ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: ഇത്തവണ പുതുമകള്‍ ഏറെ!

ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.

Last Updated : Jan 6, 2020, 05:22 PM IST
  • ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക.
  • ആബ്‌സന്റീ വോട്ടേഴ്‌സ് (Absentee Voters) എന്ന സംവിധാനമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നത്.
  • 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും.
ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ്: ഇത്തവണ പുതുമകള്‍ ഏറെ!

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി 8നാണ് തിരഞ്ഞടുപ്പ് നടക്കുക. ഫെബ്രുവരി 11ന് വോട്ടെണ്ണല്‍ നടക്കും.

എന്നാല്‍, ഏറെ പുതുമകളോടെയാണ് ഇത്തവണത്തെ ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പ് നടക്കുക. ജനാധിപത്യത്തിന്‍റെ ഉത്സവമായ തിരഞ്ഞെടുപ്പില്‍ ഒരു വോട്ട് പോലും പാഴാവരുതെന്നും ഒരു വോട്ടര്‍ പോലും വോട്ട് ചെയ്യാന്‍ സാധിക്കാതെ വരരുത് എന്നുമുള്ള തീരുമാനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍.

ഒഴിവാക്കാന്‍ പറ്റാത്ത കാരണങ്ങള്‍ കൊണ്ടോ ആരോഗ്യപ്രശ്‌നങ്ങള്‍ കൊണ്ടോ വോട്ട് ചെയ്യാന്‍ ഹാജരാകാന്‍ സാധിക്കാത്തവര്‍ക്ക് പുതു സംവിധാനം ഒരുക്കുന്നു എന്നതാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പിന്‍റെ പ്രത്യേകത. ആബ്‌സന്റീ വോട്ടേഴ്‌സ് (Absentee Voters)  എന്ന സംവിധാനമാണ് ഡല്‍ഹി നിയമസഭ തിരഞ്ഞടുപ്പില്‍ പുതുതായി പരിചയപ്പെടുത്തുന്നത്. കൂടാതെ, 80 വയസ്സ് കഴിഞ്ഞവര്‍ക്ക് പോസ്റ്റല്‍ വോട്ട് വഴി വോട്ട് രേഖപ്പെടുത്താനുള്ള സൗകര്യവുമൊരുക്കും.

ഡല്‍ഹിയില്‍ ആകെ 1.46 കോടി വോട്ടര്‍മാരാണ് ഉള്ളത്. 70 അംഗ ഡല്‍ഹി നിയമസഭയുടെ കാലാവധി ഫെബ്രുവരി 22ന് അവസാനിക്കും. 

2015ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അരവിന്ദ് കെജ്‌രിവാളിന്‍റെ  നേതൃത്വത്തിലുള്ള ആം ആദ്മി പാർട്ടി സംസ്ഥാന നിയമസഭയിലെ ആകെയുള്ള 70 സീറ്റുകളിൽ 67ലും വിജയം നേടിയിരുന്നു. ഡല്‍ഹിയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാര്‍ട്ടി ഇത്രമാത്രം ഉയര്‍ന്ന ഭൂരിപക്ഷത്തോടെ അധികാരത്തില്‍ എത്തുന്നത്‌.

അതേസമയം, തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുന്നതിന് മുന്‍പേ തന്നെ പ്രമുഖ പാര്‍ട്ടികളായ, BJPയും ആം ആദ്മി പാർട്ടിയും കോൺഗ്രസും പ്രചാരണ പരിപാടികള്‍ ആരഭിച്ചു കഴിഞ്ഞു.

Trending News