MLA Poaching Claim: ബിജെപിയ്ക്കെതിരായ ആരോപണം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ്

MLA Poaching Claim:  ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം നിഷേധിച്ച BJP ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Feb 3, 2024, 09:38 PM IST
  • ഡൽഹി എക്‌സൈസ് അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേജ്‌രിവാൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു.
MLA Poaching Claim: ബിജെപിയ്ക്കെതിരായ ആരോപണം, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് നോട്ടീസ്

MLA Poaching Claim: ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട ഡൽഹിയിലെ അരവിന്ദ് കേജ്‌രിവാളിന്‍റെ നേതൃത്വത്തിലുള്ള ആ ആദ്മി സര്‍ക്കാരിനെ താഴെയിറക്കാൻ ബിജെപി ഗൂഢാലോചന നടത്തുകയാണെന്ന ആരോപണം  തലസ്ഥാനത്ത് രാഷ്ട്രീയ കോളിളക്കം സൃഷ്ടിച്ചിരിയ്ക്കുകയാണ്. 

Also Read: AAP Vs BJP: ഡല്‍ഹി സർക്കാരിനെ താഴെയിറക്കാനുള്ള ശ്രമത്തില്‍ BJP, ആരോപണം ഉന്നയിച്ച് മുഖ്യമന്ത്രി കേജ്‌രിവാൾ
 
ആം ആദ്മി പാര്‍ട്ടിയുടെ ആരോപണം നിഷേധിച്ച BJP ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിനെതിരെ ഡല്‍ഹി പോലീസില്‍ പരാതി നല്‍കിയിരുന്നു. 25 കോടി രൂപ വാഗ്ദാനം ചെയ്ത് ആം ആദ്മി പാർട്ടി എംഎൽഎമാരെ ബിജെപി സമീപിച്ചുവെന്നായിരുന്നു ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കജ്‌രിവാളിന്‍റെ അവകാശവാദം. 

Also Read: Indian Students Died Abroad: 2018 മുതൽ വിദേശത്ത് മരണപ്പെട്ടത് 400-ലധികം ഇന്ത്യൻ വിദ്യാർത്ഥികൾ!! ഏറ്റവും കൂടുതൽ കാനഡയിൽ

ആരോപണത്തില്‍ അന്വേഷണത്തിന്‍റെ ഭാഗമായി ഡല്‍ഹി പോലീസ് ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ സംഘം ഇന്ന് ശനിയാഴ്ച രാവിലെ മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെ വസതിയിൽ എത്തിയെങ്കിലും അകത്തേക്ക് കടക്കാൻ അനുവദിക്കാത്തതിനാൽ മുഖ്യമന്ത്രിക്ക് നോട്ടീസ് നൽകാൻ അഞ്ച് മണിക്കൂറോളം അവർ പുറത്ത് കാത്തുനിന്നു. ഒടുവില്‍ മുഖ്യമന്ത്രി കേജ്‌രിവാളിന്‍റെ ഉദ്യോഗസ്ഥന് നോട്ടീസ് നൽകി അവർ മടങ്ങി. 

ആം ആദ്മി പാർട്ടിയുടെ ‘എഎപി എംഎൽഎമാരെ ബിജെപി വിലയ്ക്കുവാങ്ങാൻ ശ്രമിച്ചു’ എന്ന ഭാരതീയ ജനതാ പാർട്ടിക്കെതിരായ ആരോപണത്തിൽ മൂന്നു ദിവസത്തിനകം മുഖ്യമന്ത്രി കേജ്‌രിവാളിൽ നിന്ന് പോലീസ് പ്രതികരണം ആവശ്യപ്പെട്ടിട്ടുണ്ട്. 

ഡൽഹി സർക്കാരിനെ താഴെയിറക്കാൻ തയ്യാറെടുക്കുന്ന ബിജെപി ആം ആദ്മി പാര്‍ട്ടി എംഎൽഎമാർക്ക് 25 കോടി രൂപ വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും കേജ്‌രിവാൾ ആരോപിച്ചിരുന്നു. അവർ മദ്യ അഴിമതി അന്വേഷിക്കുന്നില്ല, മറിച്ച് ആം ആദ്മി പാര്‍ട്ടി നേതാക്കളെ അപകീർത്തിപ്പെടുത്തുകയാണ്. ഡൽഹി സർക്കാരിനെ താഴെയിറക്കാനുള്ള ഗൂഢാലോചന കഴിഞ്ഞ 9 വർഷത്തിനിടെ പലതവണ നടന്നിട്ടുണ്ട്. ഇത്തവണയും ബിജെപിക്കാർ പരാജയപ്പെടും, കേജ്‌രിവാള്‍ പറഞ്ഞു.

ആരോപണവുമായി ബന്ധപ്പെട്ട് എഎപി മന്ത്രി അതിഷിയുടെ വസതിയിലും പോലീസ് എത്തിയിരുന്നു. 
‘ഓപ്പറേഷൻ ലോട്ടസ് 2.0’ വഴി ജനങ്ങളാല്‍ തിരഞ്ഞെടുക്കപ്പെട്ട ഡൽഹി സർക്കാരിനെ താഴെയിറക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആം ആദ്മി പാർട്ടി  ആരോപിച്ചു.  

"ബിജെപി 'ഓപ്പറേഷൻ ലോട്ടസ് 2.0' ആരംഭിച്ചു, ഡൽഹിയിൽ ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട എഎപി സർക്കാരിനെ താഴെയിറക്കാൻ BJP ശ്രമിക്കുകയാണ്. എഎപിയുടെ 7 എംഎൽഎമാരുമായി ബിജെപി ബന്ധപ്പെട്ടു, അരവിന്ദ് കേജ്‌രിവാൾ ഉടൻ അറസ്റ്റിലാകും, അതിനുശേഷം ആം ആദ്മി പാർട്ടി പിളരും. അവർ ഞങ്ങളുടെ 21 എംഎൽഎമാരുമായി ബന്ധപ്പെട്ടു, അവരെ ഉപയോഗിച്ച് ഡൽഹി സർക്കാരിനെ അട്ടിമറിക്കാൻ അവർ ലക്ഷ്യമിടുന്നു. ആ 7 എംഎൽഎമാർക്കും 25 കോടി രൂപ വീതം വാഗ്ദാനം ചെയ്തിട്ടുണ്ട്", എഎപി നേതാവും ഡൽഹി മന്ത്രിയുമായ അതിഷി പറഞ്ഞു,

അത്തരത്തിലുള്ള ഒരു സംഭാഷണത്തിന്‍റെ റെക്കോർഡിംഗ് തന്‍റെ കൈവശമുണ്ടെന്നും ആവശ്യമെങ്കിൽ അത് പുറത്തുവിടുമെന്നും അതിഷി പറഞ്ഞു. 

ഡൽഹി എക്‌സൈസ് അഴിമതിക്കേസിൽ എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റ് അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കേജ്‌രിവാൾ വിഷയം മാറ്റാൻ ശ്രമിക്കുന്നതെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ഇഡി അയച്ച എല്ലാ സമൻസുകളും മുഖ്യമന്ത്രി കേജ്‌രിവാൾ ഇതുവരെ ഒഴിവാക്കിയിട്ടുണ്ട്.

കഴിഞ്ഞ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ 70ൽ 62 സീറ്റും ആം ആദ്മി പാര്‍ട്ടി നേടിയിരുന്നു.ബിജെപിക്ക് വെറും 8 സീറ്റുകൾ മാത്രമാണ് ലഭിച്ചത്, കോൺഗ്രസ് ഉൾപ്പടെയുള്ള പാർട്ടികൾ ശൂന്യരായി. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News