See pics: മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വധുവായി ജീവിക്കുന്ന പുരുഷന്‍!!

ചുവന്ന സാരിയും ആഭാരങ്ങളും ധരിച്ചാണ് ഈ അറുപത്തിയാറുകാരന്‍ ജീവിക്കുന്നത്. 

Last Updated : Nov 3, 2019, 06:19 PM IST
See pics: മരണത്തില്‍ നിന്നും രക്ഷപ്പെടാന്‍ വധുവായി ജീവിക്കുന്ന പുരുഷന്‍!!

ന്ത്യൻ ജനസംഖ്യയുടെ നല്ലൊരു ഭാഗവും അന്ധവിശ്വാസങ്ങളെ മുറുക്കി പിടിക്കുന്നവരാണെന്നത് ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. 

വാഹനത്തിന് കുറുക്കെ കറുത്ത പൂച്ച ചാടിയാല്‍ ദോഷം, ശുഭകാര്യങ്ങള്‍ നടക്കുമ്പോള്‍ ആരെങ്കിലും തുമ്മിയാല്‍ ദോഷം, അങ്ങനെ വിചിത്രമായ നിരവധി വിശ്വാസങ്ങള്‍ സൂക്ഷിക്കുന്നവരാണ് ഇന്ത്യയിലെ ഒട്ടുമിക്ക ജനങ്ങളും. 

അങ്ങനെ അന്തവിശ്വസങ്ങളുടെ ഒരു പട്ടിക തയറാക്കിയാല്‍ ഏറ്റവും മുകളില്‍ നില്‍ക്കുക ഉത്തര്‍ പ്രദേശ്‌ സ്വദേശിയായ ചിന്താഹരന്‍ ചൗഹാന്‍റെ പേരായിരിക്കും. 

ഉത്തര്‍പ്രദേശിലെ ജൌന്‍പൂര്‍ സ്വദേശിയായ ചിന്താഹരന്‍ അന്ധവിശ്വാസവും മരണഭയവും കാരണം കഴിഞ്ഞ മുപ്പത് വര്‍ഷമായി വധുവിനെ പോലെ വേഷം ധരിച്ചാണ് ജീവിക്കുന്നത്. 

മരണത്തില്‍ നിന്ന് രക്ഷപ്പെടാനായി ചുവന്ന സാരിയും ആഭാരങ്ങളും ധരിച്ചാണ് ഈ അറുപത്തിയാറുകാരന്‍ ജീവിക്കുന്നത്. 

തന്‍റെ കുടു൦ബത്തിലെ 14 പേര്‍ മരിച്ചതാണ് ചിന്താഹരന് മരണഭയം വരാന്‍ കാരണ൦. 
വധുവായി വേഷം ധരിച്ച് ജീവിക്കാന്‍ തുടങ്ങിയ ശേഷമാണ് മരണങ്ങള്‍ അവസാനിച്ചതെന്നാണ് ചിന്താഹരന്‍റെ വിശ്വാസം. 

പതിനാലാം വയസ്സില്‍ വിവാഹിതനായ ചിന്താഹരന്‍റെ ഭാര്യ മാസങ്ങള്‍ക്ക് ശേഷം മരിച്ചു. ഇരുപത്തിയൊന്നാം വയസില്‍ പുനര്‍വിവാഹ൦ ചെയ്തെങ്കിലും ആ ബന്ധം അധിക നാള്‍ നീണ്ടില്ല.  

വീട്ടുകാരുടെ സമ്മതമില്ലാതെ നടന്ന വിവാഹമായതിനാല്‍ ചിന്താഹരന്‍ രണ്ടാം ഭാര്യയെ ഉപേക്ഷിച്ചു. ഈ വിഷമത്തില്‍ രണ്ടാം ഭാര്യ ആത്മഹത്യ ചെയ്തു. 

കുറച്ച് നാളുകള്‍ക്ക് ശേഷം ചിന്താഹരന്‍ മൂന്നാമതും വിവാഹിതനായി. ഈ വിവാഹശേഷം കുടു൦ബത്തില്‍ ഓരോരുത്തരായി മരണപ്പെടുകയായിരുന്നു. 

അച്ഛന്‍ റാം ജിയാവന്‍, മൂത്ത സഹോദരന്‍ ചോതു, മൂന്നാം ഭാര്യ ഇന്ദ്രാവതി, ഇളയ സഹോദരന്‍ ബദു എന്നിവര്‍ മരണപ്പെട്ടു. ഇതിന് പിന്നാലെ, സഹോദരന്മാരുടെ മൂന്ന് പെൺമക്കളും നാല് ആൺമക്കളും മരിച്ചു. 

അങ്ങനെയിരിക്കെ ഒരുനാള്‍ ആത്മഹത്യ ചെയ്ത രണ്ടാം ഭാര്യ ചിന്താഹരന്‍റെ സ്വപ്നത്തില്‍ പ്രത്യക്ഷപ്പെടുകയും തന്നോട് പ്രതികാരം ചെയ്യുമെന്ന് ഭീഷണിപ്പെടുകയും ചെയ്തു. 

രണ്ടാം ഭാര്യയോട്‌ ക്ഷമാപണ൦ നടത്തിയെങ്കിലും വധുവിനെ പോലെ വസ്ത്രങ്ങള്‍ ധരിച്ച് ജീവിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടതായി ചിന്താഹരന്‍ പറയുന്നു.  

അന്ന് മുതലാണ് താന്‍ വധുവിനെ പോലെ വസ്ത്രം ധരിക്കാന്‍ തുടങ്ങിയതെന്നും അതിന് ശേഷം കുടുംബത്തില്‍ ആരും മരിച്ചിട്ടില്ലെന്നും ചിന്താഹരന്‍ പറയുന്നു. 

അനാരോഗ്യത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന തന്‍റെ ആരോഗ്യത്തില്‍ അതോടെ പുരോഗതി വന്നെന്നും ചിന്താഹരന്‍ പറഞ്ഞു. 

Trending News