മുംബൈ: മഹാരാഷ്ട്രയില്‍ ഒറ്റ രാത്രികൊണ്ട് സര്‍ക്കാര്‍ രൂപീകരിച്ച് 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് തിരിച്ചയച്ചുവെന്ന ബിജെപി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വാദം തള്ളികളഞ്ഞ് മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നവിസ്.
താന്‍ മുഖ്യമന്ത്രിയായിരുന്ന 80 മണിക്കൂര്‍ അത്തരത്തിലുള്ള യാതൊരുവിധ തീരുമാനവും കൈക്കൊണ്ടിട്ടില്ല എന്ന് ദേവേന്ദ്ര ഫഡ്‌നവിസ് വ്യക്തമാക്കി.
കേന്ദ്രം മഹാരാഷ്ട്ര സര്‍ക്കാരിനോട് പണം ആവശ്യപ്പെടുകയോ, മഹാരാഷ്ട്ര സര്‍ക്കാര്‍ കേന്ദ്രത്തിന് പണം നൽകുകയോ ചെയ്തിട്ടില്ല എന്നും ഫഡ്‌നവിസ് വ്യക്തമാക്കി. താന്‍ മുഖ്യമന്ത്രി ആയിരുന്ന കാലയളവിലോ കാവല്‍ മുഖ്യമന്ത്രി ആയിരുന്ന സമയത്തോ, അത്തരമൊരു തീരുമാനം കൈക്കൊണ്ടിട്ടില്ല എന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന്‍റെ ധനകാര്യ വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണം നടത്തണമെന്നും സത്യം ജനങ്ങളിൽ എത്തിക്കണമെന്നും ഫഡ്‌നവിസ് പറഞ്ഞു.
'അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ പ്രസ്താവന തെറ്റാണ്. ഞാൻ ഇത് പൂർണ്ണമായും നിരസിക്കുന്നു. കേന്ദ്ര സഹായത്തോടെയാണ് ബുള്ളറ്റ് ട്രെയിൻ പദ്ധതി തയ്യാറാകുന്നത്. ഇതിൽ മഹാരാഷ്ട്ര സർക്കാരിന്‍റെ പങ്ക് ഭൂമി ഏറ്റെടുക്കുക എന്നത് മാത്രമാണ്', ഫഡ്‌നവിസ് പറഞ്ഞു.
#WATCH Former Maharashtra CM & BJP leader Devendra Fadnavis on Ananth K Hegde (BJP) remark, 'Devendra Fadnavis became CM & in 15 hours he moved Rs 40,000 crores back to Centre': No such major policy decision has been taken by me as CM. All such allegations are false. pic.twitter.com/wSEDOMGF4N
— ANI (@ANI) December 2, 2019
മഹാരാഷ്ട്ര മുഖ്യമന്ത്രിയുടെ ഫണ്ടിലേയ്ക്ക് കേന്ദ്രസര്‍ക്കാര്‍ അനുവദിച്ചിരുന്ന 40,000 കോടി കേന്ദ്രസര്‍ക്കാരിന് തിരിച്ചു നല്‍കുന്നതിനുവേണ്ടിയാണ് മഹാരാഷ്ട്രയില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരണ നാടകം കളിച്ചത് എന്നാണ് കര്‍ണാടക ബിജെപി എം.പി അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറഞ്ഞത്.
അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ ആരോപണം ദേശീയ രാഷ്ട്രീയത്തില്‍ പ്രകമ്പനം സൃഷിച്ചതോടെ ശിവസേന, ഈ വിഷയം ഏറ്റെടുക്കുകയും ഫഡ്‌നവിസിനെ ലക്ഷ്യമിട്ട് ആരോപണങ്ങള്‍ ഉന്നയിക്കുകയും ചെയ്തു.
80 മണിക്കൂർ മുഖ്യമന്ത്രി പദത്തിലിരുന്ന ദേവേന്ദ്ര ഫഡ്‌നവിസ് 40,000 കോടി രൂപ കേന്ദ്രത്തിന് നൽകിയെന്ന്‍ അനന്ദ് കുമാര്‍ ഹെഗ്‌ഡെ പറയുന്നു. യന്ന കാര്യം യതായി ബിജെപി എംപി അനന്ത് കുമാർ ഹെഗ്‌ഡെ പറഞ്ഞു. ഇത് മഹാരാഷ്ട്രയോട് കാട്ടിയ വിശ്വാസവഞ്ചനയാണ്, ശിവസേന വക്താവ് സഞ്ജയ് റൗത് പറഞ്ഞു.
വെറും 80 മണിക്കൂര്‍ മാത്രമാണ് മുഖ്യമന്ത്രിയായി ഫഡ്‌നവിസ് അധികാരത്തില്‍ ഇരുന്നത്. ഭൂരിപക്ഷം ഇല്ല എന്നറിഞ്ഞിട്ടും ഈ രാഷ്ട്രീയനാടകം എന്തിന് എന്നാ ചോദ്യം ഉയര്‍ന്നിരുന്നു. അതിനുള്ള ഉത്തരമാണ് ഇപ്പോള്‍ അനന്ദ് കുമാര്‍ നല്‍കിയിരിക്കുന്നത്. അധികാരത്തിലേറി 15 മണിക്കൂറിനിടെ 40,000 കോടി രൂപയുടെ കേന്ദ്ര ഫണ്ട് അദ്ദേഹം തിരിച്ചയച്ചു എന്നാണ് അനന്ദ് കുമാര്‍ പറഞ്ഞത്.
മാത്രമല്ല, കേന്ദ സര്‍ക്കാരിന്‍റെ മുഴുവന്‍ തുകയും ഫഡ്‌നവിസിന് തിരികെ നല്‍കാന്‍ കഴിഞ്ഞെന്നും മുഖ്യമന്ത്രി പദത്തിലിരുന്ന് 15 മണിക്കൂര്‍ സമയമെടുത്താണ് ഈ ജോലി ഫഡ്‌നവിസ് പൂര്‍ത്തിയാക്കിയാതെന്നും അദ്ദേഹം വ്യക്തമാക്കി.
മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യസര്‍ക്കാര്‍ വരുമെന്ന് ബിജെപിക്ക് വ്യക്തമായിരുന്നു. അങ്ങനെ ആ മഹാ സഖ്യം വന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നു. ഈ നീക്കം തടയാനായിരുന്നു ഫഡ്‌നവിസിന്‍റെ നാടകം എന്നാണ് അനന്ദ് കുമാറിന്‍റെ വെളിപ്പെടുത്തല്‍.
അതേസമയം, മഹാരാഷ്ട്രയില്‍ പുതിയ ത്രികക്ഷി സഖ്യം വന്നതോടെ ബിജെപി സര്‍ക്കാര്‍ നിലംപൊത്തുമെന്ന കാര്യത്തില്‍ സംശയമില്ലായിരുന്നു. എന്നാല്‍, വെറും 80 മണിക്കൂര്‍ മാത്രം മുഖ്യമന്ത്രിയായി ഇരുന്ന് പിന്നീട് സ്വയം രാജിവെച്ച ഫഡ്‌നവിസ് ഒരു വിജയിയേപ്പോലെയാണ് കസേര വിട്ടത്. ഇത് മറാത്ത ജനതയ്ക്ക് ആശയക്കുഴപ്പത്തിന് വഴിയൊരുക്കിയിരുന്നു. എന്നാല്‍, എന്തുകൊണ്ടാണ് ഫഡ്‌നവിസ് ആത്മവിശ്വാസത്തോടെ പടിയിറങ്ങിയത് എന്നതിനുള്ള ഉത്തരമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.
ഒരു സിനിമയെ പോലും വെല്ലുന്ന തരത്തിലായിരുന്നു മഹാരാഷ്ട്രയില്‍ രാഷ്ട്രീയ നാടകങ്ങള്‍ അരങ്ങേറിയിരുന്നത്. മറുകണ്ടം ചാടലും, ഒറ്റ രാത്രി കൊണ്ട് സര്‍ക്കാര്‍ ഉണ്ടാക്കലും, മണിക്കൂറുകള്‍ മാത്രം മുഖ്യന്‍റെ കസേരയില്‍ ഇരുന്ന് ഫഡ്‌നവിസ് രാജി വെക്കലും എല്ലാം ത്വരിതഗതിയില്‍ നടന്നിരുന്നു.
കോണ്‍ഗ്രസ്-എന്‍.സി.പി-ശിവസേന സഖ്യം സര്‍ക്കാര്‍ രൂപീകരണത്തിനുള്ള അന്തിമ ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ഏവരേയും ഞെട്ടിച്ചുകാണ്ട് എന്‍സിപി നേതാവ് അജിത് പവാര്‍ ബിജെപിയുമായി ചേരുകയും, ഫഡ്‌നവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലേറുകയും ചെയ്തത്.
ബിജെപിയുടെ നാടകം മാത്രമായിരുന്നു ഫഡ്‌നവിസിന്‍റെ അപ്രതീക്ഷിത സര്‍ക്കാര്‍ രൂപീകരണം എന്നാണ് ഇതില്‍നിന്നും വ്യക്തമാവുന്നത്. കൂടാതെ, ഈ നാടകത്തിന് രാഷ്‌ട്രപതി, പ്രധാനമന്ത്രി, ഗവര്‍ണര്‍ എന്നിവര്‍ കൂട്ടുനിന്നു എന്നത് ജനാധിപത്യത്തെ തന്നെ ചോദ്യം ചെയ്യുന്ന അവസ്ഥയാണ് സൃഷ്ടിച്ചിരിക്കുന്നത്.
എന്തായാലും, അനന്ദ് കുമാര്‍ ഹെഗ്‌ഡെയുടെ വെളിപ്പെടുത്തല്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തിയിരിക്കുകയാണ്.
Also read: ഫഡ്‌നവിസ് മഹാരാഷ്ട്ര മുഖ്യമന്ത്രിയായത് 40,000 കോടിയുടെ കേന്ദ്രഫണ്ട് മറിക്കാന്‍?