്ഷിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ അംഗീകൃത സർവകലാശാലയിൽ നിന്ന് സിവിൽ എഞ്ചിനീയറിംഗിൽ M.Tech / ME ബിരുദം നേടിയവരാകണം. ഇതിനൊപ്പം കെട്ടിടങ്ങളുടെ ആസൂത്രണം, നിർമ്മാണം, പരിപാലനം തുടങ്ങിയവയിൽ 5 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം.

Also Read: Palakkad Double Murder Case: ശ്രീനിവാസന്റെ കൊലപാതകം: 4 പേർ പിടിയിൽ

 

പ്രായപരിധി

കേന്ദ്ര ഗവൺമെന്റ്, എംഇഎസ്, കോർപ്സ് ഓഫ് എഞ്ചിനീയർസ് അല്ലെങ്കിൽ സംസ്ഥാന സർക്കാരിന്റെ എക്സിക്യൂട്ടീവ് എഞ്ചിനീയർ തസ്തികയിലുള്ള വിരമിച്ച ഉദ്യോഗസ്ഥർക്കും ഡെപ്യൂട്ടി കമാൻഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം. അപേക്ഷകർക്കുള്ള പരമാവധി പ്രായപരിധി 60 വയസ്സ് മറ്റ് ഉദ്യോഗാർത്ഥികളുടെ പ്രായപരിധി 45 വയസ്സ്. തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർഥികളെ പ്രതിമാസം 75,000 ശമ്പളത്തിൽ നിയമിക്കും. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News