ഗാര്‍ഹിക പീഡനത്താൽ പൊറുതിമുട്ടി പുരുഷന്മാര്‍... !!!

lock down കാലം ഗാര്‍ഹിക പീഡനത്തിന്‍റെ കാലമായി മാറിയിരിക്കുകയാണ് ....  

Last Updated : Apr 23, 2020, 04:01 PM IST
ഗാര്‍ഹിക പീഡനത്താൽ പൊറുതിമുട്ടി പുരുഷന്മാര്‍... !!!

ചെന്നൈ: lock down കാലം ഗാര്‍ഹിക പീഡനത്തിന്‍റെ കാലമായി മാറിയിരിക്കുകയാണ് ....  

lock down കാലത്ത് സ്ത്രീകള്‍ക്കെതിരെയുള്ള  ഗാര്‍ഹിക പീഡനങ്ങള്‍   വര്‍ദ്ധിച്ചതായി കേന്ദ്ര വനിതാ കമ്മീഷന്‍   പ്രസ്താവിച്ചി രുന്നു.   Lock down പ്ര​ഖ്യാ​പി​ച്ച​തിന് ശേഷം  ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ന് 250 ഓ​ളം പ​രാ​തി​ക​ളാ​ണ് ല​ഭി​ച്ച​ത്. ഇ​തി​ല്‍ 69 എണ്ണം ഗാ​ര്‍​ഹി​ക പീ​ഡ​ന പ​രാ​തി​ക​ളാ​യി​രു​ന്നെ​ന്ന് ക​മ്മീ​ഷ​ന്‍  അദ്ധ്യക്ഷ രേഖാ ശര്‍മ വ്യക്തമാക്കിയിരുന്നു. പരാതികള്‍ കൂടുതലും ലഭിച്ചിരിക്കുന്നത് വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നാണ്  എന്നും അവര്‍   പറഞ്ഞു.

എന്നാല്‍,  lock down കാലത്ത്  സ്ത്രീകള്‍ മാത്രമല്ല പീഡിപ്പിക്കപ്പെടുന്നത് എന്നാണ് ചെന്നൈയില്‍ നിന്നും  ലഭിക്കുന്ന  റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാണിക്കുന്നത്.  

lock down കാലത്ത്  സ്ത്രീകളുടെ പീഡനം മൂലം പൊറുതി മുട്ടിയ പുരുഷന്മാര്‍ നിവേദനവുമായി മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയെ സമീപിച്ചിരിയ്ക്കുകയാണ്. ആണ്‍കള്‍ പാതുകാപ്പ് സംഘമാണ്  നിവേദനം സമര്‍പ്പിച്ചിരിയ്ക്കുന്നത്‌.

വീട്ടില്‍ത്തന്നെയായതിനാല്‍ പല കുടുംബങ്ങളിലും  പുരുഷന്മാര്‍ പലവിധ പ്രശ്‌നങ്ങള്‍ നേരിടുന്നതായി നിവേദനത്തില്‍ പറയുന്നു. കൂടാതെ,  സ്ത്രീപീഡന നിയമത്തിന്‍റെ  പേരുപറഞ്ഞ്  ഭീഷണിപ്പെടുത്തി പല പുരുഷന്മാരെയും വീടുകളില്‍ അടിമകളാക്കിയിരിക്കുകയാണ്. പലര്‍ക്കും ഭക്ഷണത്തിനായി യാചിക്കേണ്ട അവസ്ഥയാണ്‌ എന്നും നിവേദനത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

കൂടാതെ,  lock down കാലത്ത്   പീഡനത്തിനിരയാകുന്ന പുരുഷന്മാര്‍ക്കായി ഹെല്‍പ്പ്ലൈന്‍ സേവനം തുടങ്ങണമെന്നും  പുരുഷന്മാരുടെ സംഘടന ആവശ്യപ്പെട്ടു. 

 ശാരീരികമായും മാനസികമായും പുരുഷന്മാര്‍ പീഡനങ്ങള്‍ നേരിടുന്നുണ്ടെങ്കിലും പരാതി പറയാനാകാതെ എല്ലാവരും സഹിക്കുകയാണ്.  ദേശീയ-സംസ്ഥാന വനിതാ കമ്മീഷനുകള്‍ സ്ത്രീകള്‍ക്കെതിരായ ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു എന്നാണ് പറയുന്നത്. പുരുഷന്മാര്‍ക്ക് പരാതിപ്പെടാന്‍ പോലും രാജ്യത്ത് സംവിധാനമില്ലാത്തപ്പോള്‍ ഈ വാദം ഏകപക്ഷീയവും തുല്യനീതി നിഷേധിക്കലാണെന്നും നിവേദനത്തില്‍ ആരോപിക്കുന്നു.

Trending News