IMD Weather Forecast: ഡല്‍ഹി, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ

IMD Weather Forecast: കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ്‌ തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക്  സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു

Written by - Zee Malayalam News Desk | Last Updated : Aug 19, 2023, 01:12 PM IST
  • ഹിമാലയൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മേഘസ്‌ഫോടനങ്ങളും മൂലം കെട്ടിടങ്ങൾക്കും ജീവനുകൾക്കും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കനത്ത മഴ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിയിരിയ്ക്കുന്നത്.
IMD Weather Forecast: ഡല്‍ഹി, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ് അടക്കം ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ കനത്ത മഴ

IMD Weather Forecast: കടുത്ത ചൂടും ഉഷ്ണവും മൂലം വലഞ്ഞിരുന്ന തലസ്ഥാനക്കാര്‍ക്ക് ശനിയാഴ്ച രാവിലെ പെയ്ത കനത്ത മഴ ഏറെ ആശ്വാസം നല്‍കി. ഇതോടെ പ്രദേശത്തെ താപനില ഏറെ താഴ്ന്നു. 

തലസ്ഥാനത്ത് പുലര്‍ച്ചെ ശക്തമായ ഇടിമിന്നലിനൊപ്പമാണ് കനത്ത മഴ ഉണ്ടായത്. പകല്‍ സമയത്തും തലസ്ഥാനത്ത് കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിയ്ക്കുന്നു.   ഇന്ദിരാപുരം, നോയിഡ, ദാദ്രി, ഗ്രേറ്റർ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, എന്നിവിടങ്ങളിലും കനത്ത മഴയ്ക്ക് സാധ്യതയുള്ളതായി IMD മുന്നറിയിപ്പ് നല്‍കുന്നു.  

Also Read:  Weekly Horoscope 21 - 27 August 2023: ജോലിക്ക് ശ്രമിക്കുന്നവര്‍ക്ക് ശുഭ വാര്‍ത്ത ലഭിക്കും, ഈ ആഴ്ച നിങ്ങള്‍ക്ക് എങ്ങിനെ?
 
അതേസമയം, വെള്ളിയാഴ്ചയോടെ, തലസ്ഥാനത്തെ യമുന നദിയിലെ ജലനിരപ്പ് അ[അപകട രേഖയ്ക്ക് താഴെയായി. നദിയുടെ അപകടനിരപ്പ് 204.5 മീറ്ററാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നദിയിലെ ജലനിരപ്പ് ഉയര്‍ന്നത് ആശങ്ക പരത്തിയിരുന്നു. ജൂലൈ 13 ന്, യമുനയിലെ ജലനിരപ്പ് എക്കാലത്തെയും ഉയർന്ന നിലയിലേക്ക് കുതിച്ച്, 208.66 മീറ്റർ വരെ എത്തിയിരുന്നു.

Also Read:  Mars Transit: കന്നി രാശിയില്‍ ചൊവ്വയുടെ സംക്രമണം, ഈ രാശിക്കാരുടെ ഭാഗ്യം തിളങ്ങും    
 
അതേസമയം, ഹിമാചല്‍ പ്രദേശ്‌, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ ആഗസ്റ്റ്‌ 22 വരെ കനത്ത മഴയാണ് IMD പ്രവചിയ്ക്കുന്നത്. ആഗസ്റ്റ്‌ 19ന്  കിഴക്ക്, മധ്യ ഇന്ത്യയില്‍ കനത്ത മഴയുണ്ടാകും എന്ന് IMD മുന്നറിയിപ്പില്‍ പറയുന്നു.  അതേസമയം, ആഗസ്റ്റ്‌ 20 മുതല്‍ രാജ്യത്തിന്‍റെ വടക്ക് കിഴക്കന്‍ ഭാഗങ്ങളില്‍ കനത്ത മഴയുണ്ടാകും.  

IMD മുന്നറിയിപ്പ് അനുസരിച്ച്  ഉത്തരാഖണ്ഡ്, അരുണാചല്‍ പ്രദേശ്‌ തുടങ്ങിയ സംസ്ഥാനങ്ങളില്‍  ആഗസ്റ്റ്‌ 21, 22  തിയതികളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. 
 
അതിനിടെ കനത്ത മഴ, മണ്ണിടിച്ചില്‍, റോഡ്‌ തകരാര്‍, വെള്ളപ്പൊക്കം തുടങ്ങിയവയ്ക്ക്  സാക്ഷ്യം വഹിച്ച ഹിമാചല്‍ പ്രദേശില്‍ ജീവനും സ്വത്തിനും ഉണ്ടായ നാശനഷ്ടങ്ങള്‍ കണക്കിലെടുത്ത് സംസ്ഥാനത്തെ മുഴുവന്‍ "പ്രകൃതി ദുരന്ത ബാധിത പ്രദേശ"മായി പ്രഖ്യാപിച്ചു. 

ഹിമാലയൻ സംസ്ഥാനമായ ഹിമാചൽ പ്രദേശിൽ കനത്ത മഴയും മേഘസ്‌ഫോടനങ്ങളും മൂലം കെട്ടിടങ്ങൾക്കും ജീവനുകൾക്കും കാര്യമായ നഷ്ടം സംഭവിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ കനത്ത മഴ വന്‍ നാശനഷ്ടമാണ് സംസ്ഥാനത്തിന് വരുത്തിയിരിയ്ക്കുന്നത്.  കനത്ത മഴയില്‍ ഈ ആഴ്ച 60-ലധികം ആളുകൾക്ക് ജീവന്‍ നഷ്ടപ്പെട്ടു. ഏകദേശം   10,000 കോടി രൂപയുടെ നാശനഷ്ടമുണ്ടായതായി സര്‍ക്കാര്‍ കണക്കുകള്‍ വ്യക്തമാക്കുന്നു. റിപ്പോര്‍ട്ട് അനുസരിച്ച് ഈ മൺസൂൺ സീസണിൽ, സംസ്ഥാനത്തുടനീളം മൊത്തം 170 മേഘവിസ്ഫോടനങ്ങളും ഉരുൾപൊട്ടലുകളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, ഇത് ഏകദേശം 9,600 വീടുകൾക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചു. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News