Sri Lanka: ചുവപ്പണിഞ്ഞ് ശ്രീലങ്ക; ഇടതുപക്ഷനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ്

Anura Kumara Dissanayake: ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റാണ് അനുര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ മുക്തി പെരമുനയുടെ നേതാവാണ് അദ്ദേഹം.

Written by - Zee Malayalam News Desk | Last Updated : Sep 22, 2024, 09:28 PM IST
  • 1990കളിൽ വിദ്യാർഥി നേതാവായാണ് അനുര രാഷ്ട്രീയ ജീവിതം ആരംഭിച്ചത്
  • 2000ൽ പാർലമെന്റ് സീറ്റ് നേടി
  • പ്രസിഡന്റ് ചന്ദ്രിക ബന്ധാരനായകെ കുമാരതും​ഗ സർക്കാരിൽ മന്ത്രിയായി
Sri Lanka: ചുവപ്പണിഞ്ഞ് ശ്രീലങ്ക; ഇടതുപക്ഷനേതാവ് അനുര കുമാര ദിസനായകെ പ്രസിഡന്റ്

കൊളംബോ: ശ്രീലങ്കയിൽ ചരിത്ര വിജയം നേടി ഇടതുപക്ഷ നേതവ് കുമാര ദിസനായകെ. പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ 50 ശതമാനത്തിൽ അധികം വോട്ട് നേടിയാണ് അനുര കുമാരയുടെ വിജയം. ശ്രീലങ്കയുടെ ഒമ്പതാമത് പ്രസിഡന്റാണ് അനുര. മാർക്സിസ്റ്റ്-ലെനിനിസ്റ്റ് പാർട്ടിയായ ജനതാ മുക്തി പെരമുനയുടെ നേതാവാണ് അദ്ദേഹം.

പ്രതിപക്ഷ നേതാവ് സജിത് പ്രേമദാസ രണ്ടാം സ്ഥാനത്തും പ്രസിഡന്റ് റനിൽ വിക്രമസിം​ഗെ മൂന്നാം സ്ഥാനത്തുമാണ്. 2019ൽ വലതുപക്ഷ പ്രസിഡന്റ് ​ഗോതബയ രജപക്സെ അധികാരത്തിൽ വന്ന്, രണ്ടര വർഷത്തെ സാമ്പത്തിക-രാഷ്ട്രീയ അസ്ഥിരതയ്ക്ക് ശേഷമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്.

ALSO READ: ട്രംപിന്റെ കാലത്തേക്ക് തിരിച്ച് പോകില്ല; ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ ഔദ്യോ​ഗിക സ്ഥാനാർത്ഥിയായി കമലാ ഹാരിസ്

ആകെ പോൾ ചെയ്ത വോട്ടിന്റെ 51 ശതമാനവും അനുര കുമാര ദിസനായകെ നേടി. 1990കളിൽ വിദ്യാർഥി നേതാവായാണ് അനുര രാഷ്ട്രീയ ജീവിതം ആരംഭിച്ചത്. 2000ൽ പാർലമെന്റ് സീറ്റ് നേടി. പിന്നീട് പ്രസിഡന്റ് ചന്ദ്രിക ബന്ധാരനായകെ കുമാരതും​ഗ സർക്കാരിൽ മന്ത്രിയായി.

ഒരു വർഷത്തിന് ശേഷം മന്ത്രി സ്ഥാനം രാജിവച്ചു. അടുത്തിടെ അദ്ദേഹം പാർലമെന്റിൽ ചീഫ് വിപ്പായിരുന്നു. വടക്കൻ മധ്യ ശ്രീലങ്കയിലെ അനുരാധപുര ജില്ലയിൽ നിന്നുള്ള കർഷക തൊഴിലാളിയായിരുന്നു അനുര കുമാര ദിസനായകെയുടെ അച്ഛൻ.

മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News