New Delhi: ജനാധിപത്യത്തിലെ ഏറ്റവും വലിയ ശത്രു രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെന്ന് പ്രധാനമന്ത്രി.
ദേശീയ യുവ പാര്‍ലമെന്‍റ് ഫെസ്റ്റിവലിനെ (National Youth Parliament Festival) അഭിസംബോധന ചെയ്ത് സംസാരിക്കവേ ആയിരുന്നു പ്രധാനമന്ത്രി ഇപ്രകാരം അഭിപ്രായപ്പെട്ടത്.
യുവാക്കളോട് രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ ആഹ്വാനം ചെയ്ത പ്രധാനമന്ത്രി നരേന്ദ്രമോദി (Prime Minister Narendra Modi) രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയെ പൂര്‍ണമായും വേരോടെ പിഴുതെറിയണമെന്നും ആവശ്യപ്പെട്ടു.
'ജനാധിപത്യത്തിന്‍റെ ഏറ്റവും വലിയ ശത്രു ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് രാഷ്ട്രീയത്തിലെ കുടുംബവാഴ്ചയാണ്. രാഷ്ട്രത്തിന് വെല്ലുവിളിയാണ് കുടുംബവാഴ്ച, അത് വേരോടെ പിഴുതെറിയേണ്ടതാണ്', പ്രധാനമന്ത്രി (PM Modi) പറഞ്ഞു.
കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിക്കുന്നവരുടെ ഭാഗ്യം ഇപ്പോള്‍ കുറഞ്ഞുവരികയണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.
'കുടുംബപ്പേരുകളുടെ അടിസ്ഥാനത്തില്‍ തിരഞ്ഞെടുപ്പില്‍ വിജയിച്ചവരുടെ ഭാഗ്യം കുറഞ്ഞുവരുന്നുവെന്നത് ശരിയാണ്. എന്നാല്‍ രാഷ്ട്രീയത്തില്‍ കുടുംബവാഴ്ച എന്ന രോഗം ഇതുവരെ അവസാനിച്ചിട്ടില്ല. കുടുംബത്തെ സേവിക്കനായി രാഷ്ട്രീയത്തെ കാണുന്നിവരിപ്പോഴുമുണ്ട്', പ്രധാനമന്ത്രി പറഞ്ഞു.
കുടുംബവാഴ്ചക്കാര്‍ രാഷ്ട്രത്തിന് പ്രാധാന്യം നല്‍കാറില്ല. അവര്‍ക്ക് താനും തന്‍റെ കുടുംബവുമാണ് വലുത്, അദേഹം വിമര്‍ശിച്ചു
Also read: പാകിസ്ഥാനും ചൈനയും ഇന്ത്യക്ക് ഭീഷണി ഉയർത്തുന്നു- കരസേനാ മേധാവി
എല്ലാ മേഖലകളിലെന്ന പോലെ രാഷ്ട്രീയത്തിനും യുവാക്കളെ ആവശ്യമുണ്ട്. അവരുടെ ഊര്‍ജവും ഉത്സാഹവും രാഷ്ട്രീയത്തിന് ആവശ്യമുണ്ട്, അദേഹം യുവാക്കളോട് പറഞ്ഞു. ഇന്ന് സത്യസന്ധരായവര്‍ക്ക് സേവനത്തിനുള്ള അവസരങ്ങള്‍ ഉണ്ട്, ആദര്‍ശരഹിതമായ പ്രവര്‍ത്തനം എന്ന രാഷ്ട്രിയത്തെ കുറിച്ചുള്ള ആ പഴയ കാഴ്ച്ചപ്പാട് മാറുകയാണ്. ഇന്ന് സത്യസന്ധതയും പ്രവര്‍ത്തന മികവും ആണ് ആവശ്യം, അദ്ദേഹം പറഞ്ഞു.
രണ്ടാമത് ദേശീയ യുവ പാര്‍ലമെന്‍റ് ഫെസ്റ്റിവലാണ് ഇന്ന് ഡല്‍ഹിയില്‍ നടന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.