ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണവും ആരംഭിച്ചു.

Last Updated : Jan 20, 2020, 11:48 AM IST
  • ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.
  • ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. റോഡ്‌ ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പണം.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് പത്രിക സമര്‍പ്പിക്കും

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി തിരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിച്ചതോടെ സ്ഥാനാര്‍ഥികളുടെ പത്രിക സമര്‍പ്പണവും ആരംഭിച്ചു.

ഡല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി തലവനുമായ അരവിന്ദ് കെജ്‌രിവാള്‍ ഇന്ന് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും. ന്യൂഡല്‍ഹി നിയമസഭാ സീറ്റില്‍ നിന്നാണ് അദ്ദേഹം മത്സരിക്കുക. റോഡ്‌ ഷോയ്ക്ക് ശേഷമാണ് പത്രിക സമര്‍പ്പണം. 

വാല്‍മീകി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് റോഡ്‌ ഷോ ആരംഭിക്കുക. പട്ടേല്‍ ചൗക്ക് മെട്രോ സ്റ്റേഷനിലാണ് റോഡ്‌ ഷോ അവസാനിക്കുക. തുടര്‍ന്ന് ജാംനഗർ ഹൗസ് SDM ഓഫീസില്‍ അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും.

പത്രിക സമര്‍പ്പണത്തിന് മുന്നോടിയായുള്ള റോഡ്‌ ഷോയില്‍ പങ്കെടുക്കാന്‍ അദ്ദേഹം ഏവരെയും ക്ഷണിക്കുകയുണ്ടായി.

ഞായറാഴ്ച ആം ആദ്മി പാര്‍ട്ടി തിരഞ്ഞെടുപ്പ് പ്രകടന പത്രിക പുറത്തിറക്കിയിരുന്നു. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആണ് പ്രകടന പത്രിക പുറത്തിറക്കിയത്. 

'Kejriwal Ka Guarantee Card' എന്ന് പേരിട്ടിരിക്കുന്ന പ്രകടന പത്രികയില്‍ ആം ആദ്മി സര്‍ക്കാര്‍ ആധികാരത്തില്‍ തുടര്‍ന്നാല്‍ ഇപ്പോള്‍ ലഭിച്ചുകൊണ്ടിരിക്കുന്ന ആനുകൂല്യങ്ങള്‍ തുടര്‍ന്നും ലഭിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. അതായത് ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ക്ക് മുന്‍‌തൂക്കം നല്‍കുന്ന സര്‍ക്കാരായിരിക്കും ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ എന്ന് അദ്ദേഹം വീണ്ടും ഉറപ്പ് നല്‍കുന്നു.

Trending News