IAF Agniveer Recruitment 2023: അഗ്നിവീർവായു റിക്രൂട്ട്‌മെന്റ് ഉടൻ അവസാനിക്കും; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം

IAF Agniveervayu Recruitment 2023: ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in വഴി ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.  അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്.

Last Updated : Mar 23, 2023, 09:04 AM IST
  • വാർഷിക ഇൻക്രിമെന്റോടെ പ്രതിമാസം 30,000 രൂപ ശമ്പളം ഉണ്ടായിരിക്കും
  • കൂടാതെ, റിസ്ക് ആൻഡ് ഹാർഡ്ഷിപ്പ് അലവൻസുകൾ (ഐഎഎഫിൽ ബാധകമായത്), ഡ്രസ്, ട്രാവൽ അലവൻസുകൾ എന്നിവ നൽകും
  • റേഷൻ, വസ്ത്രം, താമസം, ലീവ് ട്രാവൽ കൺസഷൻ (എൽടിസി) തുടങ്ങിയ ആനുകൂല്യങ്ങളും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് നൽകും
IAF Agniveer Recruitment 2023: അഗ്നിവീർവായു റിക്രൂട്ട്‌മെന്റ് ഉടൻ അവസാനിക്കും; അപേക്ഷ സമർപ്പിക്കേണ്ടതെങ്ങനെയെന്ന് അറിയാം

ഐഎഎഫ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023:  ഇന്ത്യൻ എയർഫോഴ്‌സിന്റെ (ഐഎഎഫ്) അഗ്നിവീർ വായു റിക്രൂട്ട്‌മെന്റ് പ്രക്രിയ ഉടൻ അവസാനിക്കും. ഐഎഎഫ് അഗ്നിവീറിന് അപേക്ഷിക്കാനുള്ള അവസാന തീയതി മാർച്ച് 31 ആണ്. ഐഎഎഫ് അഗ്നിവീർവായു റിക്രൂട്ട്‌മെന്റ് പരീക്ഷ മെയ് 20 മുതൽ നടത്തും. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഔദ്യോഗിക വെബ്സൈറ്റായ agnipathvayu.cdac.in വഴി അപേക്ഷ സമർപ്പിക്കാവുന്നതാണ്. അവിവാഹിതരായ ഇന്ത്യക്കാരായ സ്ത്രീ-പുരുഷ ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷ സമർപ്പിക്കാൻ യോ​ഗ്യതയുള്ളത്.

ഐഎഎഫ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023: യോഗ്യതാ മാനദണ്ഡം

അംഗീകൃത ബോർഡിൽ നിന്ന് സയൻസ് സ്ട്രീമിൽ പന്ത്രണ്ടാം ക്ലാസ് പൂർത്തിയാക്കിയ വിദ്യാർഥികൾ മാത്തമാറ്റിക്സ്, ഫിസിക്സ്, ഇംഗ്ലീഷ് എന്നിവയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടി പാസായിരിക്കണം. എഞ്ചിനീയറിംഗ് ഡിപ്ലോമ വിദ്യാർഥികൾക്ക് കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. കൂടാതെ രണ്ട് നോൺ-വൊക്കേഷണൽ വിഷയങ്ങൾ, കണക്ക്, ഭൗതികശാസ്ത്രം എന്നിവ ഉൾപ്പെടുന്ന രണ്ട് വർഷത്തെ വൊക്കേഷണൽ ബിരുദത്തിൽ 50 ശതമാനം മാർക്ക് നേടിയിരിക്കണം. സയൻസ് സ്ട്രീമിൽ ഒഴികെ- പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് ഉണ്ടായിരിക്കണം. കൂടാതെ ഇംഗ്ലീഷ് വിഷയത്തിൽ കുറഞ്ഞത് 50 ശതമാനം മാർക്ക് നേടിയിരിക്കണം.

ALSO READ: ISRO: ഐഎസ്ആർഒയുടെ യംഗ് സയന്റിസ്റ്റ് പ്രോഗ്രാമിലേക്ക് വിദ്യാർഥികൾക്ക് അവസരം; അപേക്ഷിക്കേണ്ട വിധം... വിശദ വിവരങ്ങൾ

പേ അലവൻസ്: ഈ സ്കീമിന് കീഴിൽ എൻറോൾ ചെയ്ത അഗ്നിവീർവായുവിന് നിശ്ചിത വാർഷിക ഇൻക്രിമെന്റോടെ പ്രതിമാസം 30,000 രൂപ ശമ്പളം ഉണ്ടായിരിക്കും. കൂടാതെ, റിസ്ക് ആൻഡ് ഹാർഡ്ഷിപ്പ് അലവൻസുകൾ (ഐഎഎഫിൽ ബാധകമായത്), ഡ്രസ്, ട്രാവൽ അലവൻസുകൾ എന്നിവ നൽകും. റേഷൻ, വസ്ത്രം, താമസം, ലീവ് ട്രാവൽ കൺസഷൻ (എൽടിസി) തുടങ്ങിയ ആനുകൂല്യങ്ങളും നിലവിലുള്ള നിയമങ്ങൾക്കനുസരിച്ച് നൽകും.

ഐഎഎഫ് അഗ്നിവീർ റിക്രൂട്ട്‌മെന്റ് 2023: അപേക്ഷ സമർപ്പിക്കേണ്ട വിധം

agnipathvayu.cdac.in എന്ന വെബ്‌സൈറ്റിൽ ലോഗിൻ ചെയ്ത് അപേക്ഷകർ ഓൺലൈൻ അപേക്ഷ പൂരിപ്പിക്കണം.
ഓൺലൈൻ രജിസ്ട്രേഷൻ സമയത്ത്, ഈ രേഖകൾ ബന്ധപ്പെട്ട ഉദ്യോഗാർത്ഥികൾ അപ്‌ലോഡ് ചെയ്യണം-
(എ) പത്താം ക്ലാസ്/മെട്രിക്കുലേഷൻ പാസായ സർട്ടിഫിക്കറ്റ്.
(ബി) ഇന്റർമീഡിയറ്റ്/10+2 അല്ലെങ്കിൽ തത്തുല്യമായ മാർക്ക് ഷീറ്റ്

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News