Food Poison: ഐസ്ക്രീമിൽ ചത്ത തവള; മധുരയിൽ മൂന്നു കുട്ടികൾ ആശുപത്രിയിൽ

തൈപ്പൂയത്തോടനുബന്ധിച്ച് ഞായറാഴ്ച ശെൽവനും കുടുംബവും തിരുപ്പറൻകുണ്ട്രത്തുള്ള സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ പോയപ്പോഴാണ് സംഭവം. 

Written by - Zee Malayalam News Desk | Last Updated : Feb 7, 2023, 06:38 PM IST
  • മൂന്ന് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
  • ഇവർ കഴിച്ച ഐസ്ക്രീമിൽ നിന്ന് ചത്ത തവളയെ കണ്ടെത്തിയതായാണ് റിപ്പോർട്ട്.
  • തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയാണ് സംഭവം
Food Poison: ഐസ്ക്രീമിൽ ചത്ത തവള; മധുരയിൽ മൂന്നു കുട്ടികൾ ആശുപത്രിയിൽ

മധുര: മധുര തിരുപ്പരൻകുണ്ട്രത്ത് ഐസ്ക്രീം കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യം ഉണ്ടായ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്ന് കുട്ടികളെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇവർ കഴിച്ച ഐസ്ക്രീമിൽ നിന്ന് ചത്ത തവളയെ കണ്ടെത്തിയതായാണ് റിപ്പോർട്ട്. തമിഴ്നാട്ടിലെ മധുരയിൽ ഞായറാഴ്ചയാണ് സംഭവം. മധുര ടിവിഎസ് നഗർ സ്വദേശികളായ അൻമ്പു ശെൽവം- എ ജാനകി ശ്രീ ദമ്പതികളുടെ മക്കളായ മിത്രാശ്രീ (എട്ട്), രക്ഷണശ്രീ (ഏഴ്), സഹോദരൻ്റെ മകൾ ധരണിശ്രീ (മൂന്ന്) എന്നിവരെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

തൈപ്പൂയത്തോടനുബന്ധിച്ച് ഞായറാഴ്ച ശെൽവനും കുടുംബവും സഹോദരൻ്റെ കുടുംബവും തിരുപ്പറൻകുണ്ട്രത്തുള്ള അരുൾമിക് സുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തിൽ ദർശനം നടത്തിയിരുന്നു. ക്ഷേത്രദർശനത്തിന് ശേഷം തൊട്ടടുത്തുള്ള കടയിൽനിന്ന് കുട്ടികൾക്ക് ജിഗർതണ്ട ഐസ്ക്രീം വാങ്ങി നൽകി. എന്നാൽ അതിൽ ഒരാളുടെ ഐസ്ക്രീമിൽ ചത്ത തവളയെ കണ്ടെത്തുകയായിരുന്നു. ഇതിന് പിന്നാലെ മൂന്ന് കുട്ടികൾക്കും ഛർദിയും പനിയും അനുഭവപ്പെട്ടതോടെ ഇവരെ തിരുപ്പറൻകുണ്ട്രത്തുള്ള സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Also Read: Food Poisoning Karnataka: ഹോസ്റ്റൽ ഭക്ഷണം കഴിച്ച് 137 മെഡിക്കൽ കോളേജ് വിദ്യാർത്ഥികൾക്ക് ദേഹാസ്വാസ്ഥ്യം, നിരവധി പേര്‍ ആശുപത്രിയിൽ

 

സംഭവത്തിൽ കുടുംബം നൽകിയ പരാതിയിൽ തിരുപ്പറൻകുണ്ട്രം പോലീസ് കേസെടുത്തു. കടയുടമ എസ് ദുരൈരാജനെതിരെ ഐപിസി 273 പ്രകാരമാണ് കേസെടുത്തത്.

അതേസമയം കർണാടകയിലെ മംഗലാപുരത്ത് സ്വകാര്യ നഴ്‌സിംഗ് കോളേജിലെ നൂറിലധികം വിദ്യാർത്ഥികളെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം രാത്രിയില്‍ അത്താഴം കഴിച്ചതിന് ശേഷമാണ് വിദ്യാർത്ഥികൾക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. ഹോസ്റ്റലില്‍ നിന്നും ഭക്ഷണം കഴിച്ച 137 വിദ്യാർത്ഥികൾക്കാണ് പെട്ടെന്ന് അസുഖം ബാധിച്ചത്. മംഗളൂരുവിലെ ശക്തിനഗർ മേഖലയിലാണ് സംഭവം.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ..

Trending News