CUET PG 2022 Result 2022: CUET PG പരീക്ഷാഫലം ഇന്ന് (സെപ്റ്റംബര്‍ 26 ) വൈകുന്നേരം 4 മണിക്ക് പുറത്തുവരും. യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ (UGC) ചെയർമാൻ ജഗദീഷ് കുമാറാണ് ഇക്കാര്യം അറിയിച്ചത്.
"രാജ്യത്തെ പ്രമുഖ 20 സർവ്വകലാശാലകളിലെ ബിരുദാനന്തര പ്രവേശനത്തിന് ആവശ്യമായ CUET PG 2022 ഫലങ്ങൾ സെപ്റ്റംബർ 26ന് (തിങ്കൾ) വൈകുന്നേരം 4 മണിക്ക് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (National Testing Agency -NTA) പ്രഖ്യാപിക്കും. എല്ലാ വിദ്യാർത്ഥികൾക്കും ആശംസകൾ", യൂണിവേഴ്സിറ്റി ഗ്രാന്‍റ്സ് കമ്മീഷൻ ചെയർമാൻ മാമിദാല ജഗദേശ് കുമാർ ടീറ്റ് ചെയ്തു.
Also Read: NEET UG result 2022: രാജ്യത്തെ മികച്ച മെഡിക്കല്‍ കോളേജുകള്‍ ഇവയാണ്
CUET PG (Central University Entrance Test PG) പരീക്ഷ ഫലത്തിനായി 1.8 ലക്ഷത്തിലധികം ആൺകുട്ടികളും 1.7 ലക്ഷത്തിലധികം പെൺകുട്ടികളുമാണ് കാത്തിരിയ്ക്കുന്നത്. ഏകദേശം 3.6 ലക്ഷം വിദ്യാര്‍ഥികള്‍ CUET PG പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിരുന്നു. CUET PG പരീക്ഷ 2022 സെപ്റ്റംബര്‍ 1 മുതൽ 12 വരെ രണ്ട് ഷിഫ്റ്റുകളിലായാണ് നടത്തിയത്. സെപ്റ്റംബര്‍ 23ന് അവസാന ഉത്തരസൂചിക പുറത്തിറങ്ങിയിരുന്നു.
CUET PG 2022 Result 2022: രാജ്യത്തെ പ്രമുഖ യൂണിവേഴ്‌സിറ്റികളിലേയ്ക്കുള്ള ബിരുദാനന്തര ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശന പരീക്ഷാഫലം എവിടെ പരിശോധിക്കാം?
CUET PG ഫലം 2022 പരീക്ഷാ ഫലം ഔദ്യോഗിക വെബ്സൈറ്റ് cuet.nta.nic.in യിലൂടെ അറിയാം.
CUET PG 2022 Result 2022: CUET PG ഫലം 2022 പരീക്ഷാ ഫലം എങ്ങിനെ പരിശോധിക്കാം?
പരീക്ഷാ ഫലം അറിയാന്‍, ആദ്യം ഔദ്യോഗിക വെബ്സൈറ്റ് cuet.nta.nic.in സന്ദർശിക്കുക. ഫലം പുറത്തുവന്നതിന് ശേഷം, വെബ്‌സൈറ്റിൽ ഫലത്തിന്‍റെ ലിങ്ക് സജീവമാകും.
ഹോംപേജിൽ, CUET PG Result 2022 എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യണം. ശേഷം ലോഗിൻ വിവരങ്ങള്‍ നല്‍കുക ശേഷം Submit ബട്ടണ്‍ കിക്ക് ചെയ്യുക.
ഇപ്പോൾ നിങ്ങൾക്ക് നിങ്ങളുടെ ഫലം അറിയുവാന്‍ സാധിക്കും. കൂടാതെ, പരീക്ഷാ ഫലം ഡൗൺലോഡ് ചെയ്യുവാനും സാധിക്കും.
CUET PG 2022 Result 2022: ഈ സർവ്വകലാശാലകളിലെ പ്രവേശനം CUET PG 2022ന്‍റെ സ്കോര്‍ അടിസ്ഥാനമാക്കിയാവും നടത്തുക. സർവകലാശാലകളുടെ പട്ടിക ചുവടെ: -
1. അലഹബാദ് സർവകലാശാല
2. രാജീവ് ഗാന്ധി യൂണിവേഴ്സിറ്റി
3. നളന്ദ യൂണിവേഴ്സിറ്റി
4. ഡോ. രാജേന്ദ്ര പ്രസാദ് സെൻട്രൽ അഗ്രികൾച്ചറൽ യൂണിവേഴ്സിറ്റിDr Rajendra Prasad Central Agricultural University)
5. തേസ്പൂർ യൂണിവേഴ്സിറ്റി
6. നാഗാലാൻഡ് യൂണിവേഴ്സിറ്റി
7. ഇംഗ്ലീഷ്, വിദേശ ഭാഷാ സർവ്വകലാശാല
8. മൗലാന ആസാദ് നാഷണൽ ഉറുദു യൂണിവേഴ്സിറ്റി
9. ബാബാസാഹെബ് ഭീംറാവു അംബേദ്കർ യൂണിവേഴ്സിറ്റി
10. റാണി ലക്ഷ്മി ബായി കേന്ദ്ര കാർഷിക സർവകലാശാല
11. രാജീവ് ഗാന്ധി നാഷണൽ ഏവിയേഷൻ യൂണിവേഴ്സിറ്റി
12. ബനാറസ് ഹിന്ദു യൂണിവേഴ്സിറ്റി
13. മഹാത്മാഗാന്ധി സെൻട്രൽ യൂണിവേഴ്സിറ്റി
14. ഹൈദരാബാദ് യൂണിവേഴ്സിറ്റി
15. ജവഹർലാൽ നെഹ്‌റു സർവകലാശാല
16. ഹേമവതി നന്ദൻ ബഹുഗുണ ഗർവാൾ യൂണിവേഴ്സിറ്റി
17. ഒഡീഷ സെൻട്രൽ യൂണിവേഴ്സിറ്റി
18. പോണ്ടിച്ചേരി യൂണിവേഴ്സിറ്റി
19. ഇന്ത്യൻ മാരിടൈം യൂണിവേഴ്സിറ്റി
20. ത്രിപുര സർവകലാശാല
നാഷണൽ ടെസ്റ്റിംഗ് ഏജൻസി ( National Testing Agency-NTA) നടത്തുന്ന കോമൺ യൂണിവേഴ്സിറ്റി എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ് (Common University Entrance Test undergraduate (CUET UG) 2022) 2022-ന്‍റെ ഫലം സെപ്റ്റംബർ 15-ന് പുറത്തുവന്നിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...