ന്യൂഡല്‍ഹി: പാന്‍കാര്‍ഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി നീട്ടി. നേരത്തെ സെപ്റ്റംബര്‍ 30എന്നായിരുന്നു പറഞ്ഞിരുന്നത് അതാണ് ഇപ്പോള്‍ ഡിസംബര്‍ 31 വരെ നീട്ടിയത്.
സമയപരിധി ഇന്നവസാനിക്കാനിരിക്കെയാണ് ധനമന്ത്രാലയം പുതിയ വിജ്ഞാപനമിറക്കിയത്. ഇതുപ്രകാരം ഡിസംബര്‍ 31 വരെ സമയമുണ്ട്.
അതുകൊണ്ടുതന്നെ പാന്‍ ലിങ്ക് ചെയ്യാത്തവര്‍ പേടിക്കണ്ട അവരുടെ പാന്‍ കാര്‍ഡ് അസാധുവാകില്ല. സാമ്പത്തിക ഇടപാടുകള്‍ക്കും ഡിസംബര്‍ 31 വരെ ഈ പാന്‍കാര്‍ഡ് ഉപയോഗിക്കുന്നതില്‍ തടസ്സമില്ല.
പാന്‍ കാര്‍ഡുള്ള ഓരോ വ്യക്തിയും ആധാറും പാന്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ടതുണ്ടെന്ന് മാര്‍ച്ച് 31 ന് ധനമന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനത്തില്‍ വ്യക്തമാക്കിയിരുന്നു.
ആധാറും പാന്‍കാര്‍ഡും ബന്ധിപ്പിക്കാന്‍ 'www.incometaxindiaefiling.gov.in' എന്ന പോര്‍ട്ടലില്‍ പോയി ചെയ്യാവുന്നതാണ്.