Earthquake Swarm : രണ്ട് വർഷം, ഗുജറാത്തിലെ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്തത് 400 ഭൂകമ്പങ്ങൾ; പക്ഷെ ഗ്രാമം സുരക്ഷിതമാണെന്ന് സീസ്മോളോജി വിദഗ്ധർ

Earthquke Swarm in Gujarat : തുടർച്ചയായി രണ്ടോ മൂന്നോ ചെറു ഭൂചലനങ്ങൾ ഉണ്ടാകുന്ന പ്രതിഭാസത്തെയാണ് എർത്തുഖ്വേക്ക് സ്വാം (ഭൂകമ്പങ്ങളുടെ കൂട്ടം) എന്ന് പറയുന്നത്

Written by - Zee Malayalam News Desk | Last Updated : Feb 26, 2023, 04:10 PM IST
  • 48 മണിക്കൂറിനിടെ അമ്രേലി ജില്ലയിൽ നാല് തുടർ ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്
  • തുടർ ചലനങ്ങളുടെ തിവ്രത രണ്ടിന് താഴെയായിട്ടാണ് രേഖപ്പെടുത്തുക
  • വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണ്
Earthquake Swarm : രണ്ട് വർഷം, ഗുജറാത്തിലെ ഗ്രാമത്തിൽ റിപ്പോർട്ട് ചെയ്തത് 400 ഭൂകമ്പങ്ങൾ; പക്ഷെ ഗ്രാമം സുരക്ഷിതമാണെന്ന് സീസ്മോളോജി വിദഗ്ധർ

ഫെബ്രുവരി ആറിന് രാത്രിയിൽ തുർക്കി-സിറിയ അതിർത്തിയിൽ ഉണ്ടായ ഭൂകമ്പത്തിന്റെ നടുക്കത്തിൽ നിന്നും ഇപ്പോഴും പുറത്ത് വരാൻ സാധിച്ചിട്ടില്ല. ഇപ്പോഴും അവശിഷ്ടങ്ങൾ പൂർണമായിട്ടും നീക്കം ചെയ്യാൻ സാധിച്ചിട്ടില്ല. ആ ഭൂകമ്പത്തിന് ശേഷം തുർക്കിയിൽ തുടർച്ചയായി നിരവധി ഭൂമികുലുക്കങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. മിക്കതും റിക്ടർ സ്കെയിൽ അഞ്ചിന് മുകളിൽ തീവ്രത രേഖപ്പെടുത്താറുണ്ട്. ഇങ്ങനെ ഇന്ത്യയെ കണ്ണീരിലാഴ്ത്തിയ ഒരു ഭൂകമ്പമായിരുന്നു 2001 ജനുവരിയിൽ ഗുജറാത്തിലെ കച്ച് ജില്ലയിൽ രേഖപ്പെടുത്തിയത്. പതിനായിരങ്ങളുടെ മരണം നേരിൽ കണ്ട ഗുജറാത്തികൾക്ക് സംഭവം നടന്ന് രണ്ട് ദശകങ്ങൾ പിന്നിട്ടെങ്കിലും ഭുകമ്പം എന്ന് കേൾക്കുമ്പോൾ ഒരു ഭീതി തന്നെയാണ്.

എന്നാൽ ഗുജറാത്തിലെ മറ്റൊരു സ്ഥലത്ത് ഭൂകമ്പം എന്ന പറയുന്നത് ഒരു സാധരണ സംഭവമായി മാറിയിരിക്കുകയാണ്. ഇന്ത്യൻ സീസ്മോളോജി വിഭാത്തിന്റെ കണക്ക് പ്രകാരം കഴിഞ്ഞ രണ്ട് വർഷത്തിനിടെയിൽ ഗുജറാത്തിലെ അമ്രേലി ജില്ലയിൽ രേഖപ്പെടുത്തിയിരിക്കുന്നത് 400 ഓളം ഭൂകമ്പങ്ങളാണ്. ഇത്തരത്തിൽ ഉള്ള പ്രതിഭാസത്തെ സീസ്മോളജി വിദഗ്ധർ വിളിക്കുന്നത് എർത്തുഖ്വേക്ക് സ്വാം (ഭൂകമ്പങ്ങളുടെ കൂട്ടം) എന്നാണ്. വളരെ ചെറിയ തീവ്രതയിലുള്ള ഒന്നോ രണ്ടോ തുടർ ഭൂകമ്പങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. ചില സമയങ്ങളിൽ ആഴ്ചകളോളം അല്ലെങ്കിൽ മാസങ്ങളോളം ഇത്തരത്തിൽ തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്യപ്പെടാറുണ്ട്.

ALSO READ : Earthquake: നാ​ഗാലാൻഡിൽ 7.2 തീവ്രതയിൽ ഭൂചലനത്തിന് സാധ്യതയെന്ന് പ്രചരണം; സത്യാവസ്ഥയെന്ത്?

അമ്രേലി ജില്ലയിലെ മിത്യാല ഗ്രാമത്തിലാണ് ഇത്തരത്തിൽ തുടർ ഭൂമികുലക്കങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇത് തുടർക്കഥയായപ്പോൾ ഗ്രാമവാസികൾ രാത്രിയിൽ വീടിന്റെ പുറത്ത് ഉറങ്ങുന്നത് പതിവാക്കി. ഇനിയിപ്പോൾ വലിയ തീവ്രതയിലുള്ള ഭൂകമ്പങ്ങൾ ഉണ്ടായാൽ അറിയാതെ വന്നാൽ താൽക്കാലികമായ ഒരു സുരക്ഷ എന്ന പേരിലാണ് ഇത്തരത്തിലുള്ള ഒരു മുന്നൊരുക്കം ഗ്രാമവാസികൾ ചെയ്യുന്നത്. അതേസമയം ഇത്തരത്തിലുള്ള ചെറിയ തീവ്രതയിലുള്ള തുടർ ഭൂകമ്പങ്ങൾ ഉണ്ടാകുന്നുണ്ടെങ്കിലും ഗ്രാമം സുരക്ഷിതമാണെന്നാണ് സീസ്മോളോജി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. 

ഭൂമിയുടെ അന്തർഭാഗത്തിലുള്ള ചില മാറ്റങ്ങളും ഭൂമിക്കടിയിലുള്ള വെള്ളത്തിന്റെ ചലനങ്ങളുമാണ് ഇത്തരത്തിലുള്ള ചെറിയ ഭൂകമ്പങ്ങൾക്ക് വഴിവെക്കുന്നതെന്ന് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സീസ്മോളോജിക്കൽ റിസർച്ച് (ഐഎസ്ആർ) ഡയറക്ടർ ജനറൽ സുമേർ ചോപ്ര വാർത്ത ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഫെബ്രവുരി 23ന് ശേഷം 48 മണിക്കൂറിനിടെ അമ്രേലി ജില്ലയിലെ സവർകുണ്ഡ്ല, ഖമ്പാ താലൂക്കുകളിൽ നാല് തുടർ ചലനങ്ങളാണ് റിപ്പോർട്ട് ചെയ്തിരുന്നത്. ഈ ചലങ്ങളുടെ തീവ്രത റിക്ടർ സ്കെയിലിൽ 3.1 മുതൽ 3.4 വരെയാണ്. ആ 48 മണിക്കൂറിനിടെ സൗരാഷ്ട്ര മേഖലയിൽ തുടർച്ചയായി ചലനങ്ങൾ റിപ്പോർട്ട് ചെയ്തപ്പോൾ പ്രദേശവാസികൾ ഭയപ്പാടിലായി. കൂടാതെ തുർക്കിയിൽ 45,000ത്തോളം പേരുടെ മരണത്തിനിടെയാക്കിയ വാർത്തകളും അമ്രേലി ജില്ല നിവാസകളിൽ ഒരു പേടി ഉണർത്തുകയും ചെയ്തു.

ഇത് സാധാരണയാണെന്നും ഇത്തരത്തിലുണ്ടാകുന്ന 86 ശതമാനം തുടർ ചലനങ്ങളുടെ തിവ്രത റിക്ടർ സ്കെയിലിൽ രണ്ടിന് താഴെയായിട്ടാണ് രേഖപ്പെടുത്തുക. 13 ശതമാനം വരുന്ന ചലനങ്ങളുടെ തീവ്രത രണ്ട് മുതൽ മൂന്ന് വരെയാകും. ആകെ റിപ്പോർട്ട് ചെയ്തിരിക്കുന്ന 400 ചെറു ചലനങ്ങളിൽ അഞ്ചെണ്ണം മാത്രമാണ് മൂന്നിൽ കൂടുതൽ തീവ്രത റിക്ടർ സ്കെയിലിൽ രേഖപ്പെടുത്തുക. ഇത്തരത്തിലുള്ള ഭൂകമ്പങ്ങൾ ജനങ്ങൾ അറിയുക പോലുമില്ല. കൂടാതെ ഇത്തരത്തിലുള്ള തുടർ ചലനങ്ങൾ റിപ്പോർട്ട് ചെയ്യുന്നിടങ്ങളിൽ വലിയ ഭൂകമ്പങ്ങൾ ഉണ്ടാകാൻ സാധ്യത വളരെ കുറവാണെന്നാണ് സുമേർ ചോപ്ര വ്യക്തമാക്കുന്നത്.

അമ്രേലി ജില്ല ഉൾപ്പെടുന്ന സൗരാഷ്ട്ര മേഖല സീസ്മിക് സോൺ മൂന്നിലാണ് ഉൾപ്പെടുന്നത്. അതായത് ഭൂകമ്പം സംഭവിച്ചാൽ ചെറിയതോതിൽ മാത്രം നഷ്ടമുണ്ടാകുന്ന മേഖല. അതുകൊണ്ടാണ് ഈ മേഖലയിൽ വലിയ മറ്റ് ഭൂമികുലുക്കങ്ങൾ റിപ്പോർട്ട് ചെയ്യാത്തത്. അമ്രേലിയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും വലിയ ഭൂമികുലക്കം 1891ലാണ്. 130 വർഷം മുമ്പ് നടന്ന ആ ഭൂമികലുക്കത്തിന്റെ തീവ്രത 4.4 മാത്രമാണ്. സൗരാഷ്ട്ര മേഖലയിൽ റിപ്പോർട്ട് ചെയ്തിട്ടുള്ള ഏറ്റവും ഉയർന്ന ഭൂകമ്പം 5.1 തീവ്രതയാണ്. 2011ൽ ജുനഗ്ധ് ജില്ലയിലെ തലാലയിലാണ് ചലനം ഉണ്ടായത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News