Sonu Sood: നിരപരാധിത്വം കാലം തെളിയിക്കും, ആദായ നികുതി റെയ്​ഡിൽ പ്രതികരണവുമായി സോനു സൂദ്

അന്വേഷണ സംഘം പറയുന്നത് ആരോപണത്തിന്റെ ഒരു വശം. വിശദീകരണവുമായി സോനു സൂദ്

Written by - Zee Hindustan Malayalam Desk | Last Updated : Sep 20, 2021, 03:25 PM IST
  • ആദായ നികുതി വകുപ്പ്​ റെയ്​ഡിന്​ ശേഷം മൗനം വെടിഞ്ഞ്​ സോനു സൂദ്​.
  • അന്വേഷണ സംഘം പറയുന്നത് ആരോപണത്തിന്റെ ഒരു വശം.
  • തന്‍റെ ഫൗണ്ടേഷനിലെ ഓരോ രൂപയും ഓരോരുത്തരുടെയും ജീവൻ രക്ഷപ്പെടുത്താൻ ഊഴം കാത്തുകിടക്കുകയാണെന്ന് സോനു സൂദ്.
Sonu Sood: നിരപരാധിത്വം കാലം തെളിയിക്കും, ആദായ നികുതി റെയ്​ഡിൽ പ്രതികരണവുമായി സോനു സൂദ്

ന്യൂഡൽഹി: ആദായ നികുതി വകുപ്പിന്റെ (Income Tax Department) റെയ്ഡിൽ ആദ്യമായി പ്രതികരിച്ച് നടൻ സോനു സൂദ് (Sonu Sood). തന്റെ ഫൗണ്ടേഷന്റെ പേരിലുള്ള ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനുമുള്ളതാണ്. തന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആദായ നികുതി വകുപ്പിലെ ഉദ്യോ​ഗസ്ഥരെ അതിഥികൾ (Guests) എന്നാണ് നടൻ വിശേഷിപ്പിച്ചത്. കഴിഞ്ഞ നാല് ദിവസമായി അതിഥികളെ വരവേൽക്കുന്നതിൽ തിരക്കിലായിരുന്നുവെന്നും നടൻ അറിയിച്ചു. 

"ഓരോ ഇന്ത്യക്കാരന്റെയും നല്ല മനസ്സുകൊണ്ട് അതികഠിനമായ പാത പോലും എളുപ്പമായി തോന്നാം' എന്ന തലക്കെട്ടോടെയാണ് താരം തന്റെ വിശദീകരണം ട്വിറ്ററിൽ കുറിച്ചത്. " എന്റെ ഫൗണ്ടേഷനിലെ ഓരോ രൂപയും വിലപ്പെട്ട ജീവനുകൾ രക്ഷിക്കാനും ആവശ്യക്കാരിൽ എത്തിച്ചേരാനും ഉള്ളതാണ്. ബ്രാൻഡുകളെ പ്രോത്സാഹിപ്പിക്കുമ്പോൾ ലഭിക്കുന്ന സംഭാവനകൾ ഞങ്ങളെ മുന്നോട്ട് നയിക്കുന്നു."- സോനു പറഞ്ഞു. കഴിഞ്ഞ നാല് ദിവസമായി തിരക്കിലായിരുന്നുവെന്നും നിങ്ങളെ സേവിക്കാനായി താൻ തിരിച്ചെത്തിയെന്നും അദ്ദേഹം ട്വീറ്റിൽ പറയുന്നു. തന്റെ യാത്ര തുടരുമെന്നും അദ്ദേഹം അറിയിച്ചു.

Also Read: Sonu Sood : നടൻ സോനു സൂദ് 20 കോടിയുടെ നികുതി വെട്ടിപ്പ് നടത്തിയെന്ന് ആദായ നികുതി വകുപ്പ്

സോനുവിന്റെ ട്വീറ്റിനെ പിന്തുണച്ച് നിരവധിപ്പേരാണ് രംഗത്തെത്തിയിരിക്കുന്നത്. കൂടുതൽ ശക്തനായെന്നും ദശലക്ഷം ഇന്ത്യക്കാർക്ക് താങ്കൾ ഹീറോയാണെന്നുമാണ് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാൾ കുറിച്ചത്. ദിവസങ്ങൾക്ക്​ മുമ്പ്​ താരം ആം ആദ്​മി പാർട്ടിയുമായി കൈകോർക്കുമെന്നും തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്നുമുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. 

Also Read: കാളയ്ക്ക് പകരം പെണ്‍മക്കളെ വെച്ച് നിലം ഉഴുതു; വൈകുന്നേരത്തോടെ വീട്ടില്‍ ട്രാക്ടര്‍ എത്തിച്ച് സോനു സൂദ്

സോനു സൂദ്, 20 കോടി രൂപയുടെ നികുതി വെട്ടിച്ചെന്നാണ് ആദായനികുതി വകുപ്പിന്റെ കണ്ടെത്തൽ. വ്യാജ കമ്പനികളിൽനിന്ന് നിയമവിരുദ്ധമായി വായ്പകൾ സംഘടിപ്പിക്കുകയും ഈ പണം ഉപയോഗിച്ച് നിക്ഷേപങ്ങൾ നടത്തുകയും വസ്തുക്കൾ വാങ്ങുകയും ചെയ്തുവെന്നും അധികൃതർ പറയുന്നു. സോനു സൂദിന്റെ മുംബൈയിലെ ഓഫിസുകളിലും അദ്ദേഹവുമായി ബന്ധപ്പെട്ട ലക്നൗവിലെ ഒരു കമ്പനിയിലും ആദായനികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. 2012ലും നികുതിപ്പണം വെട്ടിച്ചതു സംബന്ധിച്ച് ആദായ നികുതി വകുപ്പു സോനു സൂദിന്റെ ഓഫിസുകളിൽ പരിശോധന നടത്തിയിട്ടുണ്ട്. 

Also Read: നടന്‍ സോനു സൂദിന് Covid സ്ഥിരീകരിച്ചു, താരം സെല്‍ഫ് ക്വാറന്റൈനില്‍ 

കഴിഞ്ഞ 20 വർഷമായി ബോളിവുഡിൽ (Bollywood) സജീവമാണ് സോനു സൂദ് (Sonu Sood). കോവിഡ്​ മഹാമാരി (Covid) സമയത്തും ​ലോക്ക്​ഡൗണിലും (Lockdown) 48കാരനായ സോനു സൂദിന്‍റെ പ്രവർത്തനങ്ങൾക്ക്​ വൻ ജനപ്രീതി നേടിയിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.
 

More Stories

Trending News