മോദിയുടെ വിദേശ യാത്രാ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഇതുവരെ എയര്‍ ഇന്ത്യ വിമാനം എത്ര രൂപ ചിലവഴിച്ചെന്ന വിവരങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം.

Last Updated : Feb 27, 2018, 08:09 PM IST
മോദിയുടെ വിദേശ യാത്രാ വിവരങ്ങള്‍ നല്‍കാന്‍ മന്ത്രാലയത്തിന് നിര്‍ദ്ദേശം

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വിദേശയാത്രകള്‍ക്കായി ഇതുവരെ എയര്‍ ഇന്ത്യ വിമാനം എത്ര രൂപ ചിലവഴിച്ചെന്ന വിവരങ്ങള്‍ നല്‍കാന്‍ വിദേശകാര്യ മന്ത്രാലയത്തിന് നിര്‍ദ്ദേശം. കേന്ദ്ര വിവരാവകാശ കമ്മിഷനാണ് നിര്‍ദ്ദേശം നല്‍കിയത്. ഉപനാവിക സേനാപതി ലോകേഷ് ബത്ര നല്‍കിയ വിവരാവകാശ അപേക്ഷയിലാണ് കമ്മിഷന്‍റെ നിര്‍ദ്ദേശം.

2013 മുതല്‍ 2017 വരെ നാലു വര്‍ഷത്തെ കണക്കുകള്‍ നല്‍കാനായിരുന്നു നിര്‍ദ്ദേശം. എന്നാല്‍ ഇത് സംബന്ധിച്ച അപേക്ഷ മുഖ്യ വിവരാവകാശ കമ്മിഷണര്‍ ആര്‍.കെ മാത്തൂര്‍ തള്ളുകയായിരുന്നു. 

ഇത്തരം വിവരങ്ങള്‍ നല്‍കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുകള്‍ ഉണ്ടെന്നാണ് മന്ത്രാലയത്തിന്‍റെ നിലപാട്. പ്രധാനമന്ത്രിയുടെ വിദേശ സന്ദര്‍ശനങ്ങളുടെ വിവരങ്ങള്‍ ഇതേവരെ ക്രോഡീകരിക്കപ്പെട്ടിട്ടില്ല. വിവരങ്ങള്‍ കണ്ടെത്തി മറുപടി നല്‍കുന്നത് ബുദ്ധിമുട്ടാണെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി.

2013-14, 2016-17 സാമ്പത്തിക വര്‍ഷങ്ങളില്‍ പ്രധാനമന്ത്രി നടത്തിയ വിദേശ സന്ദര്‍ശനങ്ങളുമായി ബന്ധപ്പെട്ട ബില്ലുകള്‍, ഇന്‍വോയ്സുകള്‍, മറ്റ് രേഖകള്‍ എന്നിവ സംബന്ധിച്ച വിവരങ്ങള്‍ ആരാഞ്ഞാണ് ലേകേഷ് ബത്ര അപേക്ഷ സമര്‍പ്പിച്ചത്. വിവരാവകാശ നിയമവുമായി മന്ത്രാലയത്തെ സമീപിച്ചപ്പോള്‍ തെറ്റായ വിവരങ്ങളാണ് നല്‍കിയതെന്ന് ലോകേഷ് ബത്ര പറഞ്ഞു. ഇത് കണക്കിലെടുത്താണ് വിവരാവകാശ കമ്മിഷനെ നേരിട്ട് സമീപിച്ചത്.

Trending News