പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് പരീക്ഷയുടെ അഡ്മിറ്റ് കാർഡുകൾ സെൻട്രൽ റിസർവ് പോലീസ് ഫോഴ്‌സ് (സിആർപിഎഫ്) പുറത്തുവിട്ടു. കുക്ക്, മസാൽച്ചി, സഫായി കരംചാരി, ടേബിൾ ബോയ്, വാഷർമാൻ, വാട്ടർ കാരിയർ തസ്തികകളിലേക്ക് അപേക്ഷിച്ച ഉദ്യോഗാർത്ഥികൾക്ക് crpf.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യാം.
സിആർപിഎഫ് പാരാമെഡിക്കൽ സ്റ്റാഫ് റിക്രൂട്ട്‌മെന്റ് പരീക്ഷ മാർച്ച് ഇരുപത്തിയേഴിനും (വൈകിട്ട് നാല് മുതൽ ആറ് വരെ), മാർച്ച് ഇരുപത്തിയെട്ടിനും (രാവിലെ 8.30 മുതൽ 10.30 വരെ) കമ്പ്യൂട്ടർ അധിഷ്‌ഠിത ടെസ്റ്റ് (സിബിടി) നടക്കും. പാരാമെഡിക്കൽ ജീവനക്കാർക്കുള്ള സിആർപിഎഫ് അഡ്മിറ്റ് കാർഡ് ഡൗൺലോഡ് ചെയ്യേണ്ടതെങ്ങനെയെന്ന് അറിയാം.
ALSO READ: IAF Agniveer Recruitment 2023: അഗ്നിവീർവായു റിക്രൂട്ട്‌മെന്റ് ഉടൻ അവസാനിക്കും; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം
സിആർപിഎഫിന്റെ ഔദ്യോഗിക വെബ്സൈറ്റായ crpf.gov.in സന്ദർശിക്കുക
'അഡ്മിറ്റ് കാർഡ് ഡൗൺലോഡ്' എന്ന ലിങ്കിൽ ക്ലിക്ക് ചെയ്ത് വിശദാംശങ്ങൾ നൽകി ലോഗിൻ ചെയ്യുക
അഡ്മിറ്റ് കാർഡ് പരിശോധിച്ച് ഡൗൺലോഡ് ചെയ്യുക.
സിആർപിഎഫ് അഡ്മിറ്റ് കാർഡിന്റെ പ്രിന്റ് ഔട്ട് എടുക്കുക
സിആർപിഎഫ് പാരാമെഡിക്കൽ റിക്രൂട്ട്‌മെന്റ് ഡ്രൈവ് വഴി ആകെ 250 നോൺ-ടെക്‌നിക്കൽ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്. അതായത് കോൺസ്റ്റബിൾ (മസാൽച്ചി/ കുക്ക്/ സഫായി കരംചാരി/ വാഷർമാൻ/ വാട്ടർ കാരിയർ/ ടേബിൾ ബോയ്) എന്നീ തസ്തികകളിലേക്കാണ് നിയമനം നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...