New Delhi: ഡൽഹിയിൽ മൺസൂൺ എത്തി. വ്യാഴാഴ്ച രാവിലെ മുതൽ ഡൽഹി NCR മേഖലയിൽ കനത്ത മഴയാണ് പെയ്യുന്നത്. ഇതോടെ രാജ്യതലസ്ഥാനത്തെ താപനിലയിൽ വലിയ കുറവാണ് ഉണ്ടായിരിയ്ക്കുന്നത്.
ഡൽഹിയിൽ താപനില രാവിലെ 27.6 ഡിഗ്രി സെൽഷ്യസായിരുന്നു. താപനില കുറഞ്ഞതോടെ ചുട്ടുപൊള്ളുന്ന ചൂടിൽനിന്നും വലിയ ആശ്വാസമാണ് ലഭിച്ചിരിക്കുന്നത്.
കാലാവസ്ഥ വകുപ്പ് നൽകുന്ന അറിയിപ്പ് അനുസരിച്ച് തെക്കുപടിഞ്ഞാറൻ മൺസൂൺ ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീർ, രാജസ്ഥാന്‍റെ ചില ഭാഗങ്ങൾ, ഡൽഹി, പഞ്ചാബിന്‍റെ ചില ഭാഗങ്ങൾ, ഹരിയാന എന്നിവിടങ്ങളിൽ എത്തിച്ചേർന്നിരിയ്ക്കുകയാണ്. ഡൽഹിയിലും സമീപ പ്രദേശങ്ങളിലും "ഇടിമിന്നലോട് കൂടിയ മഴയും ശക്തമായ കാറ്റും" ഉണ്ടാകുമെന്നാണ് കാലാവസ്ഥാ മുന്നറിയിപ്പിൽ പറയുന്നത്.
Southwest Monsoon has advanced into entire Uttar Pradesh, Himachal Pradesh and Jammu & Kashmir, some parts of Rajasthan, entire Delhi, some parts of Punjab and Haryana today, the 30th June, 2022.
— India Meteorological Department (@Indiametdept) June 30, 2022
അതേസമയം, മൺസൂൺ ഇന്ന് നഗരത്തിൽ എത്തിയതോടെ റോഡ് യാത്രക്കാർക്കായി ഡൽഹി ട്രാഫിക് പോലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ട്രാഫിക് നിയന്ത്രണങ്ങൾ അനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാനാണ് ഡൽഹി ട്രാഫിക് പോലീസ് യാത്രക്കാർക്ക് നിർദ്ദേശം നൽകിയിരിയ്ക്കുന്നത് .
അതേസമയം പുലർച്ചെ മുതൽ പെയ്‌തിറങ്ങിയ കനത്ത മഴയിൽ ഡൽഹിയിലെ ഒട്ടുമിക്ക റോഡുകളും വെള്ളത്തിലായി. ഡൽഹിയിലെ പ്രധാന സ്ഥലങ്ങളിൽ കനത്ത ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...