Covid Restrictions | ആഭ്യന്തര യാത്രക്കാർ അറിഞ്ഞിരിക്കണം ഈ സംസ്ഥാനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ

ഗോവയിൽ എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. 

Written by - Zee Malayalam News Desk | Last Updated : Jan 27, 2022, 08:11 AM IST
  • ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്ന് ആന്ധ്രയിൽ എത്തുന്ന യാത്രക്കാരെ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.
  • കൂടാതെ, ഈ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് വിധേയമാക്കും.
  • മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈനിന് വിധേയമാക്കും.
Covid Restrictions | ആഭ്യന്തര യാത്രക്കാർ അറിഞ്ഞിരിക്കണം ഈ സംസ്ഥാനങ്ങളിലെ കോവിഡ് നിയന്ത്രണങ്ങൾ

കോവിഡിന്റെ ഒമിക്രോൺ വകഭേദം രാജ്യത്തുടനീളം കേസുകളുടെ വർധനവിന് കാരണമായിക്കൊണ്ടിരിക്കെ രോ​ഗയ വ്യാപനം തടയാൻ പുതിയ നിയന്ത്രണങ്ങളും ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങളും നടപ്പിലാക്കിയിട്ടുണ്ട്. പുതിയ മാർഗ നിർദേശം അനുസരിച്ച് പൂർണ്ണമായും വാക്സിനേഷൻ എടുത്ത രോ​ഗലക്ഷണമില്ലാത്തവർ കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് കാണിക്കേണ്ടി വരില്ല. അതേസമയം എത്തിച്ചേരുമ്പോൾ രോഗലക്ഷണങ്ങൾ കണ്ടെത്തുന്നവരെ റാപ്പിഡ് ആന്റിജൻ ടെസ്റ്റിന് വിധേയമാക്കും.

1. ഡൽഹി

ഏറ്റവും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, ഡൽഹിയിൽ എത്തുന്ന യാത്രക്കാരിൽ, പ്രത്യേകിച്ച് കോവിഡ് കേസുകൾ വർധിച്ച സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നവരിൽ, റാൻഡം സാമ്പിൾ ശേഖരണം നടത്തും. എല്ലാ യാത്രക്കാരെയും തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും, പോസിറ്റീവ് ആകുന്നവരെ വീട്ടിലോ ആശുപത്രിയിലോ 10 ദിവസത്തേക്ക് ക്വാറന്റൈൻ ചെയ്യും.

Also Read: Kerala Covid Update : സംസ്ഥാനത്ത് കോവിഡ് രോഗബാധയിൽ നേരിയ കുറവ്; 49,771 പേര്‍ക്ക് കൂടി രോഗബാധ

2. ഗോവ

​ഗോവയിൽ എത്തുന്ന യാത്രക്കാർക്ക് 48 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. അതില്ലാത്തവരെ 2000 രൂപയോളം ചെലവ് വരുന്ന കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കും.  

3. കർണാടക

മഹാരാഷ്ട്രയിൽ നിന്ന് കർണാടകയിലേക്ക് വരുന്ന സന്ദർശകരെ 7 ദിവസത്തേക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനും തുടർന്ന് 14 ദിവസത്തേക്ക് ഹോം ക്വാറന്റൈനും വിധേയമാക്കും. മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ളവർക്ക് 14 ദിവസത്തെ ഹോം ക്വാറന്റൈൻ ആവശ്യമാണ്.

4. തമിഴ്നാട്

ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത് എന്നിവിടങ്ങളിൽ നിന്ന് തമിഴ്‌നാട്ടിലേക്ക് വരുന്ന എല്ലാ സന്ദർശകരും സംസ്ഥാനത്ത് എത്തുമ്പോൾ കോവിഡ് പരിശോധനയ്ക്ക് വിധേയമാകണം. അതേസമയം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന രോഗലക്ഷണങ്ങളുള്ള യാത്രക്കാരെ മാത്രമേ കോവിഡ് പരിശോധനയ്ക്ക് വിധേയമാക്കേണ്ടതുള്ളൂ.

5. ജമ്മു കശ്മീർ

72 മണിക്കൂറിനുള്ളിൽ എടുത്ത കോവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം. സർട്ടിഫിക്കറ്റ് ഇല്ലാത്തവരെ എത്തുമ്പോൾ പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, J&K എയർപോർട്ടിൽ എത്തുന്ന എല്ലാ യാത്രക്കാരെയും അവരുടെ കോവിഡ് ടെസ്റ്റിന്റെ ഫലങ്ങൾ വരുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിൽ ആക്കും.

Also Read: Memory Loss | കോവിഡിന് ശേഷം ഓർമ്മക്കുറവ് ഉണ്ടാകാറുണ്ടോ? ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം

6. ഹരിയാന

യാത്രക്കാരെ തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. ആഭ്യന്തര യാത്രക്കാരെ നിർബന്ധിത COVID-19 പരിശോധനയ്ക്ക് വിധേയരാക്കില്ല. പോസിറ്റീവ് ആകുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈനിന് വിധേയമാക്കും. ചണ്ഡീഗഢിലേക്ക് പറക്കുന്ന ഏതൊരാൾക്കും Self Declaration Form വേണ്ടി വരും.

7. മധ്യപ്രദേശ്

എല്ലാ യാത്രക്കാരെയും നിർബന്ധിത തെർമൽ സ്ക്രീനിംഗിന് വിധേയമാക്കും. മഹാരാഷ്ട്രയിൽ നിന്ന് വരുന്നവർ 72 മണിക്കൂറിനുള്ളിൽ എടുത്ത ആർടി-പിസിആർ നെഗറ്റീവ് റിപ്പോർട്ട് നൽകേണ്ടതുണ്ട്. റിപ്പോർട്ട് നൽകാൻ കഴിയാത്തവർ നിർബന്ധമായും കോവിഡ് ടെസ്റ്റ് നടത്തണം. പോസിറ്റീവ് ആയവരെ 10 ദിവസത്തെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന് വിധേയമാക്കും.

8. ആന്ധ്രാപ്രദേശ്

ഡൽഹി, മഹാരാഷ്ട്ര, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരെ കോവിഡ്-19 പരിശോധനയ്ക്ക് വിധേയമാക്കും. കൂടാതെ, ഈ സംസ്ഥാനങ്ങളിൽ നിന്ന് എത്തുന്ന യാത്രക്കാരെ 7 ദിവസത്തെ നിർബന്ധിത ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈന് വിധേയമാക്കും. മറ്റ് പ്രദേശങ്ങളിൽ നിന്ന് വരുന്നവരെ 14 ദിവസത്തെ ഹോം ക്വാറന്റൈനിന് വിധേയമാക്കും.

9. സിക്കിം

സിക്കിമിലേക്ക് പ്രവേശിക്കുന്ന എല്ലാ സന്ദർശകരുടെ കയ്യിലും നെഗറ്റീവ് RT-PCR റിപ്പോർട്ട് ഉണ്ടാകണം. 72 മണിക്കൂറിനുള്ളിൽ എടുത്ത റിപ്പോർട്ട് ആയിരിക്കണം. ആവശ്യമായ റിപ്പോർട്ടുകൾ നൽകാൻ കഴിയാത്തവരെ പാക്യോങ് വിമാനത്താവളത്തിലും എല്ലാ എൻട്രി ചെക്ക്‌പോസ്റ്റുകളിലും RAT-ന് വിധേയമാക്കും.

10. ത്രിപുര

സംസ്ഥാനത്ത് എത്തുന്ന ഓരോ അഞ്ചാമത്തെ യാത്രക്കാരനെയും ക്രമരഹിതമായ COVID-19 പരിശോധനയ്ക്ക് വിധേയമാക്കും. കഴിഞ്ഞ 28 ദിവസത്തിനുള്ളിൽ രാജ്യാന്തര യാത്ര നടത്തിയവരെ അവരുടെ കോവിഡ്-19 പരിശോധനാ ഫലം ലഭിക്കുന്നത് വരെ ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറന്റൈനിന് വിധേയമാക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News