Rahu-Ketu Transit: 2025ല്‍ രാഹുകേതുക്കളുടെ രാശിമാറ്റം; വലിയ നേട്ടങ്ങൾ കൈവരാൻ പോകുന്ന രാശിക്കാർ ഇവർ, നിങ്ങളുമുണ്ടോ?

Rahu - Ketu Transit 2025: പ്രധാനപ്പെട്ട ​ഗ്രഹങ്ങളുടെ രാശിമാറ്റത്താൽ 2025 ഏറെ പ്രധാനപ്പെട്ടതായി മാറിയിരിക്കുകയാണ്. വേദ ജ്യോതിഷ പ്രകാരം രാഹുകേതുക്കളും 2025ൽ രാശിമാറുകയാണ്. 2025 മെയ് മാസത്തിൽ ഇവയുടെ രാശിമാറ്റം സംഭവിക്കും.  

 

നിലവില്‍ രാഹു മീനം രാശിയിലും കേതു കന്നി രാശിയിലും ആണ് സഞ്ചരിക്കുന്നത്. 2025ൽ രാഹു കുംഭം രാശിയിലേക്കും കേതു ചിങ്ങത്തിലേക്കും നീങ്ങും. ഈ രാശിമാറ്റത്തിലൂടെ നേട്ടങ്ങള്‍ കൈവരിക്കാൻ പോകുന്ന രാശികള്‍ ഏതൊക്കെയാണെന്ന് നോക്കാം.

 

1 /6

മേടം രാശിക്കാർക്ക് രാഹുകേതുക്കളുടെ രാശിമാറ്റം ശുഭകരമാണ്. ഈ കാലയളവിൽ സാമ്പത്തിക നേട്ടമുണ്ടാകും. വളരെക്കാലമായി ചെയ്യാൻ ആ​ഗ്രഹിച്ചിരുന്ന കാര്യങ്ങൾ ചെയ്യും. ആ​ഗ്രഹങ്ങൾ സഫലമാകും. ലക്ഷ്യങ്ങൾ നേടിയെടുക്കും. കുടുംബത്തിൽ സന്തോഷവും ഐശ്വര്യവും വന്നെത്തും. ജോലിയിലും അപ്രതീക്ഷിത നേട്ടങ്ങൾ കൈവരിക്കാനാകും.   

2 /6

മിഥുനം രാശിക്കാർക്കാണ് രാഹുകേതുക്കളുടെ രാശിമാറ്റത്തിലൂടെ വലിയ നേട്ടങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നത്. വിചാരിക്കുന്ന കാര്യങ്ങളെല്ലാം ഇവർ നേടിയെടുക്കും. അപ്രതീക്ഷിത നേട്ടങ്ങള്‍ കൈവരും. ശനിദോഷം മാറും. വീട്, വാഹനം, സ്ഥലം ഒക്കെ വാങ്ങാൻ അവസരമുണ്ടാകും. അവിവാഹിതര്‍ക്ക് വിവാഹയോഗം ഉണ്ടാകും. കര്‍മ്മരംഗത്ത് ശോഭിക്കാന്‍ കഴിയും.  

3 /6

വൃശ്ചികം രാശിക്കാർക്ക് ഈ കാലയളവിൽ പൂര്‍വ്വിക സ്വത്ത് അനുഭവിക്കാനുള്ള യോഗമുണ്ടാകും. വീട്, വാഹനം, സ്ഥലം എന്നിവ വാങ്ങാൻ സമയം അനുകൂലമാണ്. ജോലിയുമായി ബന്ധപ്പെട്ട് യാത്രകൾ വേണ്ടിവരും. കർമ്മരം​ഗത്ത് തടസങ്ങൾ മാറി പുരോ​ഗതിയുണ്ടാകും.   

4 /6

മകരം രാശിക്കാർക്ക് ഈ കാലയളവിൽ അപ്രതീക്ഷിത ധനനേട്ടമുണ്ടാകും. പുതിയ വരുമാന സ്രോതസുകൾ കണ്ടെത്തും. സമൂഹത്തില്‍ അംഗീകാരവും പദവിയും ലഭിക്കും. വിദേശത്ത് പഠിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് അനുകൂല സമയമാണ്. ഏതുജോലിയിലും ശോഭിക്കാന്‍ കഴിയും. ബിസിനസിലും നേട്ടമുണ്ടാകും.   

5 /6

മീനം രാശിക്കാർക്ക് ഈ കാലയളവിൽ ദുരിതങ്ങളില്‍ നിന്ന് മോചനം ലഭിക്കും. കുടുംബത്തിൽ സന്തോഷമുണ്ടാകും. ആരോ​ഗ്യപ്രശ്നങ്ങൾ മാറും. മാധ്യമരംഗത്തും കലാരംഗത്തും പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്ലകാലമായിരിക്കും.   

6 /6

(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ വിശ്വാസങ്ങളെയും പൊതുവായ വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്. ZEE NEWS ഇക്കാര്യങ്ങൾ സ്ഥിരീകരിക്കുന്നില്ല.)  

You May Like

Sponsored by Taboola