രണ്ട് വയസുകാരനായ ദളിത്‌ ബാലന്‍ ക്ഷേത്രത്തിനകത്ത് കയറി, കുടുംബത്തിന് 23,000 രൂപ പിഴ...!!

രണ്ട് വയസുള്ള മകൻ ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്  ദളിത് കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

Written by - Zee Malayalam News Desk | Last Updated : Sep 21, 2021, 10:20 PM IST
  • കര്‍ണാടക: രണ്ട് വയസുള്ള മകൻ ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന് ദളിത് കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി.
  • കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലെ മിയാപുര ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ രണ്ട് വയസുകാരനായ ദളിത്‌ ബാലന്‍ കയറിയതാണ് സവര്‍ണ ജാതിക്കാര്‍ പ്രശ്നമാക്കിയത്.
രണ്ട് വയസുകാരനായ ദളിത്‌ ബാലന്‍  ക്ഷേത്രത്തിനകത്ത് കയറി, കുടുംബത്തിന് 23,000 രൂപ പിഴ...!!

കൊപ്പല്‍., കര്‍ണാടക: രണ്ട് വയസുള്ള മകൻ ഹനുമാൻ ക്ഷേത്രത്തിൽ പ്രവേശിച്ചതിന്  ദളിത് കുടുംബത്തിന് 23,000 രൂപ പിഴ ചുമത്തി. കര്‍ണാടകയിലെ കൊപ്പല്‍ ജില്ലയിലാണ് സംഭവം.

കര്‍ണാടകയിലെ  കൊപ്പല്‍ ജില്ലയിലെ  മിയാപുര ഗ്രാമത്തിലെ ഹനുമാന്‍ ക്ഷേത്രത്തില്‍ രണ്ട് വയസുകാരനായ  ദളിത്‌ (Dalit)  ബാലന്‍ കയറിയതാണ് സവര്‍ണ ജാതിക്കാര്‍ പ്രശ്നമാക്കിയത്.  

തന്‍റെ പിറന്നാള്‍ ദിവസം  ഹനുമാന്‍റെ അനുഗ്രഹത്തിനായി ക്ഷേത്രത്തിനകത്ത് ബാലന്‍ ഓടിക്കയറുകയായിരുന്നു.  

സംഭവത്തെ കുറിച്ച്‌ കൊപ്പല്‍  SP ടി ശ്രീധര്‍ പറയുന്നതിങ്ങനെ: മകന്‍റെ രണ്ടാം പിറന്നാളിന് മകനുമൊത്ത് ക്ഷേത്രത്തില്‍ പ്രാര്‍ഥിക്കാനെത്തിയതായിരുന്നു കുട്ടിയുടെ പിതാവ്. ദളിതര്‍ക്ക് ഇവിടെ  ക്ഷേത്രത്തിനകത്തേയ്ക്ക് പ്രവേശനമില്ല. ദളിതര്‍ ക്ഷേത്രത്തിന് പുറത്തുനിന്ന് പ്രാര്‍ഥിച്ച്‌ മടങ്ങുകയാണ് പതിവ്. പിതാവിന്‍റെ ശ്രദ്ധയൊന്ന് തെറ്റിയതോടെ കുട്ടി ക്ഷേത്രത്തിനകത്തേയ്ക്ക് ഓടിക്കയറുകയും  പ്രാര്‍ഥിച്ച്‌ തിരികെ വരികയായിരുന്നു. സെപ്റ്റംബര്‍ 4ണ്  ഈ സംഭവം നടന്നത്.

സംഭവം പരസ്യമായത്തോടെ  ദളിതന്‍ കയറിയ ക്ഷേത്രം അശുദ്ധമായെന്ന് ആരോപണമുയര്‍ന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 11ന് സവര്‍ണര്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു.  കുട്ടിയുടെ മാതാപിതാക്കള്‍ക്ക് 23,000 രൂപ പിഴ വിധിക്കുകയായിരുന്നു. 

Also Read: Sonu Sood: നിരപരാധിത്വം കാലം തെളിയിക്കും, ആദായ നികുതി റെയ്​ഡിൽ പ്രതികരണവുമായി സോനു സൂദ്

ക്ഷേത്രം ശുദ്ധികലശം നടത്താനുള്ള ചിലവായാണ് പിഴയായി വിധിച്ച 23,000 രൂപ. എന്നാല്‍ ഇതിനിടെ വിഷയം ശ്രദ്ധയില്‍പ്പെട്ട  ജില്ല ഭരണകൂടം റവന്യൂ,  സാമൂഹ്യക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരെ ഗ്രാമത്തിലേയ്ക്ക് അയച്ചു. ഗ്രാമീണര്‍ക്കിടയില്‍ തൊട്ടുകൂടായ്മയേയും അശുദ്ധിയേയും കുറിച്ച്‌ ബോധവല്‍കരണം നടത്തി. കുട്ടിയുടെ മാതാപിതാക്കളില്‍ നിന്നും പണം ഈടാക്കിയാല്‍ നിയമനടപടികള്‍  നേരിടേണ്ടിവരുമെന്നും ഉദ്യോഗസ്ഥര്‍ ഗ്രാമീണരെ അറിയിച്ചു. ഇതോടെ വെട്ടിലായ സവര്‍ണരില്‍ ഒരു വിഭാഗം കുട്ടിയുടെ പിതാവിനോട് ക്ഷമ പറയുകയും അങ്ങനെ വിഷയം പരിഹരിക്കപ്പെടുകയുമായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

 

Trending News