Earthquake: ഭൂചലന സമയത്ത് സുരക്ഷിതരായിരിക്കാം; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

Eathquake in delhi ncr: ഡൽഹിയിൽ റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നും റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു

Written by - Zee Malayalam News Desk | Last Updated : Nov 13, 2022, 06:55 AM IST
  • ശനിയാഴ്ച രാത്രി 8.57ന് ഡൽിഹിയിലും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു
  • കഴിഞ്ഞ ഒന്നര മാസത്തിനിടെ പലതവണ ഭൂചലനം അനുഭവപ്പെട്ടു
Earthquake: ഭൂചലന സമയത്ത് സുരക്ഷിതരായിരിക്കാം; ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങൾ ഇവയാണ്

എവിടെയും എപ്പോൾ വേണമെങ്കിലും സംഭവിക്കാവുന്ന ഒരു ദുരന്തമാണ് ഭൂകമ്പം. ഒരുപരിധിവരെ ഇത് മുൻകൂട്ടി മനസ്സിലാക്കുന്നതും എളുപ്പമല്ല. ഡൽഹിയിൽ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം നേപ്പാളാണെന്നും റിക്ടർ സ്കെയിലിൽ 5.1 തീവ്രത രേഖപ്പെടുത്തിയതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ശനിയാഴ്ച രാത്രി 8.57ന് രാജ്യ തലസ്ഥാനത്തും പരിസര പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

കഴിഞ്ഞ ഒന്നര മാസത്തിനിടെ പലതവണ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് ജനങ്ങളിൽ പരിഭ്രാന്തി പടർന്നിരിക്കുകയാണ്. ഭൂകമ്പത്തിന്റെ പ്രകമ്പനങ്ങളെ നിസ്സാരമായി കാണരുതെന്നാണ് വിദ​ഗ്ധർ പറയുന്നത്. ഭൂകമ്പം മൂലമുള്ള നാശനഷ്ടങ്ങൾ കുറയ്ക്കാനുള്ള സുരക്ഷാ മുൻകരുതലുകൾ സ്വീകരിക്കണം. അതിനാൽ, ഭൂകമ്പസമയത്ത് ജീവൻ രക്ഷിക്കാൻ സ്വീകരിക്കാവുന്ന ചില ഫലപ്രദമായ നടപടികൾ എന്തൊക്കെയാണെന്ന് നോക്കാം.

ALSO READ: ഡൽഹിയിൽ വീണ്ടും ഭൂചലനം

1- ഭൂകമ്പത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടാൽ വീടിനുള്ളിലോ ഏതെങ്കിലും കെട്ടിടത്തിനുള്ളിലോ ആണെങ്കിൽ ഉടൻ തന്നെ തുറന്ന സ്ഥലത്തേക്ക് മാറണം. വലിയ കെട്ടിടങ്ങൾ, വൈദ്യുത തൂണുകൾ, മരങ്ങൾ എന്നിവയിൽ നിന്ന് അകലം പാലിക്കുക.

2- ഭൂകമ്പം ഉണ്ടായാൽ കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങാൻ ഒരിക്കലും ലിഫ്റ്റ് ഉപയോഗിക്കരുത്. പടികൾ ഉപയോഗിക്കുക.

3- തുറസായ സ്ഥലം വളരെ അകലെയാണെങ്കിലോ നിങ്ങൾക്ക് എത്താൻ സാധിക്കുന്നിടത്തല്ലെങ്കിലോ കട്ടിലിനടിയിലോ മേശയ്ക്കടിയിലോ കമഴ്ന്ന് കിടക്കണം.

4- ഭൂകമ്പം ഉണ്ടാകുമ്പോൾ ഫാൻ, ജനൽ, അലമാരകൾ, ഭാരമുള്ള വസ്തുക്കൾ എന്നിവയിൽ നിന്ന് അകന്നു നിൽക്കുക. ഇവ വീണ് പരിക്കേൽക്കാനുള്ള സാധ്യത ഏറെയാണ്.

5- കട്ടിൽ, മേശ തുടങ്ങിയ ഭാരമുള്ള ഫർണിച്ചറുകൾക്ക് താഴെയിറങ്ങി അവയിൽ മുറുകെ പിടിക്കുക.

6- ഭാരമുള്ള വസ്തുക്കൾ ഒന്നും കണ്ടില്ലെങ്കിൽ, ബലമുള്ള ഒരു ഭിത്തിയോട് ചേർന്നിരുന്ന് ശിരസ്സും കൈകളും മറ്റും ബലമുള്ള വസ്തുക്കളോ കട്ടിയുള്ള പുസ്തകമോ കൊണ്ട് മൂടി മുട്ടുകുത്തി ഇരിക്കുക.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News