ന്യൂഡല്‍ഹി: ജാഫറാബാദില്‍ പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിന് നേരെ വെടിയുതിര്‍ത്ത ഷാരൂഖിനെ കുറിച്ച് ഞെട്ടിക്കുന്ന വാര്‍ത്ത പുറത്ത്...
ഇയാളെ കാണാനില്ലയെന്നും ഇപ്പോഴും ഒളിവിലാണെന്നുമുള്ള വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇയാളെ തിരയുകയാണെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.
Delhi Police Sources now clarify that Shahrukh has not been arrested and search for him continues. https://t.co/OgukAfvk6G
— ANI (@ANI) February 27, 2020
എന്നാല്‍ നേരത്തെ ഷാരൂഖിനെ അറസ്റ്റു ചെയ്തുവെന്നാണ് പൊലീസ് അറിയിച്ചിരുന്നത്. ഷാരൂഖിന്‍റെ തോക്കും ചൂണ്ടിയുള്ള ചിത്രങ്ങളും പിന്നീട് നിരായുധനായ പൊലീസ് ഓഫീസറോട് ഇയാള്‍ തോക്ക് ചൂണ്ടി പിന്മാറാന്‍ ആവശ്യപ്പെടുന്നതും ശേഷം റോഡിന് ഇരുവശത്തുമുള്ളവര്‍ക്ക് നേരെ ഇയാള്‍ വെടിയുതിര്‍ക്കുന്നതുമായ വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയിരുന്നു.
മാത്രമല്ല ചുവന്ന ടീ ഷര്‍ട്ട് ധരിച്ച് തോക്കുമായി വന്ന ഇയാള്‍ എട്ടു റൗണ്ട് വെടിയുതിര്‍ത്തതായും ദൃക്സാക്ഷികള്‍ പറഞ്ഞിരുന്നു. ഇതിനിടെയാണ് ഇയാളെ അറസ്റ്റു ചെയ്തുവെന്ന വാര്‍ത്ത വന്നത്.
എന്നാല്‍ ഇയാള്‍ ഇപ്പോള്‍ കുടുംബത്തോടൊപ്പം ഒളിവില്‍ പോയെന്നാണ് പൊലീസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഇയാളുടെ പിതാവ് പ്രാദേശിക മയക്കുമരുന്ന് വില്‍പനക്കാരനാണെന്നും നിരവധി കേസുകള്‍ ഇയാളുടെ പേരിലുണ്ടെന്നും സൂചനയുണ്ട്.
ഇതിനിടയില്‍ കലാപത്തില്‍ മരിച്ചവരുടെ എണ്ണം 39 കവിഞ്ഞുവെന്നാണ് റിപ്പോര്‍ട്ട്. ഇപ്പോള്‍ ഡല്‍ഹിയിലെ സ്ഥിതിഗതികള്‍ ശാന്തമാണെന്നാണ് റിപ്പോര്‍ട്ട്.