ഹൈദരാബാദ്: പ്രശസ്ത തെലുങ്ക് നടന്‍ നാഗാര്‍ജ്ജുനയുടെ ഫാംഹൗസില്‍ മൃതദേഹം കണ്ടെത്തി.
ഷാഡ്നഗറിനടുത്തുള്ള പാപ്പിറെഡിഗുഡ ഗ്രാമത്തില്‍ 50 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന എന്‍-അഗ്രോ ഫാമിലെ വീട്ടിലാണ് മൃതദേഹം കണ്ടെത്തിയത്. ഒരു വര്‍ഷം മുന്‍പാണ് താരം ഈ സ്ഥലം വാങ്ങിയത്.
ബുധനാഴ്ച വൈകിട്ട് തോട്ടം ജോലിക്കായി ഫാം ഹൗസിലെ വീട്ടിലെത്തിയ ജോലിക്കാരാണ് മൃതദേഹം കണ്ടെത്തിയത്. രൂക്ഷ ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫാംഹൗസ് പരിശോധിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്.
ചക്കലി പാണ്ഡു (30) എന്ന വ്യക്തിയുടെ മൃതദേഹമാണ് ഇതെന്ന് പൊലീസ് പറഞ്ഞു. മൃതദേഹത്തിന് സമീപത്തുനിന്നും കണ്ടെത്തിയ പേഴ്സില്‍ നിന്ന് കണ്ടെടുത്ത ആധാര്‍ കാര്‍ഡിന്‍റെയും ഫോട്ടോയുടെയും അടിസ്ഥാനത്തിലാണ് പൊലീസ് ഇയാളെ തിരിച്ചറിഞ്ഞത്.
കൂടാതെ, മൃതദേഹത്തിന് സമീപത്തുനിന്നും ആത്മഹത്യാക്കുറിപ്പും ലഭിച്ചിട്ടുണ്ട്. തന്‍റെ മരണത്തിന് ആരും ഉത്തരവാദികളല്ലെന്നും തന്‍റെ സ്വപ്നങ്ങളൊന്നും യാഥാര്‍ത്ഥ്യമായില്ലെന്നും കുറിപ്പില്‍ പറയുന്നുണ്ട്. വിവാഹം കഴിക്കാനോ കുടുംബം ഉണ്ടാക്കാനോ തനിക്ക് താത്പര്യമില്ലെന്നും കത്തില്‍ പറയുന്നു. കൂടാതെ, കുടുംബ സ്വത്ത് വിറ്റുകിട്ടുന്ന തുകയില്‍ തന്‍റെ പങ്കായ 19 ലക്ഷം രൂപ അമ്മയ്ക്ക് നല്‍കണമെന്നും കുറിപ്പില്‍ പരാമര്‍ശിക്കുന്നുണ്ട്.
പാപ്പിറെഡിഗുഡ ഗ്രാമവാസിയാണ് പാണ്ഡു. ജ്യേഷ്ഠന്‍റെ മരണത്തെത്തുടര്‍ന്ന് വിഷാദാവസ്ഥയിലായ ഇയാള്‍ 3 വര്‍ഷം മുമ്പാണ് വീടുവിട്ടു പോയതെന്ന് വീട്ടുകാര്‍ പോലീസിനെ അറിയിച്ചു.
സംഭവത്തില്‍ സൈബരാബാദ് പോലീസ് കമ്മീഷണറേറ്റിന് കീഴിലുള്ള കാശ്‌പേട്ട് പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തു. അതേസമയം, പാണ്ഡുവിനെ കാണാതായിട്ടും കുടുംബം പരാതിയൊന്നും നല്‍കിയിരുന്നില്ല എന്നതാണ് ഇപ്പോള്‍ പൊലീസിനെ കുഴപ്പിക്കുന്നത്.