Nicobar islands Earthquake: നിക്കോബാര്‍ ദ്വീപുകളില്‍ ഭൂചലനം റിപ്പോർട്ട് ചെയ്തു. റിക്ടര്‍ സ്‌കെയിലില്‍ 5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായതായി നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി അറിയിച്ചിട്ടുണ്ട്. ഭൂചലനം റിപ്പോർട്ട് ചെയ്തത് ഇന്ന് പുലര്‍ച്ചെ 5.07 ഓടെയാണ്.
Earthquake of Magnitude:5.0, Occurred on 06-03-2023, 05:07:16 IST, Lat: 7.97 & Long: 91.65, Depth: 10 Km ,Location: Nicobar islands region, India for more information Download the BhooKamp App https://t.co/8ZXomEZsdk@Ravi_MoES @Dr_Mishra1966 @ndmaindia @Indiametdept pic.twitter.com/vy0KxJKDsE
— National Center for Seismology (@NCS_Earthquake) March 6, 2023
ഭൂചനത്തിൽ നാശനഷ്ടമോ ജീവഹാനിയോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. നിക്കോബാര്‍ ദ്വീപുകളില്‍ 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനം ഉണ്ടായതെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ സീസ്‌മോളജി വ്യക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ഉത്തരകാശിയിലും ഭൂചലനം റിപ്പോർട്ട് ചെയ്തിരുന്നു. 2.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...